Part 13

1K 114 46
                                    

Sheyin :

" നീ പറയുന്നതു പോലെയൊന്നും ശരിയാവൂല.. ഇത് സിനിമയൊന്നുമല്ല..." ഉപ്പ ദേഷ്യത്തോടെ പറഞ്ഞു നിർത്തി

" വേറെ നിവർത്തിയൊന്നുമില്ല ഉപ്പാ.. " നിസ്സഹായ ഭാവത്തോടെ ഞാൻ പറഞ്ഞു നിർത്തി

" എടാ... ഒരുത്തവണ നാണം കെട്ടത് പോരാഞ്ഞിട്ടാണോ വീണ്ടും...!" ഉമ്മയും ഉപ്പയുടെ ഭാഗത്ത് നിന്ന് സംസാരിച്ചു

" ഇത്തവണ അങ്ങനെയൊന്നും സംഭവിക്കൂല... എനിക്കുറപ്പാ...'' പ്രതീക്ഷയോടെ Aflu പറഞ്ഞതു കേട്ടപ്പോൾ ആശ്വാസായി

" ഇത് നിന്റെ ldea ആണല്ലേ...?" ഉപ്പ രൂക്ഷമമായി ചോദിച്ചതിനു Aflu 100 Voltന്റെ ചിരി ചിരിച്ചു

" അതെ ഉപ്പാക്ക് എങ്ങനെയാ മനസ്സിലായെ...?"

" ഇത്രയ്ക്കും കുരുട്ട് ബുദ്ധി നിന്റെ തലയിലെ തെളിയൂന്ന് അറിഞ്ഞിലേൽ നിന്റെ ഉപ്പായാന്ന് പറഞ്ഞ് നടക്കുന്നതിലെന്താ അർത്ഥം..?"

" ഊതിയതാണല്ലേ..." ചെറിയ ദേഷ്യത്തോടെ പറഞ്ഞതിനു ശേഷം എന്റെ നേർക്ക് തിരിഞ്ഞു

" ഞാനും ഇക്കയും Full confident ആണ്.. " ഞാനും Thumbs up കൊടുത്തു

" ഇതൊന്നും നടക്കൂന്ന് എനിക്ക് തോന്നുന്നില്ല..." പ്രതീക്ഷയില്ലാതെ ഉപ്പ വീണ്ടും ഉമ്മയെ നോക്കി

" ഉപ്പാ ഇതല്ലാതെ നമ്മൾക്ക് ഒന്നും ചെയ്യാനാവില്ല..." ഉപ്പയെ സമ്മദിപ്പിക്കാനുള്ള അവസാന മാർഗ്ഗം

" നീ രണ്ടു രീതിയിലും ചിന്തിച്ചുനോക്ക് Sheyin "

" ഉപ്പാ ഇതിൽ +ve മാത്രേയുളളു.. ഞാൻ ഗാരണ്ടി... " Afluന്റെ Confidence കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്

" മറിച്ച് സംഭവിച്ചാൽ നിന്റെ ഗാരണ്ടി കടലാസ് ഞാൻ അങ്ങ് കീറും..." ഉപ്പ ഇതും പറഞ്ഞ് മുകളിലേക്ക് പോയി

" എന്നെ കൊലൂന്നൊന്നുമല്ലാലോ ഉപ്പ പറഞ്ഞെ. " സംശയത്തോടെ എന്നെ Aflu നോക്കി

" ഏയ്.. അങ്ങനെയെല്ലാം പറയോ...'' ചിരി Max. അടക്കിവെച്ച് അവന്റെ അടുത്തേക്ക് പോയി

" ചെറിയൊരു ഭീഷണിയുടെ സ്വരം Feel ചെയ്തില്ലാലോ.. " സംശയത്തോടെ വീണ്ടും എന്നോട് ചോദിച്ചപ്പോൾ നല്ല രീതിയിൽ ഞാൻ ചിരിച്ചു കൊടുത്തു

ഇഷ്ഖിന്റെ രാജകുമാരി (Completed)Where stories live. Discover now