Part 1

1.3K 141 53
                                    

Afeeha :

"ഉമ്മീ..... ഉപ്പാക്കെന്താ പറ്റിയേ.... നല്ല ഗൗരവത്തിലാണല്ലോ ഇരിക്കുന്നത് " കോളേജ് വിട്ടു വന്നപാടെ ഉമ്മാന്റെ അടുത്ത് പോയി ഉപ്പാനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഉമ്മനെ ഞാൻ ശ്രദ്ധിച്ചത്... ഉമ്മയും ഗൗരവത്തിലാണ്

" എന്തെ എന്റെ ഉമ്മിക്കും ഉപ്പാക്കും പറ്റിയത്...??" ഉമ്മയെ കെട്ടിപ്പിടിച്ച് ഞാൻ അതു ചോദിച്ചപ്പോൾ ഉമ്മ എന്നോട് പറഞ്ഞത് എന്നെ ഞെട്ടിച്ചു....

" അഫീ ;നിനക്കൊരു നല്ല ആലോചന വന്നിട്ടുണ്ട്.... ഉപ്പാക്കും എനിക്കും ഇഷ്ടായി... നീ സമ്മതിക്കോ...?"

"എന്താ ഉമ്മ ഈ പറയുന്നെ.... എന്റെ Degree Complete ആക്കിയിട്ടു മാത്രേ കല്യാണം ആലോചിക്കൂ എന്ന് പണ്ടേ തീരുമാനിച്ചതല്ലേ... പിന്നെ ഇപ്പോഴെന്താ.. "
ഞാൻ പറഞ്ഞത് കേട്ടിട്ട് ഉമ്മന്റെ ഭാഗത്ത് നിന്ന് ഒരു Reponseഉം ഇല്ല...

" ഉം.. അപ്പൊ ഇത് ഉമ്മാന്റെ മാത്രം തിടുക്കമാണല്ലെ... എന്നിട്ട് എന്റെ ഉപ്പാന്റെ പേര് പറയുന്നോക്ക്.... "

" ഞാൻ ആണ് പറഞ്ഞത്... നിനക്ക് സമ്മതാണോ...?" ഉപ്പയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി......

''ഉപ്പയല്ലെ പറഞ്ഞത് ഞാൻ പറയുന്നത് വരെ ഉപ്പ എന്നെ കല്യാണത്തിനൊന്നും നിർബന്ധിക്കില്ല... പിന്നെ ഇപ്പോളെന്താ..?"

" അത് അന്നത്തെ സാഹചര്യം... ഇന്ന് അതല്ല.... പലതും മാറി അഫി... മോള് ഈ കല്യാണത്തിനു സമ്മതിക്കണം.... "

" അന്ന് ഇല്ലാത്ത എന്ത് മാറ്റാണ് നമ്മുക്കിടയിൽ ഇന്ന് വന്നത്.... ഉപ്പ അതു പറ.... " എന്റെ ശബ്ദത്തിൽ ചെറിയൊരു അടർച്ച വന്നത് എനിക്കു മനസ്സിലായി...

" അത്‌ ഇപ്പൊ എനിക്ക് പറയാൻ ആവില്ല... നീ ചെറിയ കുട്ടിയൊന്നുമല്ലല്ലോ.... ഇനി ഒരു വർഷം കൂടിയല്ലെ നിന്റെ പഠിത്തം Complete ആകാൻ വേണ്ടു... അത് അവർക്ക് സമ്മതമാണ്...." ഉപ്പ പറഞ്ഞത് കേട്ടപ്പോൾ എന്റെ ദേഷ്യം കൂടി വന്നു

" അപ്പൊ എല്ലാം ഉറപ്പിച്ചു കഴിഞ്ഞല്ലേ... പിന്നെ എന്തിനാ എന്നോട് ചോദിക്കുന്ന്... ഇത്ര കാലം നമ്മൾ എല്ലാ കാര്യങ്ങളും ഒരുമിച്ചല്ലേ തീരുമാനിച്ചിരുന്നത്... ഇതിൽ മാത്രം എന്താ മാറ്റം...?"

ഇഷ്ഖിന്റെ രാജകുമാരി (Completed)Where stories live. Discover now