part - 1

96 8 12
                                    

നഴ്സിംഗ് കോളേജിന്റെ ഗേറ്റ് കടന്നു വെളുത്ത ബൊലേറോ കോളേജ് ക്യാപസിലേക്ക് പ്രവേശിച്ചു. ഹോസ്റ്റലിന് മുമ്പിലേക്ക് നീങ്ങി . അഞ്ച് നിലകൾ ഉള്ള നാല് ബ്ലോക്കുകൾ ആണ് കോളേജ് അതിലൊരു ബ്ലോക്കിൽ ഹോസ്റ്റലും കോളേജ് ഓഫീസും പ്രവർത്തിക്കുന്നു ബാക്കി ബ്ലോക്കുകളിൽ ക്ലാസ്സ്‌ മുറികളും ആശുപത്രിയും പ്രവർത്തിക്കുന്നു..

ചേട്ടായി ഇടതു വശത്തു നിർത്തിയാൽ മതി അവിടെയാണ് എന്റെ കൂട്ടുകാരികൾ അനീന പറഞ്ഞു. ഡേവിഡ് ഇടത് വശം ചേർത്ത് കാർ നിർത്തി അനീനയുടെ സുഹൃത്തുക്കൾ കാറിനു അടുത്തേക്ക് വന്നു. അനീനയുടെ അമ്മ ആനിയും ഡേവിഡും കാറിനു പുറത്തേക്കിറങ്ങി കറുത്ത നിറമുള്ള ഷർട്ടും നീല ജീൻസും ആയിരുന്നു ഡേവിഡിന്റെ വേഷം.വെളുത്ത നിറമുള്ള ചുരിദാർ ധരിച്ച ഇരുനിറമുള്ള മെലിഞ്ഞ പെൺകുട്ടിയാണ് അനീന.അവൾ ഡേവിഡിനെ സുഹൃത്തുക്കൾക്ക് പരിചയപെടുത്തി. എന്റെ കസിൻ ബ്രദർ ആണ് ഡേവിഡ് ജോൺ. ഐപിഎസ് ആണ് അനീന സുഹൃത്തുക്കൾക്ക് ഡേവിഡിനെ പരിചയപ്പെടുത്തി .കോളേജിലേക്ക് വാഹനങ്ങൾ വരികയും പോകുകയും ചെയ്യുന്നു വിദ്യാർത്ഥികൾ മാതാപിതാക്കളുടെ കൂടെ സന്തോഷത്തോടെ നടന്നു പോകുന്നു. ചേട്ടാ നിങ്ങൾ പൊയ്ക്കോളൂ ഇനി നിങ്ങൾ ഇവിടെ നിന്ന് സമയം കളയണ്ട രാത്രി ആകുന്നതിനു മുൻപ് വീട്ടിൽ എത്താമല്ലോ അനീന പറഞ്ഞു നിർത്തി.

എങ്കിൽ നമുക്ക് പോകാം ആന്റി ഡേവിഡ് പറഞ്ഞു.ഇരുവരും കാറിൽ കയറി. കാർ മുൻപോട്ട് നീങ്ങിയപ്പോൾ അനീനക്കും സുഹൃത്തുക്കൾക്കും ആനി കൈവീശി യാത്ര പറഞ്ഞു കാർ കോളേജ് ഗേറ്റിനു പുറത്തേക്കു കടന്നു

ഇരുൾ വീണു തുടങ്ങി തണുത്ത കാറ്റ് വാഹനത്തിനുള്ളിലൂടെ ഡേവിഡിനെ തഴുകി കടന്നു പോയി വേഗത്തിൽ വീട്ടിലെത്തണമെന്ന ചിന്തയോടെ ഡേവിഡ് കാറിന്റെ ആക്‌സിലേറ്ററിൽ കരുത്തു പകർന്നു നൽകി മുമ്പിലുള്ള ചരക്ക് ലോറിയെ വേഗതയിൽ മറികടന്നു കാർ മുന്പോട്ട് നീങ്ങി കുട്ടിക്കാനം 6 കിലോമീറ്റർ എന്ന ബോർഡിൽ മിഴികൾ പായിച്ചു കൊണ്ട് ഡേവിഡ് കാറിന്റെ ഹെഡ്ലൈറ്റ് ഓൺ ചെയ്തു . പെട്ടന്നാണ് ആനിയുടെ ഫോൺ ബെല്ലടിച്ചത് അനീനയുടെ കോളേജിൽ നിന്ന് മദർ സുപിരിയർ ആണെന്ന് പറഞ്ഞു കൊണ്ട് ആനി ഫോൺ ചെവിയിലേക്ക് ചേർത്തു

BLUE BIRD Where stories live. Discover now