2💗SOUL - CHAPTER 2 COMPLETED🍃10

364 37 35
                                    




2💗SOUL - CHAPTER 2 COMPLETED🍃



ഇരുട്ട് ആയതും തഹ്‌യുങ് എല്ലാവരോടും  പോയി ഉറങ്ങാൻ പറഞ്ഞു അവൻ ശിവയുടെ അടുത്തിരുന്നു... പതിയെ അവനും മയങ്ങി പോയിരുന്നു......

എന്നാൽ ഇതേ സമയം അങ്ങോട്ട് നൂർ വന്നു... അവൾ കാണുന്നത്  ബെഡിൽ തലവെച്ചു കുഞ്ഞി പലകയിൽ ഇരുന്ന് ഉറങ്ങുന്ന തഹ്‌യുങ് നീയാണ്.....

അവളുടെ മുഖം സൂനിലേക്ക് ചലിച്ചു.... അവളുടെ കണ്ണുകൾ നിറഞ്ഞു... കഴിഞ്ഞ ജന്മം അവളെ ചേർത്ത് നിർത്താൻ ആയില്ല... പക്ഷെ ഇന്ന് ഇതാ  അവൾ തന്റെ മുന്നിൽ.....നൂർ പതിയെ അവളുടെ തലയിൽ തഴുകി..... പതിയെ അവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തി മുത്തി അവൾ......

തണുത്ത സ്പർശം അറിഞ്ഞു മയക്കത്തിൽ നിന്നും ശിവ അവളുടെ കണ്ണുകൾ പതിയെ തുറന്നു.....

അവളുടെ മുന്നിലിരിക്കുന്ന യുവതിയെ കാണേ അവളുടെ കണ്ണുകൾ കാണാൻ ആഗ്രഹിച്ച എന്തോ കണ്ടെത്തിയ പോലെ ആയിരുന്നു....

ബീഗം നൂർജഹാൻ..... എന്ന് ചോദ്യ രൂപേണ  ശിവ നൂരിനോട് ചോദിച്ചു...

തഹ്‌യുങ് ഉം ഉറക്കം ഉണർന്നിരുന്നു ആ സമയം....

നൂർ :  മ്മ് ഇയാൾ  പേര്

ശിവ :  ശിവ ശിവരുദ്ര... അപ്പുറത്തെ രുദ്ര ന്റെ കൊട്ടാരത്തിലെ അദ്ദേഹത്തിന്റെ മകൾ ശിവരുദ്ര രാജകുമാരി ആണ് ഞാൻ   അത് കേട്ടതും തഹ്‌ഹ്യുങ് ഉം നൂറും  ഞെട്ടി പരസ്പരം നോക്കി...

തഹ്‌യുങ് :  ശിവ രുദ്രയോ.....

ശിവ :  അതെ നിങ്ങളാണോ ലീ..... ഒട്ടും താമസിക്കാതെ അവളുടെ ഉള്ളിൽ ഉയർന്ന  ചോദ്യം അവൾ അവനു നേരെ ഉന്നയിച്ചു

തഹ്‌യുങ് അല്ല എന്നാ രീതിയിൽ തലയാട്ടി....

ശിവ :  എനിക്കി നൂർ മെഹൽ ഒത്തിരി ഇഷ്ട്ടമാണ്..... കൂടെ ബീഗം നൂർ നെയും....  ഞാൻ ഇങ്ങോട്ട് വരണം എന്ന് ഒത്തിരി ആഗ്രഹിച്ചത് ആണ്.... പക്ഷെ എന്നെ ആ കോട്ടാരത്തിനു ഉള്ളിൽ ആ റൂമിൽ പൂട്ടിയിട്ടിരുന്നു....  കാരണം ലീ എനിക്ക് അയച്ച കത്ത് ആണ് അത് എങ്ങനെയോ അദ്ദേഹത്തിന്റെ കയ്യിലെത്തി.....

എന്റെ കല്യാണം  അക്കരെ ഉള്ള രാജാവ് ഗണേഷ് ഉമായി ഉറപ്പിച്ചു..... എന്റെ തോഴി ആണ് എന്നെ അവിടെ നിന്നും രക്ഷപെടാൻ സഹായിച്ചത്....  കാട്ടിലൂടെ വരുന്ന സമയം രണ്ട് കുറുക്കൻ വന്നെന്നെ ആക്രമിച്ചു.... അവയിൽ നിന്നും ഓടി രക്ഷപ്പെട്ട് എത്തിയതാണ് ഇവിടെ... ഇവിടെ എത്തുന്നതിനു മുൻപ് ഞാൻ ഇല്ലാതാവും എന്നാ കരുതിയെ.... എനി... എനിക്കെന്റെ ലീ യെ കാണണം അവനു വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയത്... അവനെ കണ്ടിട്ട് ഞാൻ മരണപെട്ടാലും പ്രശ്നമില്ല....

2🍁SOUL - LOVE BETWEEN GHOST & HUMAN🥀cmpltd Where stories live. Discover now