BLUE BIRD. PART-6

14 1 16
                                    

ജർമൻ ടാങ്കുകളെയും സായുധ വാഹനങ്ങളെയും റഡാറുകളെയും മിസൈലുകൾ തകർത്തെറിഞ്ഞു മറ്റുള്ള പ്രധാനപെട്ട സൈനിക കേന്ദ്രങ്ങളെയും ഡ്രോണുകളും വിമാനങ്ങളും ആക്രമിച്ചു കഴിഞ്ഞിരുന്നു പെട്ടെന്നുള്ള ആക്രമണം നേരിടാൻ ജർമൻ സേന ഒരു വിഫല ശ്രെമം നടത്തി സഖ്യരാഷ്ട്രങ്ങളുടെ കരസേന ശക്തമായി തിരിച്ചടിച്ചതോടെ  ജർമൻ സേന നിരുപാധികം കീഴടങ്ങി .ജർമനി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല റഡാറുകളുടെ കണ്ണിൽ പോലും പെടാതെ  ഒരു ആക്രമണം.മണിക്കൂറുകൾ കൊണ്ട്  പ്രധാനപെട്ട സൈനിക കേന്ദ്രങ്ങളെല്ലാം സഖ്യസേനയുടെ നിയന്ത്രണത്തിലായി.വാഷിംഗ്‌ടൺ എയർപോർട്ടിൽ നിന്നും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം എയർഫോഴ്സ് വൺ ജർമ്മനി ലക്ഷ്യമാക്കി പറന്നുയർന്നു.

             -----      ----------               ----------           ---=------        

  തനിക്കു മുമ്പിൽ വന്നവരെ വെടിവെച്ചു വീഴ്ത്തി ഡേവിഡ് തോക്ക് വീണ്ടും റീലോഡ് ചെയ്ത് കൊണ്ട് ബംഗ്ലാവിനകത്തേക്ക് കയറി ബംഗ്ലാവിന്റെ രണ്ടാം നിലയിൽ നിന്നും ഗോവണി വഴി ഇറങ്ങി വന്ന ഒരു സായിപ്പ് ഡേവിഡിന് നേരെ വെടിയുതിർത്തു ഒഴിഞ്ഞു മാറാൻ ശ്രെമിച്ചെങ്കിലും ഡേവിഡിന്റെ തോളിൽ ബുള്ളറ്റ് തറച്ചു കയറി ഷണനേരം കൊണ്ട് ഡേവിഡ് എതിരാളിയെ വെടിവെച്ചു വീഴ്ത്തി ഡേവിഡ് ഗോവണി വഴി മുകളിലേക്ക് നടന്നു. രണ്ടാം നിലയിലെ ഗ്ലാസ്‌കൊണ്ട് അതിരിട്ടിരിക്കുന്ന ഇടനാഴിയിലെ ഓരോ മുറിയും തുറന്നു നോക്കികൊണ്ട് ഡേവിഡ് മുന്പോട്ട് നടന്നു.ഇടനാഴിയുടെ അവസാനം കണ്ട വാതിൽ തുറക്കാൻ ശ്രെമിച്ചെങ്കിലും അകത്ത് നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു.വാതിലിന്റെ പൂട്ടിലേക്ക് ഡേവിഡ്  വെടിവെച്ചു എന്നിട്ട് സർവശക്തിയും ഉപയോഗിച്ച് വാതിലിൽ ആഞ്ഞു ചവിട്ടി വാതിൽ അകത്തേക്ക് തുറന്നു.മുറിയുടെ ഒരു ഭാഗത്തു മെഡിക്കൽ യൂണിഫോം ധരിച്ച ആറ് പേർ ഭയന്ന് നിൽക്കുന്നുണ്ടായിരുന്നു അവരുടെ അടുത്ത് ഒരു വെള്ളക്കാരി പെൺകുട്ടിയെ ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങളും ഘടിപ്പിച്ചു കിടത്തിയിരിക്കുന്നു.പെൺകുട്ടിയുടെ അടുത്ത് അവളുടെ മാതാപിതാക്കൾ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ബെഡിൽ ട്രിപ്പ്‌ ഇട്ട നിലയിൽ അനീന മയങ്ങി കിടക്കുന്നുണ്ടായിരുന്നു.ഡേവിഡ് അനീനയുടെ അടുത്തേക്ക് ചെന്ന് അവളെ തട്ടിയുണർത്താൻ ശ്രെമിച്ചു.

BLUE BIRD Where stories live. Discover now