Part I

911 48 1
                                    

Ith oru ff maathraman.. Ente imagination maathram.. Ithum bts nte real lyfum thammill oru bhandavum illaa.. Ath manasillaavunar mathram vaayikukka...⚠️

അതിഘൂരമായ ഒരു വനം.. അവിടെ തല ഉയർത്തി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെളിച്ചം പോലും കടന്ന് വരുന്നില്ല..പകൽ സമയത് പോലും ആളുകൾ അവിടെ കടന്ന് വരാൻ ഭയക്കുന്നു..

ആ വനത്തിലൂടെ 24-25 പ്രായം തോന്നിപ്പിക്കുന്ന രണ്ടു ചെറുപക്കാർ നടന്ന് നീങ്ങുന്നു..നാലുദിശയിൽ നിന്നും കേൾക്കുന്ന പേടിപ്പെടുത്തുന്ന വന്യജീവികളുടെ ശബ്ദങ്ങൾ കേട്ട് അതിൽ ഒരുവൻ പേടിച്ചാണ് നടക്കുന്നത്‌...എന്നാൽ അവന്റെ മുന്നിൽ ഇതൊന്നും വകവെക്കാതെ എന്തോ ഒന്ന് മുന്നിൽ കണ്ട് അത് ലക്ഷ്യമാക്കി നടക്കുകയാണ് അവൻ..

അവർ രണ്ടുപേരും നടന്ന് ഒരു ഗുഹക്കു മുന്നിൽ ചെന്നുനിന്നു..അവൻ കാലെടുത്തു അതിൻ്റെ ഉള്ളിലേക്ക് വെക്കുന്നതിന് മുൻപ് അവനെ പിടിച്ച് വലിച്ചു..

"സൂര്യ.. വേണ്ടാ.. കണ്ടിട്ട് തന്നെ പേടിയാവുന്നു"

"പേടിയാണെങ്കിൽ ഇവിടെ തന്നെ നിന്നോ അജൂ...എനിക്ക് കേറണം.."

സൂര്യ മുന്നോട്ട് തന്നെ നടന്നു.. ഒറ്റക്ക് നിൽക്കാൻ പേടിയായത് കൊണ്ട് അവനും സൂര്യയുടെ പിന്നല്ലേ ഗുഹയില്ലേക്ക് കേറി..

ഉള്ളിലേക്ക് നടന്ന് നീങ്ങുന്നതും ഒരു ചെറിയ വെട്ടം കാണാൻ തുടങ്ങി.. അവർ അത് ലക്ഷ്യമാക്കി നടന്നു..

അഗ്നികുണ്ഡത്തിന്റെ മുന്നിൽ ഇരുന്ന് ജമ്പിക്കുന്ന ഒരു അഘോരിയുടെ മുന്നിലാണ് അവർ എത്തിച്ചേർന്നത്..

അജു തന്റെ കഴുത്തിൽ തൂക്കിയിരിക്കുന്ന ക്യാമറ വെച്ചു അതിന്റെയെല്ലാം ഒരു ഫോട്ടോ എടുത്തു.. ആ ശബ്ദം കേട്ട് ആ ആഘോരി കണ്ണ് തുറന്നു

 ആ ശബ്ദം കേട്ട് ആ ആഘോരി കണ്ണ് തുറന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നിനക്കായ്...Where stories live. Discover now