part-8 കുറ്റബോധം!

337 27 9
                                    

പിറ്റേന്ന് പപ്പ ഷറഫിനെക്കണ്ട് കാര്യങ്ങൾ പറഞ്ഞു.
ജഗത് വരാം എന്ന് പറഞ്ഞ ദിവസത്തേയ്ക്ക് ഷോപ്പിംങ് സെന്ററിന്റെ ഓണറുമായി മീറ്റിങ് ഏർപ്പാടാക്കി. തൊട്ടടുത്ത ദിവസത്തിൽ രജിസ്ട്രേഷനും തീരുമാനമായി.

ഡോക്ടർ ഫവാസ് അഹമ്മദിന് സൺഡേ കൺസൾട്ടേഷൻ ഇല്ല! ഷറഫിന് പേഴ്സണലായി അറിയാവുന്നത് കൊണ്ട് പപ്പ ഷറഫ് മായി ഒരു വൈകുന്നേരം അയാളുടെ വീട്ടിലേയ്ക്ക് കയറി ചെന്നു...

" ഇത് വിജയകൃഷ്ണൻ നായർ IRS... എന്റെ ചങ്ങായിയാണ്!"

"സർ, ഇതാണ് നിങ്ങൾ അന്വേഷിച്ച് നടന്ന ഡോക്ടർ ഫവാസ് അഹമ്മദ് !..." ഷറഫ് അവരെ പരസ്പരം പരിജയപ്പെടുത്തി.

" Hallo sir, welcome to My home.." ഡോക്ടർ ഫൈസ് അദ്ദേഹത്തെ വീട്ടിലേക്ക് സ്വീകരിച്ചു.

ഏകദേശം മുപ്പത്തഞ്ച് വയസ്സ് പ്രായം തോന്നുന്ന സുമുഖനായ യുവാവാണ് ഡോക്ടർ ഫൈസ്!
കൊച്ചിയുടെ നഗരത്തിരക്കൊഴിഞ്ഞ ഒരു കോണിൽ കായൽ കരയിൽ ശാന്തമായ അന്തരീക്ഷത്തിൽ ഒരു കൊച്ചുവീട്!..

" നീയ്യ് എന്ത് ഡോക്ടറാടോ ചെക്കാ വീടിന്റെ മുന്നില് ഒരു സൈൻ ബോർഡ് പോലും വെച്ചട്ടില്ല! ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പം അവര് ക്വോട്ടേഴ്സിലെ അഡ്രസ്സാ തന്നത്!
അവിടെ ആള് ഇല്ലതാനും! ഈ ചങ്ങായി വന്ന് വിഷമം പറഞ്ഞപ്പോ ഞാൻ നിങ്ങടെ ഒളിസ്ഥലം കാണിച്ചു കൊടുത്തു!" ഷറഫ് സ്വാതന്ത്ര്യത്തോടെ പറഞ്ഞു...

"ഒളിസ്ഥലമൊന്നുമല്ല വല്ലിക്കാക്കാ... ഒരു റീ ഫ്രഷ്മെന്റ്! ഞാനും മനുഷ്യനല്ലേ? അത്കൊണ്ടല്ലേ നിങ്ങളീ സ്ഥലത്തെ പറ്റി പറഞ്ഞപ്പോ ഞാൻ പെട്ടിം കെടക്കേം കൊണ്ടിങ്ങ് പോന്നത്!... അല്ല സർ എന്നെ എന്തിനാ അന്വേഷിച്ചത്?"
ഫൈസ് താൽപര്യത്തോടെ അന്വേഷിച്ചു.

" അത്... എന്റെ ഫ്രണ്ടിന്റെ മകൾക്ക് വേണ്ടിയാണ്! മുബൈലെ AIMS ലെ സൈക്യാട്രിസ്റ്റ് ഡോക്ടർ അർജുൻ മിശ്ര നിങ്ങൾക്ക് ഒരു റഫറൻസ് തന്നു... നിങ്ങളെ മീറ്റ് ചെയ്യാൻ സിറ്റി ഹോസ്പിറ്റലിൽ ദിവസങ്ങളായി ഞാൻ ശ്രമിക്കുന്നു. പക്ഷേ അപ്പോയ്‌മെന്റ് കിട്ടിയില്ല! ആ കുട്ടീടെ മെഡിക്കൽ റെക്കോർഡിന്റെ സോഫ്റ്റ് കോപ്പി എന്റെ കയ്യിലുണ്ട്! ഡോക്ടർ അത് ഒന്നു ചെക്ക് ചെയ്യണം..
എന്റ റിക്വസ്റ്റ് ആണ് !" പപ്പ പറഞ്ഞു.

His lost love / Priyamanasam /priyanimisham reloded..Where stories live. Discover now