2💗SOUL He Was Born for Her🍃4

293 34 14
                                    





🍁SOUL -2💗
LOVE BETWEEN GHOST AND HUMAN

PART : 4 ~

He was born for her💗

അവർ എല്ലാവരും ആ വലിയ വാതിലിനു മുന്നിൽ വന്നെത്തി...ആ വലിയ ചുമരിനപ്പുറത്തു നിന്നും കേൾക്കുന്ന ശബ്ദം അവരെ എന്താണെന്ന് അറിയാനുള്ള ആകാംഷ കൂട്ടി ...... തഹ്‌യുങ് അവന്റെ കൈകൾ വാതിലിൽ അമർത്തി വെച്ചുകൊണ്ട് ആ വലിയ വാതിൽ ആഞ്ഞു തള്ളി.......


അത് മലർക്കേ തുറന്നു വന്നു..... എന്നാൽ അവിടെയുള്ള നിർത്താം ചെയ്യുന്ന കുട്ടികളെക്കാണ് അവരുടെ കണ്ണുകൾ നീണ്ടത്..... എന്നാൽ ടേ യുടെ കണ്ണുകൾ ചെന്നു പതിച്ചത് നേരെ കാണുന്ന ആ വലിയ ഫ്രമിലേക്കാണ്... എന്നാൽ കാറ്റിൽ പാറി കളിക്കുന്ന കർട്ടനുകൾ കാരണം ആ ഫോട്ടോയിലുള്ളത് ആരാണെന്ന് അവൻ കാണാൻ സാധിച്ചില്ല.......


പെട്ടെന്ന് അവൻ (അർണബ് ) അവന്റെ കാം എടുത്ത് അതിൽ ആ ചിത്രം പകർത്തി ....


ക്ലിക്ക്.... ശബ്ദം കേട്ട കുട്ടികൾ ഡാൻസ് നിറുത്തി ബാക്കിലേക്ക് നോക്കി നിന്നു..... ആ നിമിഷം അവിടെ ആ മനോഹരമായ ശബ്ദം നിക്ഷലമായി.......


നൂർ : ആരാണവിടെ... ഈ അറയിൽ വരരുതെന്ന് അറിഞ്ഞൂടെ..... എന്നും പറഞ്ഞു സൈഡിൽ നിന്ന നൂർ മുന്നിലേക്ക് വന്നു പറഞ്ഞതും തന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ടവൾ അവിടെ തന്നെ തറഞ്ഞു നിന്നു.....



*💗അതെ അവളുടെ തഹ്‌യുങ് അവളുടെ മാത്രം തഹ്‌യുങ്... വിധി അവളിൽ നിന്നും വർഷങ്ങൾക്ക് മുൻപ് അവനെ പിരിച്ചു അതെ അവൻ മടങ്ങി വന്നിരിക്കുന്നു 💗*

ഇതേ സമയം ആ വലിയ ഫോട്ടോ ടേ കണ്ട് അതിലുള്ളവളുടെ മുഖം കാണെ അവന്റെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി... അതെ സമയം തന്നെ നൂർ അവർക്കടുത്തേക്ക് വന്നതും അവളെ നേരിട്ട് കണ്ട ടേഹയുങ്ങിന്റെ കണ്ണുകൾ അവളിൽ തറഞ്ഞു നിന്നു.....


അതെ അവർ വീണ്ടും കണ്ട് മുട്ടിയിരിക്കുന്നു... അതെ നൂറും അതെ തഹ്‌യുങ് ഉം.....

പക്ഷെ ഒരേ ഒരു വ്യത്യാസം മാത്രം..... അവൻ മനുഷ്യനും... അവൾ ഒരു മിഷൻ കാരണം ആഫ്റ്റർ ലൈഫ് ലേക്ക് പോകാനാകാതെ നിൽക്കുന്ന ഒരത്മാവും.....



2🍁SOUL - LOVE BETWEEN GHOST & HUMAN🥀cmpltd Where stories live. Discover now