part - 4

22 1 9
                                    

രാവിലെ അനീന കുലുക്കി വിളിക്കുമ്പോൾ ആണ് ഡേവിഡ് എഴുന്നേറ്റത്

"ചേട്ടായി പോലിസ് വന്നിട്ടുണ്ട് എഴുന്നേൽക്കു വേഗം "

ഡേവിഡ് പെട്ടെന്ന് എഴുന്നേറ്റ് മുഖം കഴുകി പുറത്തേക്ക് ചെന്നു
പുറത്ത് നിന്ന എസ് ഐ ഡേവിഡ്നെ സല്യൂട് ചെയ്തു

"സാർ സാറിന്റെ അമ്മയും സഹോദരിയും ബന്ധുക്കളും സാർ ഇല്ലാതെ ഷെൽട്ടറിലേക്ക് പോകില്ല എന്ന് വാശി പിടിക്കുന്നു ഇപ്പോൾ ഞങ്ങൾ എന്ത് ചെയ്യണം "

" അവരെ ഞാൻ ഷെൽട്ടറിൽ എത്തിച്ചു കൊള്ളാം നിങ്ങൾ ബാക്കി ഉള്ള ആളുകളെ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കോള്ളു ഞാനിപ്പോൾ വരാം "

"ശെരി സാർ "

എസ് ഐ കൂടെയുള്ളവരോട് മറ്റുള്ള ആളുകളെ വാഹനത്തിലേക്ക് കയറ്റാൻ നിർദേശം നൽകി.പോലീസുകാർ ഓരോ വീടുകളിൽ നിന്നും ആളുകളെ പോലിസ് വാനിൽ കയറ്റി കൊണ്ടിരുന്നു.അമ്മയോടും അനീനയോടും വേഗം തയ്യാറാകാൻ പറഞ്ഞു ഡേവിഡ് കാറിന്റെ താക്കോൽ എടുക്കാൻ അകത്തേക്ക് പോയി എല്ലാവരും യാത്രക്ക് തയ്യാറായി വീടിനു പുറത്തിറങ്ങി. എസ് ഐ ഡേവിഡിന് അടുത്തേക്ക് ഓടിയെത്തി ഭയം നിറഞ്ഞ കണ്ണുകളോടെ അയാൾ ഡേവിഡിനോട് കാര്യങ്ങൾ വിവരിച്ചു

"സാർ ബ്ലൂബേഡ് ഇവിടെയും നാശം വിതക്കാൻ തുടങ്ങി ഷെൽട്ടറിലേക്ക് ആളുകളുമായി പോയ ഒരു ബസിലെ നാൽപത്തിയഞ്ച് പേർ റോബോട്ടുകൾ മൂലം കൊല്ലപ്പെട്ടു റോഡിൽ പലയിടത്തും മൃതദ്ദേഹങ്ങൾ ആണ് എത്രയും വേഗം നമുക്ക് പോകണം അല്ലെങ്കിൽ നമ്മളും കൊല്ലപ്പെടും "
എല്ലാവരും കയറി എന്ന് ഉറപ്പു വരുത്തി പോലീസ് വാൻ ഷെൽട്ടർ ലക്ഷ്യമാക്കി നീങ്ങി പോലീസ് വാനിനെ പിന്തുടർന്ന് ഡേവിഡിന്റെ കാറും നീങ്ങി. കട്ടപ്പന ടൗണിനോട് അടുക്കുന്തോറും വഴിയിൽ മൃതദ്ദേഹങ്ങൾ കിടക്കുന്നത് അവർ കണ്ടു  മൃതദ്ദേഹങ്ങൾക്ക് മുകളിലൂടെ പോലീസ് വാൻ പതുക്കെ നീങ്ങി വാനിന്റെ ടയറുകളിൽ നിന്നും ചോര കാറിന്റെ ചില്ലിലേക്ക് തെറിച്ചു ഡേവിഡ് വൈപ്പർ പ്രവർത്തിപ്പിച്ചു ചോര ചില്ലിൽ നിന്നും തുടച്ചു മാറ്റി അതൊന്നും കാണാൻ ശേഷിയില്ലാതെ എല്ലാവരും കണ്ണുകൾ അടച്ചു ഇരുന്നു വഴിയിൽ പലയിടത്തും വാഹനങ്ങൾ അപകടത്തിൽ പെട്ട് കിടക്കുന്നു.ഡേവിഡ് കാർ പോലിസ് സ്റ്റേഷനിലേക്ക് തിരിച്ചു രക്ഷപെട്ട ആളുകളുമായി പോലീസ് വാൻ ഷെൽട്ടർ ലക്ഷ്യമാക്കി നീങ്ങി.സ്റ്റേഷന്റെ മുറ്റത്ത് ഡേവിഡ് കാർ നിർത്തി എല്ലാവരോടും തന്റെ പുറകെ വരാൻ പറഞ്ഞു കൊണ്ട് ഡേവിഡ് കാറിനു പുറത്തേക്കിറങ്ങി സ്റ്റേഷനകത്തേക്ക് നടന്നു അനീനയും അമ്മയും മറ്റുള്ളവരും അയാളെ അനുഗമിച്ചു അകത്തെ മുറിയിൽ മൂന്ന് പോലീസുകാർ കട്ടപ്പന ടൗണിലെ സിസിടിവി ദൃശ്യങ്ങൾ  പരിശോധിക്കുന്നു ഡേവിഡിനെ കണ്ടപ്പോൾ അവർ എഴുന്നേറ്റ് സല്യൂട് ചെയ്തു ഇരിക്കാൻ ആംഗ്യം കാണിച്ചു.ദൃശ്യങ്ങളിൽ റോഡരികിലും മറ്റുമായി മൃതദ്ദേഹങ്ങൾ കിടക്കുന്നതു നോക്കികൊണ്ട് ഡേവിഡ് അടുത്തുള്ള കസേരയിൽ ഇരുന്നു.

BLUE BIRD Where stories live. Discover now