💗2~SOUL - His rebirth🍃1

657 46 33
                                    


🍁SOUL - LOVE BETWEEN GHOST & HUMAN🥀

🍁2~SOUL - His rebirth🍃1

അങ്ങകലെ പുഴകളും കടുലുകളും കടന്ന് ഒരു വലിയ നഗരം..... ആ നഗരത്തിലെ എല്ലാ കിരണങ്ങളും അണഞ്ഞിരിക്കുന്നു..... അവിടെ ജനവാസമില്ല എന്നുള്ളത് വ്യക്തമാണ്....എന്നാൽ നിലാവിന്റെ വെളിച്ചമുള്ളത് കൊണ്ട് തന്നെ അവിടെയുള്ളത് ചെറുങ്ങനെ കാണാം....കത്തികരിഞ്ഞ കുടിലുകൾ... അങ്ങകലെ തലയുയർത്തി ഇപ്പോഴും തകർന്ന് വീഴാതെ കാണുമ്പോൾ തന്നെ ഭയാനകമായ ഒരു കൊട്ടാരം...

ആ രാത്രിക്ക് വല്ലാത്തൊരു ഭവമായിരുന്നു.....ആ കത്തിക്കരിഞ്ഞ നഗരത്തിനു നടുക്കെ ഒരാൾ തനിയെ നടന്നു..... അയാളുടെ കയ്യിലൊരു കൊച്ചു കുഞ്ഞുമുണ്ട്..... എങ്ങോട്ടെന്നില്ലാതെ അയാൾ വെപ്രാളത്തോടെ ഓടുകയാണ്.....

അവർക്ക് പിന്നിലായി അഞ്ചാറു പേര് ഉണ്ട്..... അയാളെ തേടിയാണെന്ന് വ്യക്തമാണ്...... പെട്ടെന്ന് കുതിരകളിൽ വന്ന അവർ അയാൾക്ക് നേരെ വാൾ എറിഞ്ഞു.......

..പെട്ടെന്ന് അവിടെ ഇരുട്ട് മൂടി കാറ്റാഞ്ഞു വീശി... മരങ്ങൾ ആടിയുലഞ്ഞു......

ആ വാൾ അയാളിൽ പതിക്കുന്നതിനു മുൻപ് അത് വായുവിൽ തന്നെ അനങ്ങാതെ നിന്നു.....

അത് കണ്ട് അയാളും അയാളെ ഇല്ലാതാക്കാൻ വന്നവരും ശ്വാസം വിടാനാകാതെ തരിച്ചു നിന്നു......


ഇതേ സമയം മരത്തിനു പിന്നിലുള്ള അവളുടെ കണ്ണുകൾ രക്തവർണമായി..... അവളുടെ മനോഹരമായ രൂപം വൃകൃതമാകാൻ തുടങ്ങി..... അവളുടെ മുഖത്ത് മുറിവുകൾ രൂപപ്പെട്ടു... കൂടെ അവളുടെ നെഞ്ചിലും......

അതെ അവളുടെ പ്രിയപ്പെട്ടവൾ അവൾക്കെകിയ മുറിവ്.....


അവൾ അവളുടെ കണ്ണുകൾ ആ വാളിൽ നോക്കി കുതിരപുറത്തിരിക്കുന്ന ഒരാളെ നോക്കി.... ആ നിമിഷം തന്നെ ആ വാൾ തിരിച്ചു അയാളിൽ തറച്ചു കയറി...... അയാൾ പിടഞ്ഞുകൊണ്ട് മരണപെട്ടു.....


എന്നാൽ അതൊന്നും കാര്യമാകാതെ കുതിരയിൽ നിന്നും ഒരുവൻ ഇറങ്ങി..... അയാൾ ആ പാവം മനുഷ്യന് നേരെ നീങ്ങി..... എന്നാൽ അയാളിലേക്ക് അടുക്കും മുൻപ് അവനു മുന്നിൽ അവൾ പ്രത്യക്ഷപെട്ടു..... അവളെ കണ്ട അയാൾ പേടിച്ചു പിന്നോട്ട് വെച്ച് പോയി..... അവളുടെ കൂർത്ത പല്ലുകൾ പുറത്തേക്ക് വന്നു..... അവൾ ഒട്ടും താമസിയാതെ നിമിഷങ്ങൾക്കകം കൊണ്ട് തന്നെ അവരെ എല്ലാം കൊന്നൊടുക്കി..... ശേഷമവൾ അട്ടഹസിച്ചു.......


2🍁SOUL - LOVE BETWEEN GHOST & HUMAN🥀cmpltd Where stories live. Discover now