BATTLE FOR ROMANCE❤️‍🔥

1.5K 128 29
                                    

"ഛീ... നാണം കെട്ടവനെ...എന്റെ വീട്ടിൽ ഇനി നിന്നെ കണ്ട് പോകരുത്...ഈ വീട്ടിലോ.. എന്റെ മകന്റെ കൺ വെട്ടത്തോ ഇനി നിന്നെ കണ്ടു പോയാൽ കൊന്ന് കളയും ഞാൻ........"

തനിക്ക് നേരെ ഉയർന്ന അലർച്ചയിൽ ആ പതിനാറു കാരൻ ഭയന്ന് പോയിരുന്നു.... മുന്നിൽ നിൽക്കുന്ന ആളുടെ മുഖഭാവം അവനെ ഭയപ്പെടുത്തി... വിറച്ചു പോയ ശരീരവും നിറഞ്ഞ കണ്ണുകളുമായി അവൻ അയാളെ തന്നെ നോക്കി...

" പപ്പാ..... "

" എന്നെ അങ്ങനെ വിളിക്കരുത് നീ... എനിക്കിങ്ങനെ ഒരു മകൻ ഇല്ല... ഏത് ബന്ധത്തിൽ ആണെടാ നീ എന്നെ അങ്ങനെ വിളിക്കുന്നത്.... "

ആ വാക്കുകൾ അവന്റെ കുഞ്ഞ് ഹൃദയം തകർത്തു കളഞ്ഞിരുന്നു..... ഇതുവരെയും പപ്പയെന്ന് പറഞ്ഞു വിളിപ്പിച്ച ആളാണ്‌... ഒറ്റ ദിവസം കൊണ്ട്... ഒരു നിമിഷം കൊണ്ട് തന്നെ തള്ളി പറഞ്ഞിരിക്കുന്നു.......

എങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവൻ അയാളുടെ കയ്യിൽ ഇറുക്കെ പിടിച്ചു.......

" പപ്പയല്ലേ... എന്റെ പപ്പയല്ലേ.... എന്തിനാ... എന്തിനാ... അങ്ങനെ പറയുന്നത്.....? എന്നോട് ദേഷ്യപ്പെടല്ലേ പപ്പാ.... എനിക്ക് സഹിക്കുന്നില്ല..."

" ഛീ മറടാ... എന്റെ ദേഹത്തു തൊട്ട് പോകരുത് നീ... എനിക്ക് വെറുപ്പാണ് നിന്നെ......"

പ്രതീക്ഷയോടെ തന്നിൽ മുറുകെ പിടിച്ചിരുന്ന കൈകളെ അയാൾ വെറുപ്പോടെ തട്ടിയകറ്റി... തന്നെ മുറുകെ പിടിച്ചു നിന്നവനെ അവന്റെ പ്രായം പോലും നോക്കാതെ അയാൾ ശക്തിയിൽ തറയിലേക്ക് വലിച്ചെറിഞ്ഞിരുന്നു..........

മുഖം ഇടിച്ചു നിലത്തു വീഴുമ്പോഴും തന്റെ ശരീരത്തിൽ ഉണ്ടാകുന്ന വേദന അവൻ അറിഞ്ഞിരുന്നില്ല... വേദനിച്ചത് അത്രയും ആ കുഞ്ഞ് ഹൃദയം ആണ്.... സ്വന്തം അച്ഛനെ ക്കാൾ കൂടുതൽ താൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ആളുടെ പ്രവർത്തി ആണ്......

മൂക്കിൽ നിന്ന് ഒഴുകിയിറങ്ങിയ ചോര പുറം കയ്യാൽ തുടച്ചു കളഞ്ഞു കൊണ്ടവൻ അയാളെ നോക്കി.. അല്പം ദയ പ്രതീക്ഷിച്ചിരുന്നു അവൻ... സ്നേഹത്തോടെയുള്ള ഒരു നോട്ടം എങ്കിലും അവൻ ആഗ്രഹിച്ചു... എന്നാൽ വെറുപ്പോടെ പോലുമൊരു നോട്ടം അവനെ തേടിയെത്തിയിരുന്നില്ല........

BATTLE FOR ROMANCE❤️‍🔥Where stories live. Discover now