𝖁𝖆𝖙𝖙𝖑𝖊 𝕱𝖔𝖗 𝕽𝖔𝖒𝖆𝖓𝖈𝖊 ❤️‍🔥

859 112 70
                                    

        മിത്രാസ് വില്ല......
❤️‍🔥—————————❤️‍🔥

കൊട്ടാരം പോലെ പണി കഴിപ്പിച്ചിരിക്കുന്ന മൂന്ന് വീടുകൾ.... ഒരേ രൂപത്തിൽ... ഒരേ ആകൃതിയിൽ.. ഒരേ ആഡംമ്പരത്തിൽ  കെട്ടിയുയർത്തപ്പെട്ടിരിക്കുന്ന  ഭവനങ്ങൾ ..... ആ വീടുകൾ തമ്മിൽ വേർ തിരിക്കാനായി ഒന്നുമില്ല... വീടുകൾ തമ്മിൽ അതിർത്തികൾ നിശ്ചയിക്കാനായി മതിലുകൾ ഇല്ല....അലങ്കാര പണികൾ ഉൾപ്പടെ അതിൽ പൂശിയിരിക്കുന്ന ചായങ്ങൾക്ക് പോലും ഒരേ വർണമാണ്...................

സിറ്റിയിൽ നിന്ന് കുറച്ചു നീങ്ങി നിരന്നു വിശാലമായി കിടക്കുന്ന ഏക്കറു കണക്കിന് സ്ഥലത്തായി ആ വീടുകൾ തലയുയർത്തി നിൽക്കുന്നു....പുറമെ നിന്ന് നോക്കുന്നവർക്ക് ഒന്ന് കാണാൻ പോലുമാകാത്ത രീതിയിൽ മൂന്ന് വീടുകളെയും പൊതിഞ്ഞു വൻ മതിലുകൾ പണിത് ഉയർത്തിയിട്ടുണ്ട്......അതിന് ചുറ്റുമായി വലിയൊരു കാവൽ സംഘവും................

Mithra Groups...എന്ന പേരിൽ കേരളത്തിന്‌ അകത്തും പുറത്തുമായി പടർന്നു കിടക്കുന്ന ബിസിനസ് സൃഘലകളുടെ തലപ്പത്തു ഇരിക്കുന്ന മൂന്ന് പേർ...........

ഹരി നാഥ്‌ വർമ....... എന്ന ഹരി......

നന്ദ മഹാ ദേവൻ...... എന്ന നന്ദൻ........

ജെറിൻ ജോസഫ്....... എന്ന ജെറി...........

ഒരിക്കലും ഇണ പിരിയാത്ത ചങ്ങാതിമാരായി വളർന്നു വന്നവർ...  അവരുടെ സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും ബാക്കി പത്രം ആണ് Mithra group എന്ന ബിസിനസ് സ്ഥാപനം.... അവരുടെ സൗഹൃദത്തിൽ നിന്നുമാണ് ആ പേര് പോലും ഉണ്ടായത്.....ആ പേര് പോലെ തന്നെ ആളുകൾക്കിടയിൽ പ്രശസ്തമാണ് അവരുടെ കൂട്ടായ്മയും.......

അവർക്ക് ജീവിത പങ്കാളികളായി വന്നിരിക്കുന്നതും മൂന്ന് കൂട്ടുകാരികൾ തന്നെ........

നില ഹരി നാഥ്‌ വർമ....

സുമിത്ര മഹാദേവൻ......

BATTLE FOR ROMANCE❤️‍🔥Where stories live. Discover now