part-9 ഓർമ്മകളിലൂടെ!

312 35 5
                                    

ഡ്രൈവിംങ്ങ് സീറ്റിലിരുന്ന് എന്തോ ചിന്തിക്കുന്ന പപ്പയെ കണ്ട് ഷറഫ് ചോദിച്ചു.

"സർ? എന്തു പറ്റി?"

പപ്പ അയാളുടെ മുഖത്തേയ്ക്ക് നോക്കി... തന്റെ ആവലാതികൾ മറയ്ക്കാൻ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.

"ഏയ്! ഒന്നൂല്ലടോ? തനിക്കൊന്ന് ഡ്രൈവ് ചെയ്യാമോ?" പപ്പ ചോദിച്ചു..

"പിന്നെന്താ?... " എന്ന് പറഞ്ഞ് ഷറഫ് ഡ്രൈവിങ്ങ് സീറ്റിലേക്ക് ചേക്കേറി...

ഒരാശ്വസത്തിനെന്നോണം പപ്പ സീറ്റിലേയ്ക്ക് ചാരിയിരുന്നു. ജഗത്! അവന്റെ കുടുംബം! പച്ചക്കണ്ണുകളും സ്വർണ്ണലമുടിയും തുടുത്ത കവിളും കുസൃതി ചിരിയുമായി അവൾ! ജഗത് ന്റ മകൾ !.....

ജീവിതം ആഗ്രഹിച്ചതു പോലെ ചോരത്തിളപ്പുള്ള പ്രായത്തിൽ കിട്ടിയ സർവ്വീസ് IRS തലസ്ഥാന നഗരിയിലെ ആദ്യ ഔദ്യോഗിക വർഷങ്ങൾ സമ്മാനിച്ചത് സുഹൃത്തുക്കളെക്കാൾ കൂടുതൽ ശത്രുക്കളെയായിരുന്നു.
കുടുംബ ജീവിതം മൂന്നോ നാലോ മാസം കൂടുമ്പോൾ കിട്ടുന്ന 10 ദിവസത്തിൽ ഒതുക്കിയ വർഷങ്ങൾ!
മടുത്തു തുടങ്ങിയപ്പോഴാണ് ബാലയെയും കണ്ണനെയും കൂടെക്കൂട്ടാൻ തീരുമാനിച്ചത്! പക്ഷേ ആഗ്രഹിച്ചു കിട്ടിയ ജോലി വേണ്ടന്ന് വെയ്ക്കാൻ ബാലതയ്യാറായിരുന്നില്ല. പകരം ഡൽഹിയിൽ തന്നെ ഏതെങ്കിലും സ്കൂളിൽ ബാലയ്ക്കൊരു ജോലി. അതേ സ്കൂളിൽ കണ്ണന് അഡ്മിഷൻ! അതിന് സഹായിച്ചത് ജഗത് ആയിരുന്നു. രണ്ടും ഒത്തുവന്നപ്പോൾ ക്വാട്ടേഴ്സിൽ നിന്നുള്ള ദൂരം പ്രശ്നമായി! അതിനും പരിഹാരം കണ്ടെത്തി ജഗത്! സ്കൂളിന് അടുത്ത് പപ്പയ്ക്ക് ഒരു ടൂവീലറിന് പോയി വരാനുള്ള അകലത്തിൽ ഒരു അപാർട്ട്മെന്റ് അതും ജഗത് ന്റെ അപാർട്ട്മെന്റിന് തൊട്ടടുത്ത്!... എല്ലാം ശരിയായ ആശ്വാസത്തിൽ ട്രയിൻ കയറി 4 ദിവസത്തിനകമാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്!.... വീട്ടിലെത്തിയപ്പോഴെയ്ക്കും ബാലയുടെ ഏട്ടൻ ശ്രീനാഥ് കുട്ടികളെ ബാലയെ ഏൽപിച്ച് ഭാര്യയുമായി US ലേയ്ക്ക് പോയി... ആ അധ്യയന വർഷം തീരും വരെ നാട്ടിൽ തന്നെ നിൽക്കാൻ ബാല തീരുമാനിച്ചു. കുട്ടികളെ എറണാകുളത്ത് തന്നെയുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലാക്കി കണ്ണനെയും കൊണ്ട് ഡൽഹിക്ക് പോകാം എന്ന് അയാൾ ഭാര്യയെ പരമാവധി നിർബന്ധിച്ചു.

His lost love / Priyamanasam /priyanimisham reloded..Where stories live. Discover now