part - 3

38 4 2
                                    

ഡേവിഡ് സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി ചെറുതായി മഴ ചാറീ തുടങ്ങി തണുത്ത കാറ്റ് ഡേവിഡിനെ തഴുകി കടന്നു പോയി ഡേവിഡ് കാറിൽ കയറി.കാർ സ്റ്റേഷനിൽ നിന്നും റോഡിലേക് ഇറങ്ങി വേഗത്തിൽ വീടിനെ ലക്ഷ്യമാക്കി നീങ്ങി.കാർ മുറ്റത്ത് പാർക്ക്‌ ചെയ്തു ഡേവിഡ് സിറ്റ്ഔട്ടിലേക്ക് കയറിയപ്പോൾ ബൈക്ക് കയറ്റം കയറി വരുന്ന ശബ്ദം കേട്ടു ആരാണെന്ന് നോക്കിയപ്പോൾ പരിചയമില്ലാത്ത രണ്ടു ബൈക്കുകൾ ആരാണെന്നറിയാൻ ഡേവിഡ് പുറത്തേക്ക് ഇറങ്ങി ബൈക്കുകൾ അനീനയുടെ വീടിന്റെ മുറ്റത്ത് കയറി നിന്നു ഒരു ചെറുപ്പക്കാരൻ ബൈക്കിൽ നിന്നും ഇറങ്ങി

" അനീനാ ഇറങ്ങി വാ ആരും നിന്നെ തടയില്ല " ആ ചെറുപ്പക്കാരൻ വീടിനു മുമ്പിൽ നിന്നും വിളിച്ചു.അനീന വീടിനു സിറ്റ്ഔട്ടിലേക്ക് ഇറങ്ങി വന്നു പുറകെ ആനിയും അനീനയുടെ അപ്പനും പുറത്തേക്ക് ഇറങ്ങി വന്നു.

അപ്പോൾ ഇവനാണ് ജസ്റ്റിൻ ഡേവിഡ് മനസിലാക്കി.ഡേവിഡ് വേഗം അനീനയുടെ അടുത്തേക്ക് നടന്നു

" എന്താടാ നിനക്ക് വേണ്ടത് നീ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ വന്നിരിക്കുകയാണോ പോകാൻ നോക്ക് " .ഡേവിഡ് ജസ്റ്റിനോട് ദേഷ്യത്തിൽ പറഞ്ഞു

" ഇല്ല ഞാൻ ഇവളെയും കൂടെ കൊണ്ടുപോകും ഇവൾ എന്നെ സ്നേഹിക്കുന്നു ഞാനിവളെയും. നിങ്ങൾ ഇവളെ വീട്ടുതടങ്കലിൽ വെച്ചാൽ ഇവൾ എന്നെ മറക്കും എന്ന് കരുതിയോ " അത്രയും പറഞ്ഞു കൊണ്ട് ജസ്റ്റിൻ ഡേവിഡിനെ നോക്കി

ഡേവിഡ് അനീനയുടെ നേർക്ക് നോക്കി അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.അനീന ഭയം നിറഞ്ഞ മുഖത്തോടെ ഡേവിഡിന്റെ അരികിൽ നിന്നു .അനീനയുടെ കയ്യ് പിടിച്ചു അവളെ ജസ്റ്റിനു മുമ്പിലേക്ക് നീക്കി നിർത്തി ഡേവിഡ് ജസ്റ്റിനെ നോക്കി

" അവൾ കൂടെ വരുമെങ്കിൽ നീ കൊണ്ടുപൊക്കൊളു ആരും തടയില്ല അതിനു മാത്രം ധൈര്യം ഉണ്ടെങ്കിൽ നീ വിളിക്കു "

" അനീനാ വാ നമുക്ക് പോകാം ആരും തടയില്ല " അവൻ അനീനയുടെ നേർക്ക് കയ്നീട്ടി

" ഇല്ല ഞാൻ വരില്ല ഇതൊന്നും ശെരിയല്ല നീ പോ ജസ്റ്റിൻ " നിറഞ്ഞ കണ്ണുകളോടെ അനീനാ ജസ്റ്റിന്റെ നേരെ നോക്കി

BLUE BIRD Where stories live. Discover now