BATTLE FOR ROMANCE ❤️‍🔥

752 93 325
                                    

ആദ്യം തന്നെ പറയാം... എനിക്ക് കുറെ കമെന്റ്സ് വേണം... തരോ.. ☹️
..................................................................

NELA GROUPS

പുലർച്ചെ യദു തന്റെ ക്യാബിനിൽ ഇരുന്നു കൊണ്ട് ഫയലുകൾ ചെക്ക് ചെയ്യുന്ന സമയം.....

" Sir.... "

വാതിലിനു അരികിൽ നിന്നും ജെന്നിയുടെ ശബ്ദം കേട്ടതും അവൻ ഫയലിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി.....

" SIR... ഒരാൾ കാണാൻ വന്നിട്ടുണ്ട്... നേരത്തെ അപ്പോയിന്മെന്റ് എടുത്തിരുന്നു... വരാൻ പറയട്ടെ...... "

ജെന്നി അവനെയൊന്നു നോക്കി... ഒരു ദിവസത്തെ അവന്റെ ടൈം ഷെഡ്യൂൾസ് ഒക്കെ രാവിലെ തന്നെ അവൾ ക്ലിയർ ചെയ്തു കൊടുക്കാറുള്ളതാണ്...എല്ലാം മൂളി കേൾക്കുമെങ്കിലും പാതിയും അവൻ ശ്രദ്ധിക്കാറില്ലെന്ന് മാത്രം... അത്കൊണ്ട് തന്നെ തന്നെ കാണാൻ അപ്പോയിന്മെന്റ് എടുത്തിരിക്കുന്നവരെയൊന്നും അവൻ ഓർത്തിരിക്കാറില്ല.........


" Hmm okay.... വരാൻ പറയ്...... "

എന്തെങ്കിലും ബിസിനസ് ഡീലേഴ്‌സ് ആവുമെന്ന് അവനുറപ്പായിരുന്നു... അതല്ലാതെ ഓഫീസ് ടൈമിൽ അവനെ കാണാൻ പുറത്ത് നിന്ന് മറ്റാരും വരാറില്ല... യദുവിന്റെ സമ്മതം കിട്ടിയതും ജെന്നി പുറത്തേക്ക് പോയി......

യദു തന്റെ ജോലിയിലേക്കും കടന്നു... ഒന്ന് രണ്ട് നിമിഷങ്ങൾ കഴിഞ്ഞതും ക്യാബിൻ ഡോറിൽ knock ചെയ്യുന്ന ശബ്ദം അവൻ കേട്ടിരുന്നു.....

BATTLE FOR ROMANCE❤️‍🔥Where stories live. Discover now