BLUE BIRD Part - 5

28 2 17
                                    

റോഡുകൾ വിജനമായിരുന്നു ചിലയിടങ്ങളിൽ വാഹനങ്ങൾ റോഡിൽ തന്നെ കിടക്കുന്നു കാറുകളിൽ മൃതദ്ദേഹങ്ങളും അമീറിന്റെ കാർ ഡേവിഡിന്റെ കണ്ണിൽ നിന്നും മറഞ്ഞിട്ട് ഏറെ നേരം ആയിരിക്കുന്നു വളവുകൾ വളച്ചു ചെറിയ ചുരം കയറി കാർ മുൻപോട്ട് നീങ്ങി തേയില തോട്ടത്തിന്റെ തുടക്കം എത്തിയപ്പോൾ ഡേവിഡ് തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള ചെറിയ വഴിയിലേക്ക് കാർ തിരിച്ചു ഇതിലൂടെ വേഗം കുട്ടിക്കാനം എത്താനുള്ള എളുപ്പ വഴി ഉണ്ടെന്നു അനീനയോടും അമ്മയോടും ആന്റിയോടും അറിയിച്ചു ഡേവിഡ് ഡ്രൈവിങ് തുടർന്നു.ടാറിടാത്ത മൺപാതയിലൂടെ കാർ പതുക്കെ മുൻപോട്ട് നീങ്ങി കോടമഞ്ഞ് കാഴ്ചക്ക് തടസമുണ്ടാക്കുന്നത് കൊണ്ട് ഡേവിഡ് വളരെ പതുക്കെ ആണ് കാർ ഓടിച്ചിരുന്നത് അനീന ഡേവിഡിനെ നോക്കി അവളുടെ നേർക്ക് മുഖം തിരിച്ചു കൊണ്ട് ഡേവിഡ് ചോദിച്ചു

" എന്താടി എന്ത് പറ്റി എന്തെങ്കിലും പറയാൻ ഉണ്ടോ അതോ പേടിയാകുന്നുണ്ടോ "

അനീന ഒരു നിമിഷം ഒന്നും മിണ്ടാതെ കൈവിരലുകൾ ഞെരിച്ചു കൊണ്ട് ഡേവിഡിനെ നോക്കി

" ചേട്ടായി എനിക്ക് ഫോൺ ഒന്ന് തരാമോ ജസ്റ്റിനെ ഒന്ന് വിളിക്കാൻ ആണ് അത് മാത്രം ഒന്ന് സമ്മതിക്കാമോ"

അനീന യാചനയോടെ ഡേവിഡിനെ നോക്കി   ആനി ദേഷ്യത്തിൽ അനീനയെ നോക്കി

" എന്താ നിനക്ക് ഇത്ര അത്യാവശ്യം അവനെ വിളിക്കാൻ വിളിക്കണ്ട മിണ്ടാതെ അവിടെ ഇരുന്നോണം"

അനീനയുടെ കണ്ണുകൾ നിറഞ്ഞു അവൾ മുഖം കുനിച്ചു ഇരുന്നു ഡേവിഡ് ഫോൺ എടുത്ത് അവളുടെ നേരെ നീട്ടി

" അനീനാ ഇതാ ഫോൺ വിളിച്ചു നോക്കിക്കോളൂ "

അനീന വേഗം ഫോൺ വാങ്ങി വേഗം ജസ്റ്റിന്റെ ഫോൺ നമ്പർ ടൈപ്പ് ചെയ്തു കാൾ ചെയ്തു.

"താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു ദയവായി അല്പസമയം കഴിഞ്ഞു വിളിക്കുക"

ഫോണിലൂടെ അറിയിപ്പ് കേട്ട് അവൾ നിരാശയോടെ ഫോൺ ഡേവിഡിന് തിരികെ നൽകി എന്നിട്ട് മുഖം പൊത്തി കുറച്ചു നേരം അനങ്ങാതെ ഇരുന്നു അനീനയുടെ കവിളിലൂടെ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി അത് കണ്ട് ഡേവിഡ്  അടുത്ത് കണ്ട തേയില ഫാക്ടറിയുടെ അടുത്ത് കാർ നിർത്തി. ഡേവിഡ് കാറിനു പുറത്തിറങ്ങി മറ്റുള്ളവരോട് അകത്ത് തന്നെ ഇരിക്കാൻ നിർദ്ദേശം നൽകി ഫാക്ടറിയുടെ അടുത്തേക്ക് നടന്നു ഗോഡൗൺ വാതിൽ ഡേവിഡ് ശബ്ദമുണ്ടാക്കാതെ തുറന്നു എന്നിട്ട് കാർ ഗോഡൗണിനുള്ളിലേക്ക് കയറ്റി എല്ലാവരോടും വിശ്രമിക്കാൻ പറഞ്ഞിട്ട് അനീനയെ നോക്കി ഡേവിഡ് കൂടെ വരാൻ ആംഗ്യം കാണിച്ചു അനീനയും ഡേവിഡും ഗോഡൗണിന്റെ പുറത്ത് കടന്നു കാർമേഘങ്ങൾ മൂടി നിൽക്കുന്ന ആകാശം കാർമേഘങ്ങൾക്കിടയിൽ അങ്ങിങ്ങായി ചില നക്ഷത്രങ്ങളെ കാണപ്പെട്ടു.കുറച്ചു ദൂരം അവർ മുൻപോട്ട് നടന്നു അനീന നിശബ്ദയായി ഡേവിഡിനെ അനുഗമിച്ചു

BLUE BIRD Where stories live. Discover now