BATTLE FOR ROMANCE ❤️‍🔥

718 110 223
                                    


മാളിനുള്ളിൽ നല്ല തിരക്കായിരുന്നു... ഈവെനിംഗ് സമയം ആയത് കൊണ്ട് തന്നെ ഷോപ്പിങ്ങിനു വേണ്ടി വന്നിരിക്കുന്നവർ ഒരുപാടാണ്..വിചുവിന്റെ കൈകൾ പിടിച്ചു കൊണ്ട് തന്നെ ആണ് അവൾ ഉള്ളിലേക്ക് കയറിയത്... മെയിൻ സെന്റർ ഫ്ലോറിൽ എത്തിയതും മാൻവി ഒന്ന് ചുറ്റിനും നോക്കി...

അത്യാവശ്യം വലിയൊരു മാൾ ആണ്.. നിറയെ ആളുകളുടെ തിക്കും തിരക്കും ബഹളവും... ചുറ്റിനും കണ്ണോടിച്ചു വന്നതും സ്വാഭാവികമായും അവളുടെ നോട്ടം  മാളിനുള്ളിലെ ലേഡീസ് സ്റ്റോറിൽ ചെന്നെത്തി നിന്നു.......

ലേഡീസ് കോസ്മെറ്റിക് ഐറ്റംസ്....
അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.. ഒരുപാട് കോസ്‌ലി ആണ്.. പകുതിയും യൂസ് ചെയ്യുക പോലുമില്ല.. എങ്കിലും വെറുതെ വാങ്ങിച്ചു കൂട്ടുക എന്നത് എല്ലാ പെൺകുട്ടികളെയും പോലെ മാൻവിയുടെയും ശീലം ആണ്.....

അത് കണ്ടതും മാളിൽ എന്തിനാണ് വന്നതെന്ന കാര്യം പോലും മറന്നു കൊണ്ട് ആവേശത്തോടെ സ്റ്റോറിനടുത്തേക്ക് പോകാനായി മുന്നോട്ട് നീങ്ങിയതും അവളുടെ കൈകളിൽ പിടുത്തം വീണിരുന്നു...അത് ആരുടെ കൈകൾ ആണെന്നും അവൾക്ക് ഊഹിക്കാവുന്നതേയുള്ളു........

" വിച്ചു.. ടാ പ്ലീസ്...... "

കണ്ണുകൾ ചുരുക്കി അപേക്ഷ നിറഞ്ഞ സ്വരവുമായിട്ടാണവൾ അവനെ തിരിഞ്ഞു നോക്കിയത്....

" നമ്മൾ എന്തിനാ ഇവിടെ വന്നത്...? "

അവൻ അവളെയൊന്ന് നോക്കി മെല്ലെ പിരികമുയർത്തിയതും അവളുടെ ചുണ്ടിൽ ചമ്മലോട് കൂടിയ ചെറു ചിരി വിടർന്നു.....

" വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ..... "


" എന്നാൽ അങ്ങോട്ട് നടക്ക്.. അവിടെ ആണ് ഹൈപ്പർ മാർക്കറ്റ്.... "

അവർ നിൽക്കുന്നതിന്റെ വലത് ഭാഗത്തേക്കായി അവൻ വിരൽ ചൂണ്ടിയതും അവളുടെ കണ്ണുകളും അങ്ങോട്ടേക്ക് നീങ്ങി....

വീട്ടിലേക്കായി ഒരുപാട് സാധനങ്ങൾ വാങ്ങേണ്ടതുണ്ട്.. എല്ലാം ചേർത്ത് വലിയൊരു ലിസ്റ്റുമായി തന്നെ ആണ് വരവും... എങ്കിലും.... സാധനങ്ങൾ എടുക്കാൻ രണ്ട് പേരും ഒരുമിച്ചു വേണമെന്നൊന്നുമില്ലല്ലോ.....

BATTLE FOR ROMANCE❤️‍🔥Where stories live. Discover now