Part 19

779 77 30
                                    

Sheyin :

*പടച്ചോനേ അവൾ ഒന്നും മിണ്ടീലെലും കുഴപ്പില്ല...വീണ്ടും എന്നെ ശപിക്കാൻ ഇടവരുതല്ലേ...*

അവളുടെ റൂമിന്റെ മുന്നിൽ ദിക്റും ചൊല്ലിയാണ് ഞാൻ നിൽക്കുന്നത്...

*നിക്കാഹിന്റ് അന്ന് തന്നെ ഭാര്യയെ പേടിച് ഇങ്ങനെ നിന്ന ആദ്യത്തെ husband ഞാൻ ആയിരിക്കും...എന്തു ചെയ്യാനാ...സാഹചര്യം*

" Afeeha " ഇങ്ങനെ വിളിച്ചിട്ടു കയാറാലെ..?

* എയ്യയ് ശരിയാവൂല...*

ഒന്നും പറയാണ്ട് കയറി ചെല്ലാം..അതാണ് സാഹചര്യത്തിന് അനുയോജ്യം...ഞാൻ ഡോറിൽ ഒന്നു മുട്ടി...

അവൾ Mirrorന്റെ മുന്നിൽ നിന്നിട്ടാണ് ഉള്ളതു...ഞാൻ വന്നത് അറിഞ്ഞില്ലെന്ന് തോന്നുന്നു...

* ഭാഗ്യം *

കുറച്ചു നേരം മിണ്ടാണ്ടിരിക്കാം....അവൾ കണ്ടാൽ പിന്നെ എന്റെ പുക കാണും..ഇവിടെ വന്നിലേൽ ഉപ്പന്റെയിന്നു കിട്ടും...ഇവിടെ ഇങ്ങനെ നിന്നാൽ ഒന്നും കുഴപ്പില്ല...ഉപ്പാകും സന്തോഷം എനിക്കും സമാധാനം

" വന്നിട്ട് കുറെ സമയം ആയില്ലേ " പെട്ടെന്നു പ്രതീക്ഷികാതെ അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ അവളെ നോക്കി

" അപ്പോ നീ എന്നെ കണ്ടിനല്ലേ ? " അവളുടെ ചോദ്യം ഇത്രയും കാലം എന്നോട് പറഞ്ഞ രീതിയിൽ ആയിരുന്നില്ല...കുറച്ചു മയതോടെയാണ് എന്നോട് ചോദിച്ചത്...അതേ രീതിയിൽ അവളുടെ ഇനിയുള്ള എല്ലാ മറുപടിയും ആയിരിക്കുമെന്ന തോന്നൽ കൊണ്ടാവാം ഞാൻ ഇങ്ങനെ ചോദിച്ചതു

" Hmmm... കണ്ടിരുന്നു..."

*പടച്ചോനേ നീ ഇത്രയ്ക്ക്ക് വല്യ മാറ്റമെല്ലാം മനുഷ്യന് ഏതാനം നിമിഷങ്ങൾ കൊണ്ട് കൊടുക്കുമോ...ഇത്രയും നേരം എന്നോട് കയർത്തു മാത്രം സംസാരിച്ച അവലാണ് ഇപ്പോൾ എന്നോട് ഇത്രയ്ക്ക് sweet ആയി സംസാരിക്കുന്നതു...അൽഹംദു...*

" എന്ന പിന്നെ ഇറങ്ങി പോയികൂടെ എന്റെ റൂമിന്ന് " പടച്ചോനോട് നന്ദി പറയാൻ വേണ്ടി പൊങ്ങിയ എന്റെ നാവു അതു പോലെ ഞാൻ അകത്തേക്ക് കയറ്റി...

* ഇതു ഒരു നടക്കു പോകുലാ..*

" എന്തിനു? " മനുഷ്യനെ ഉരുക്കാനുള്ള നോട്ടം നോക്കുന്ന അവളുടെ മുന്നിൽ പാവത്തിനെ പോലെ ഇറങ്ങി പോയാൽ എനിക്ക് എപ്പോഴും അതിനെ സമായമിണ്ടാകു.. അതു കൊണ്ട് ആ റോൾ ഞാൻ അങ്ങു മാറ്റി പിടിക്കാൻ പോകാണ്‌

ഇഷ്ഖിന്റെ രാജകുമാരി (Completed)Where stories live. Discover now