MEMORIES OF LOVE 💕🖇️ PART 4

230 34 2
                                    

എന്തിനാണ് പ്രാണനെ നീ വീണ്ടും എന്റെ അരികിലേക്ക് എത്തിയത്, എന്നിക്കൊരിക്കലും സ്വന്തമാക്കാൻ കഴിയാത്ത നിധി ആണ് എന്റെ കിച്ചു ഏട്ടൻ എന്ന ബോധ്യം ഇന്ന് എനിക്കുണ്ട്. പക്ഷെ പേടിയാണ് പ്രിയനെ നിന്നെ മാത്രം ആഗ്രഹിക്കുന്ന എന്റെ മനസ്സ് നിന്നിലേക്കലിയുമൊ എന്ന ഭയം.ഇനിയും നിന്നിലേക്ക് അടുത്താൽ ഞാൻ സ്വാർത്ഥയായി പോകും പ്രിയനെ.പിന്നെ ഒന്നിന്റെ പേരിലും എന്നെ നിന്നിൽ നിന്ന് അടർത്തി മാറ്റാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല പക്ഷേ നീയല്ലാതെ മറ്റൊരു ഉണ്ടാവില്ല എൻറെ ശരീരവും മനസ്സും എന്നും നിനക്ക് മാത്രമുള്ളതാണ്.

പിന്നെ ഒന്നിന്റെ പേരിലും എന്നെ നിന്നിൽ നിന്ന് അടർത്തി മാറ്റാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല പക്ഷേ നീയല്ലാതെ മറ്റൊരു ഉണ്ടാവില്ല എൻറെ ശരീരവും മനസ്സും എന്നും നിനക്ക് മാത്രമുള്ളതാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒരു പൊട്ടി കരച്ചിലോടെ അവൾ ബുക്കിലേക് മുഖം അമർത്തുമ്പോഴും ,
ഒന്നും അറിയാതെ ജനലിലൂടെ നിലാവിനെ നോക്കിയിരിക്കുന്ന കാശിയുടെ ഹൃദയം എന്തിനോ വേണ്ടി തുടിക്കൊട്ടി.
രാവിലെ എഴുന്നേറ്റ് കോളജിലേക്ക് ഇറങ്ങി കാശി താഴേക്ക് വന്നു.വിലാസിനിയമ്മ പറഞ്ഞ് അറിഞ്ഞു വസു നേരത്തെ ഡാൻസ് ക്ലാസ്സിലേക്ക് പോയി എന്ന് .ആദ്യത്തെ ദിവസം ആയതുകൊണ്ടും കോളേജിനെ കുറിച്ച് അറിവില്ലാത്തതുകൊണ്ടും മഹിയുടെ കൂടെയാണ് കാശി കോളേജിൽ എത്തിയത്.1st ക്ലാസ്സ് തന്നെ MA malayalam 2nd year ക്ലാസ്സായിരുന്നു .(അതായത് ഉത്തമാ...നമ്മുടെ വസുന്റെ ക്ലാസ്സ് 😜 )
ക്ലാസ്സിൽ കയറുമ്പോൾ തന്നെ ദേവികയുമായി എന്തോ പറഞ്ഞ് ചിരിക്കുന്ന വസുവിൽ ആണ് കാശിയുടെ കണ്ണുകൾ ചെന്ന് നിന്നത്.അത് കണ്ടുകൊണ്ട് ഒരു ചിരിയോടെയാണ് കാശി ക്ലാസിലേക്ക് വന്നത് .അവനെ കണ്ടതും പലരുടെയും കണ്ണുകൾ വിടർന്നു. ഒരു ബ്ലാക്ക് ജീനും അതിന് മാച്ച് ആയ ഒരു ബ്ലാക്ക് plain ഷർട്ടും ആയ്യിരുന്നു അവന്റെ വേഷം.മുഖത്തേക്കു വിഴുന്ന നീളൻ മുടി ഒതുക്കി വെച്ച് അവൻ ക്ലാസ്സിൽ സംസാരിക്കുന്നത് എല്ലാവരും നോക്കിയിരുന്നു.പക്ഷേ ഈ നേരമൊക്കെയും അണപൊട്ടിയൊഴുകുന്ന തൻറെ കണ്ണീരിനെ പിടിച്ചുനിർത്താൻ പാടുപെടുകയായിരുന്നു വസു.കുറച്ചുവർഷം പുറകിലേക്ക് അവളുടെ ഓർമ്മകൾ സഞ്ചരിച്ചു.

Memories Of Love 💕 🖇️ Where stories live. Discover now