BATTLE FOR ROMANCE ❤️‍🔥

781 106 205
                                    

പാതി നഗ്നമായ ശരീരം..... വിരിഞ്ഞു നിൽക്കുന്ന പുറത്ത് പറ്റി പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ..... തലമുടിയിഴകളിലൂടെ ഒഴുകിയിറങ്ങുന്ന ഈർപ്പം പുറത്തു അങ്ങിങ്ങായി പറ്റി പിടിച്ചിരിക്കുന്ന വെള്ള തുള്ളികളിൽ അലിഞ്ഞു അവ ഒന്നായി ഒഴുകി ചേർന്ന് നിലത്തേക്ക് പതിക്കുന്നു..............

ഒരു നിമിഷം താനിരിക്കുന്ന ചുറ്റുപാട് പോലും യദു മറന്നു പോയിരുന്നു..... എന്തിനെന്നറിയാതൊരു കൗതുകത്തോടെ അവന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്നവന്റെ ശരീരത്തിലെ ഓരോ കോണിലൂടെയും അലഞ്ഞു നടന്നു......................


ജിമ്മിൽ പോയി ഉറപ്പിച്ചെടുത്തിരിക്കുന്ന ശരീരമാണ്...... മുന്നിലുള്ള മിററിൽ നോക്കി മുടി dry ചെയ്യുന്നതിനായി കൈകൾ ചലിപ്പിക്കുന്നതിന് അനുസരിച്ചു ഉയർന്നു താഴുന്ന മസിലുകൾ..... ഒതുങ്ങിയ അരക്കെട്ടിൽ നേര്മയായി ചുറ്റി വെച്ചിരിക്കുന്ന ടവൽ...... ദേഹത്തെ വെള്ളത്തുള്ളികൾ അതിനെയും നനയിച്ചു കൊണ്ടാണ് താഴേക്ക് പതിക്കുന്നത്.....അതിനൊപ്പം യദുവിന്റെ കണ്ണുകളും താഴേക്ക് നീങ്ങി.....................

താൻ ഇവിടെ വന്നിരിക്കുന്നത് എന്തിനാണെന്നും....ഇപ്പോൾ മുന്നിൽ നിൽക്കുന്നവൻ തനിക്ക് ആരാണെന്നുമുള്ള കാര്യം പോലും മറന്നു പോയെന്ന പോലൊരു ഭാവമായിരുന്നു യദുവിൽ..................

" Perfect Body....... "

തല മുതൽ പാദം വരെയും അവിടെ നിന്ന് മുകളിലേക്കും കണ്ണുകൾ പായിക്കവേ സ്വയമറിയാതെ അവന്റെ നാവുകൾ മന്ത്രിച്ചു പോയിരുന്നു.... ബുദ്ധി പോലും മരവിച്ചു പോയെന്ന് പറയുന്നത് പോലെ......................എന്നാൽ........

തൊട്ടടുത്ത നിമിഷം താൻ പറഞ്ഞതെന്തെന്ന ചിന്ത വേഗം തന്നെ ഉള്ളിലേക്ക് എത്തിയതും അവനൊന്ന് അബദ്ധം പറ്റിയത് പോൽ സ്വയമേ നെറ്റിയിൽ ഇടിച്ചു...............

" Whats wrong with you യദു...., ബോധമില്ലേ നിനക്ക്.... ഇവനേ പോലൊരു bastard നെ നോക്കി നിൽക്കുന്നു.... ഛീ......... "

ഒരു ഇഷ്ടക്കേടോടെ....സ്വയം പഴിച്ചു കൊണ്ട് അവൻ കൈകൾക്കുള്ളിൽ മുഖം ഒളിപ്പിച്ചു......ഒരു മടിയുമില്ലാതെ വിധുവിനെ തന്നെ നോക്കി നിന്നതിൽ അവന് സ്വയം ദേഷ്യം തോന്നിപോയി.....................

BATTLE FOR ROMANCE❤️‍🔥Where stories live. Discover now