നോവ്‌.

73 9 0
                                    

പാലായിൽ മൂന്നു ബസ് സ്റ്റാൻഡ് ഉണ്ട്. രണ്ടു പ്രൈവറ്റ് ബസ് സ്റ്റാൻഡും പിന്നെ KSRTC യുടെയും.  ഇതിൽ കൊട്ടാരമറ്റം എന്ന ബസ് സ്റ്റാൻഡിൽ നിറയെ ചെറിയ ചെറിയ കടകൾ ഉണ്ട്.  ചായ, കാപ്പി, നാരങ്ങാ വെള്ളം, പിന്നെ എന്തേലും ഒക്കെ സ്നാക്ക്സ് ഒക്കെ വെച്ചു ചെറിയ കടകൾ.  അതു പോലത്തെ മിനിമം ഒരു പത്തു പതിനഞ്ചു കടകൾ കാണും അവിടെ. ബസിൽ പോകുമ്പോൾ സ്ഥിരമായി ഒരു കടയുടെ മുൻപിൽ കൊണ്ടു പോയി ബസ് നിർത്തി ആളെ കേറ്റും.. അതിലൊരു കടയിലെ മനുഷ്യൻ, പ്രായം ഏറിയാൽ ഒരു മുപ്പത്തഞ്ചു വരെ ഒക്കെ കാണും. ഒരു കണ്ണാടി ഒക്കെ വെച്ചു വെളുത്തു പൊക്കം ഉള്ള ഒരു മനുഷ്യൻ. എന്നു മുതലാണ് അയാളെ ശ്രെദ്ധിക്കാൻ തുടങ്ങിയത് എന്നു എനിക്ക് ഓർമ ഇല്ല. ആളുകൾ അയാളുടെ കടയുടെ മുൻപിൽ കൂടെ പോകുമ്പോൾ അയാളുടെ പ്രതീക്ഷയോടെ ഉള്ള ഒരു നോട്ടം ഉണ്ട്. ആരേലും അയാളുടെ അടുത്തു വന്നാൽ ഉള്ള ഒരു നിറഞ്ഞ പുഞ്ചിരി. അതു എന്നും ഞാൻ നോക്കും... ചില ദിവസങ്ങളിൽ പുള്ളിയുടെ സാധനങ്ങൾ ഒന്നും തീർന്നിട്ടുണ്ടാവില്ല. പരിപ്പുവട, ഉള്ളിവട,അങ്ങനെ ഒക്കെ ഉള്ള സാധനങ്ങൾ ആണ് അവിടെ ഉള്ളത്. അതു മുഴുവൻ ആ ചില്ല് അലമാരയിൽ ഇരിക്കുന്ന കാണുമ്പോൾ എനിക്ക് വിഷമം വരും. അറിയാതെ ഞാൻ ഇരുന്നു പ്രാർത്ഥിക്കും ആരേലും വന്നു വാങ്ങണേ എന്നു.... ആ ദിവസങ്ങൾ ഒക്കെ പുള്ളിയുടെ മുഖം വിഷമിച്ചു ഇരിക്കും... ബസ് പോകുന്നിടം വരെ ഞാൻ  ആ കടയും നോക്കി ഇരിക്കും. കഴിഞ്ഞ മൂന്നു ദിവസവായി ആ കട അടച്ചിട്ടിരിക്കുവായിരുന്നു. എന്തു പറ്റി കാണും എന്നൊക്കെ ഞാൻ വിചാരിച്ചിരുന്നു.. ഇന്ന് പതിവ് പോലെ നോക്കിയപ്പോൾ കടക്കു ഒരു മാറ്റം. ചില്ല് അലമാര വേറെ. അതിൽ ഒരുപാട് സാധനങ്ങൾ നിരത്തി വെച്ചിരിക്കുന്നു... പെട്ടെന്ന് ഒരു ലൈമും ആയി വേറെ ഒരാള് വന്നു ഒരാൾക്ക് കൊടുക്കുന്നു. ഞാൻ ഒന്ന് ഞെട്ടി അയാളെ നോക്കി. പിന്നെ മറ്റേ ആളെ പരതി. ഇല്ല... അയാള് ഇല്ല അവിടെ...  പുതിയോരാളായി അവിടെ.. അയാളുടെ സ്ഥാനത്തു മറ്റൊരാളെ കണ്ടപ്പോൾ അറിയാതെ നെഞ്ചു ഒന്നു പിടഞ്ഞു.  പേരു അറിയില്ല, വേറെ ഒന്നും അറിയില്ല അയാളെ കുറിച്ചു. ബസിൽ ഇരുന്നു ഞാൻ കണ്ടിട്ടുള്ളത് അല്ലാതെ അയാള് എന്നെ കണ്ടിട്ടും കൂടെ ഇല്ല. എന്നിട്ടും ഇപ്പോഴും അയാളില്ല അവിടെ എന്നോർക്കുമ്പോൾ ഉള്ളിനുള്ളിൽ എവിടെയോ ഒരു നോവ്‌!!!!

കൈക്കുമ്പിളിൽ.......Where stories live. Discover now