part-10. ബാല്യകാല സ്മരണകൾ!

533 40 10
                                    

ആ കേസ് ഡയറി മെല്ലെ മറിച്ചു നോക്കി പപ്പ ഓഫീസ് റൂമിലെ കസേരയിൽ ചാരിയിരുന്നു! അത് മെല്ലെ മേശപ്പുറത്തേയ്ക്കിട്ട ശേഷം അയാൾ ഒരാശ്വാസത്തിനെന്നോണം കസേരയിൽ ചാരി കണ്ണടച്ചിരുന്നു. പതിവുപോലെ പഠനത്തിനിടെ തോന്നിയ ചെറിയ സംശയം തീർക്കാൻ വീടുമുഴുവൻ പപ്പയെ തിരഞ്ഞ JK ഒടുവിൽ ഓഫീസ് റൂമിൽ കണ്ടെത്തി...

"എന്താണാവോ? പണ്ടത്തെ വല്ല സ്വർണ്ണ വേട്ടയോ ഹവാലയോ ഓർമ്മവന്നോ? " Jk യുടെ ചോദ്യം പപ്പയെ ചിന്തയിൽ നിന്നുണർത്തി.

" ഉം.... ഓർമ്മ വന്നു.... ഹവാലയും സ്വർണ്ണക്കടത്തൊന്നുമല്ല ഒരു മർഡർ കേസ്!" പപ്പ നെടുവീർപ്പോടെ പറഞ്ഞു.

"മർഡർ കേസ്?"......... ??? JK ആകാംക്ഷയോടെ ചോദിച്ചു.

ചില അധ്യായങ്ങൾ ഓർമ്മയുടെ ഏടുകളിൽ നിറം മങ്ങി ചിതലരിച്ചിരുന്നു.... അവനെ വീണ്ടും അതോർമ്മിപ്പിക്കരുത് എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ വയ്യ! ജഗതുമായുള്ള കൂടി കാഴ്ചയ്ക്ക് ഇനി ഒരു ദിവസം ദൂരം മാത്രം! ബിസിനസ്സ് പാട്ട്ണർ കൂടിയായ സാഹചര്യത്തിൽ വീട്ടിലേയ്ക്ക് വരുവാനും പണ്ട് മകൾക്കൊപ്പം മടിയിലിരുത്തി താലോലിച്ച കണ്ണനെ കാണാനും താൽപര്യപ്പെട്ടാൽ ഒരിക്കലും നിഷേധിക്കാനാവില്ല! കൂടിക്കാഴ്ച അനിവാര്യമായാൽ പെട്ടന്ന് ജഗത് നെ കാണുമ്പോഴുള്ള കണ്ണന്റ ഞെട്ടൽ ഒരു പക്ഷേ ജഗതിൽ സംശയം ജനിപ്പിക്കാനിടയുണ്ട്! ഇല്ല! ജഗത് സത്യങ്ങളറിയാൻ സമയമായിട്ടില്ല! പപ്പയുടെ ചിന്തകൾ പല വഴി പാഞ്ഞു.

"പപ്പ!" JK വിളിച്ചു.

"കണ്ണാ..... ജഗത് വരുന്നുണ്ട്!...." എന്ന് മാത്രം പപ്പ പറഞ്ഞു.....

" ജഗത്?" ആ പേര് കേട്ടപ്പോൾ സൗമ്യമായ ഒരു മുഖവും പച്ചക്കണ്ണുകളും അവ്യക്തമായ മറ നീക്കി പുറത്തു വരും പോലെ JKയ്ക്ക് തോന്നി! ഏതോ അരണ്ട വെളിച്ചം പാഞ്ഞ ഇടനാഴിയിലൂടെ നടന്നു വന്ന അയാളുടെ വലം കൈയ്യിലെ വിരലുകളിൽ തൂങ്ങി സ്വർണ്ണ തലമുടിയും പച്ചക്കണ്ണുകളും തുടുത്ത കവിളും... കൊച്ചരിപ്പല്ലുകളുമായി പൊട്ടി ചിരിച്ചു തമാശകൾ പറഞ്ഞു കൊണ്ടൊരു പെൺകുട്ടി! അവൾ JK യെ അകലെ നിന്നു കണ്ടതും അയാളുടെ കൈകളിൽ നിന്ന് പിടിവിട്ട് തനിക്കരികിലേക്കോടി വന്നു.....

His lost love / Priyamanasam /priyanimisham reloded..Where stories live. Discover now