part-6 ഒരു കല്ലായി കിസ്സ!

299 34 8
                                    

സമയം രണ്ട് മണിയോടടുത്തിട്ടും ജോലിയിൽ തന്നെ സഹായിക്കുന്ന ആദിയെ ഉപ്പ നോക്കി...

"എന്താ ഉപ്പാ?" പതിവില്ലാത്ത ആ നോട്ടത്തിന്റെ കാരണം ആദി അന്വേഷിക്കാതിരുന്നില്ല.

"നീയ്യ് പൊയി കിടന്നോ... ക്ലാസില് പോണ്ടതല്ലേ?" ഉപ്പ സ്നേഹത്തോടെ പറഞ്ഞു.

" അതവിടെ നിക്കട്ടെ ഇത് അമ്പതിനായിരത്തിന് അഞ്ഞൂറ് കൊറയും!... സ്റ്റോറില് സാധനങ്ങള് കൊറേ ഒക്കെ തീർന്നിരിക്കാ! നാളെ സ്റ്റോക്ക് എടുക്കണം... ലിസ്റ്റ് ഞാൻ ഇട്ടിട്ട്ണ്ട്! മാർക്കറ്റില് വിളിച്ച് പറഞ്ഞിട്ട്ണ്ട്... ആ ബംഗാളിയോട് പറഞ്ഞേക്ക് കൊറേ മസാല ഒന്നും വാരിയിടണ്ടാന്ന്... ഇന്നലെ ഒരു കസ്റ്റമറ് കംപ്ലയിന്റ് പറഞ്ഞു. കഴിയുന്നതും ഇവനെയൊന്നും കിച്ചണിന്റ ഭാഗത്തടുപ്പിക്കണ്ട... ക്ലീനിംങ്ങും സർവിങ്ങും മാത്രം ചെയ്യിച്ചാ മതി!" അവൻ ഉപ്പയോട് പറഞ്ഞു.

"ഇവിടിപ്പം ഞാനാണോ നീയാണോ മൊതലാളി?" ഉപ്പ ചോദിച്ചു.

"ഇക്കണക്കിന് പോയാ.. ഉപ്പാനെ വീട്ടിലിരുത്തീട്ട് ഞാനിവിടെ വന്നിരിക്കണതാ ബെറ്റർ! ഉള്ള കാര്യങ്ങളൊക്കെ ഈ അലവലാതികളെ ഏൽപിച്ചിട്ട് കാഷിലങ്ങ് സുഖിച്ചിരിക്കല്ലേ കുറച്ചീസായിട്ട്! ബൾക്ക് ഓഡർ വരുമ്പഴല്ലാതെ ഉപ്പ കിച്ചണിന്റ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ലല്ലോ? ഞാനൊക്കെ അറിയണുണ്ട്!" അവൻ ക്ലോക്കിലേക്ക് നോക്കി! കാശെടുത്ത് ബാഗിൽ വെച്ച് കാഷ് കൗണ്ടർ നന്നായി പൂട്ടി പണിക്കാരെയെല്ലാം ഡോർമെറ്ററിയിൽ പറഞ്ഞയച്ച് ആദി കട പൂട്ടി താഴിട്ടു.

"നാളെ പത്തുമണിയാവുമ്പോ കട തുറക്കണം! ഉപ്പച്ചിക്ക് വയ്യെങ്കി ആ സുബ്ഹാനോട് പറഞ്ഞാ മതി... നന്നായിട്ടൊറങ്ങീട്ട് 12 മണിയാവുമ്പോ പോയാമതി." അവൻ കാറിൽ കയറുന്നതിനിടെ പറഞ്ഞു....

" ആദീ... നീ ഇയ്യിടയായിട്ട് ബുക്ക് തൊറക്കണ ഞാൻ കണ്ടട്ടില്ല! ഉപ്പച്ചീന്റാഗ്രഹാ... നീയ്യ് പഠിച്ച് ഒരു നെല പറ്റി കാണണംന്ന്! നീ ഈ കരീം പൊകേം കൊള്ളണ കാണുമ്പോ പേടിയാ ഉപ്പാക്ക്! നീയും എന്നെപ്പോലെ!.. "
അയാളുടെ വാക്കുകൾ മുറിഞ്ഞു.

His lost love / Priyamanasam /priyanimisham reloded..Where stories live. Discover now