part-3 a new entry to new chapter

357 36 0
                                    

മൂന്നരയായപ്പോഴെയ്ക്കും വിജയൻ സ്കൂളിന് മുൻപിൽ എത്തി. പതിവിന് വിപരീതമായി ബാലയേയും മകനേയും കൂട്ടാൻ വന്ന അയാളെ കാണാനും പരിജയപ്പെടാനും അവരുടെ ചുറ്റും കൂടി.... റിട്ടയറായെങ്കിലും പേരിന് പിന്നിലെ IRS ന് ആനക്ക് കെട്ടുന്ന നെറ്റിപ്പട്ടം പോലെ ഇപ്പോഴും ചന്തമുണ്ട് എന്ന് അങ്ങേർക്ക് മനസ്സിലായി!

JK യുടെ ഫ്രണ്ട്സ് പ്രവീൺ, കെവിൻ, അലക്സ്, ആദിൽ

ബാലേടെ ഫ്രണ്ട്സ്, സരസ്വതി, ലക്ഷ്മി, പാർവതി, ജാനകി
ഇവളെന്താണാവോ? ഫുൾ ദേവി മാരെയാണല്ലോ കൂട്ട് പിടിച്ചിരിക്കുന്നത്, കാര്യം എന്തൊക്കെയായാലും മകൻ തന്നെപ്പോലെ കൂട്ടുകൂടുമ്പോൾ ജാതി നോക്കിയില്ലല്ലോ എന്ന് അയാൾ അഭിമാനിച്ചു.

" അങ്കിളിനെ പറ്റി ഇവൻ പറഞ്ഞപ്പോ മുതൽ പരിജയപ്പെടണം എന്ന് കരുതിതാ... എനിക്കും വലുതാവുമ്പോ സിവിൽ സർവീസ് എടുക്കണം!" കെവിൻ ഇടിച്ച് കയറി പരിജയപ്പെട്ടു.

" ആണോ? ആട്ടെ ഏത് സർവ്വീസാ തനിക്കിഷ്ടം?" സന്തോഷത്തോടെ അദ്ദേഹം ചോദിച്ചു.

" സംശയമെന്താ? IPS....." ഒരു ചമ്മിയ ചിരിയോടെ കെവിന്റ മറുപടി!

"ഇവൻ മാത്രമല്ല ഞങ്ങൾ എല്ലാവരും സിവിൽ സർവീസ് ആസ്പിരൻസ് ആണ് ആദിലിന് മിലിട്ടറി ചേരണം ന്നാ "
പ്രവീൺ പറഞ്ഞു.

" ആയിക്കോട്ടെ!.... നിങ്ങൾ ഫ്രീ ആവുമ്പോ വീട്ടിലേക്കിറങ്! നമുക്ക് അപ്പോ ഇതിനെ പറ്റി ഡീറ്റിയൽഡ് ആയി സംസാരിക്കാം!" അദ്ദേഹം അവരെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.

" കണ്ടിട്ട് IRS ന്റ ജാഢയൊന്നുമില്ല! ഈ പ്രായത്തിലും എന്ത് ക്യൂട്ട് സംസാരോം പെരുമാറ്റോം ആണല്ലേ?" എന്നായിരുന്നു ബാലേടെ ഫ്രണ്ട്സിന്റെ പ്രതികരണം!

"എന്താ അഭിനയം ഓസ്കാറു കൊടുക്കണം!" എന്നാണ് ബാലാമ്മ മനസ്സിലോർത്തത്!

" അപ്പോ നമുക്കങ്ങ് പോയാലോ? പോകുമ്പോ EKM പോയിട്ട് വേണം പോവാൻ?" പപ്പ ധൃതിവെച്ചു.

" ഇപ്പോഴൊ? EKM ലേയ്ക്കോ? എന്തിന്?"JK കണ്ണ് മിഴിച്ചു.

സാധാരണ എറണാകുളത്തേയ്ക്ക് പോകണമെന്ന് പറഞ്ഞാ നിങ്ങൾക്കൊരു ടാക്സി വിളിച്ച് പൊയ്ക്കൂടെ? എനിക്ക് വയ്യ നാല് മണിക്കൂർ ട്രാഫിക്ക് ജാമിൽ കെടക്കാൻ! പത്ത് KM ട്രൈവ് ചെയ്യാൻ 25 സിഗ്നലും  3 മണിക്കൂറും വേണം! എന്ന് ഒച്ച വെയ്ക്കുന്ന പപ്പ അതും ഉള്ള വണ്ടികൾ മുഴുവൻ നിരത്തിലിറങ്ങുന്ന ഈ സമയത്ത് വിളിക്കുന്നത്?

His lost love / Priyamanasam /priyanimisham reloded..Where stories live. Discover now