14

1K 113 223
                                    

ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കടന്നു പോയി..... ആനന്ദ് ഇനിയൊരിക്കലും തന്നെ വേദനിപ്പിക്കില്ലായെന്ന് അന്ന് വാക്ക് തന്നപ്പോൾ അവൾ ഒരിക്കലും അവൻ ആ വാക്ക് പാലിക്കുമെന്ന് ഒരിക്കൽ പോലും കരുതിയില്ല.
ചെറിയ ചെറിയ പിണക്കങ്ങളൊഴിച്ച് യാതൊരു പ്രശ്നങ്ങളും അവർക്കിടയിൽ ഉണ്ടായിരുന്നില്ല .... രണ്ട് വീട്ടുകാരും അവരുടെ വിവാഹ ജീവിതത്തിൽ സന്തോഷവാന്മാരായിരുന്നു.

എന്നാൽ ജാനകിയുടെ മനസ്സിന് ഇപ്പോഴും ഒരുറപ്പ് വന്നിട്ടുണ്ടായിരുന്നില്ല. സ്വന്തം ജീവനേക്കാൾ അവൾ ആനന്ദിനെ പ്രണയിക്കുന്നുണ്ട് പക്ഷെ ആ ഇഷ്ടം അവനു മുന്നിൽ അംഗീകരിക്കാൻ അവൾ തയ്യാറായിരുന്നില്ല ..... വീണ്ടുമൊരു പ്രഹരം ആ ഹൃദയത്തിനു താങ്ങാനാവില്ല .....

താൻ തന്നെയാണ് ജാനകിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആനന്ദിനറിയാം. അത് കൊണ്ട് തന്നെ അവളുടെ മനസ്സു തുറക്കാൻ അവൻ ക്ഷമയോടെ കാത്തിരുന്നു...

എന്നത്തേയും പോലെ ഒരു ദിവസം

വടക്കേടത്ത് തറവാട്ടിൽ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുകയായിരുന്നു എല്ലാവരും . പെട്ടെന്നാണ് ജാനിയുടെ ഫോൺ റിങ്ങ് ചെയ്തത്

ആനന്ദ്: ആരാ ....
ജാനി: അലക്സിയാ
ആനന്ദ് : മ് ..... നീ ഫോണെടുക്ക്
ജാനി: ആഹ്

On Call

ജാനി: ഹലോ അലക്സി
അലക്സി : ജാനി .....മാ... മാതു
ജാനി: അലക്സി .... നീ ടെൻഷനാവാതെ കാര്യം പറ.... മാതൂന് എന്താ പറ്റ്യേ
അലക്സി : മാതൂന് പെട്ടെന്ന് പെയ്ൻ വന്നു ഇപ്പോ ലേബർ റൂമിലാ
ജാനി: ഡേറ്റിന് ഇനി ഒരുമാസോം കൂടിയില്ലെ എന്നിട്ട് പെട്ടെന്നെന്താ
അലക്സി : എനിക്കറിയില്ല ജാനി എനിക്ക് പേട്യോവണു ഇവിടെ ആരും ഇല്ല കൂടെ ഞാ....ഞാൻ ഒറ്റയ്ക്ക് എനിക്ക് പേട്യാവണു
ജാനി: നീ പേടിക്കല്ലെ ഞാനിപ്പോ അങ്ങോട്ട് വരാ
അലക്സി : മ്....
ജാനി : Stay strong
Alex: മ്....

Call end

പാർവതി: എന്ത് പറ്റി മോളെ
ജാനി: മാതു ലേബർ റൂമിലാ .... അലക്സി ആകെ പേടിച്ച് നിക്കാ ആരും കൂടെ ഇല്ലല്ലോ
ആനന്ദ്: വാ നമുക്ക് ഹോസ്പിറ്റലിൽ പോവാ സമയം കളയണ്ട
ജാനി: മ് .....
ആനന്ദ്: ഏത് ഹോസ്പിറ്റലിലാണെന്നറിയോ
ജാനി: city hospital
ആനന്ദ്: ആഹ്.... അച്ഛാ എന്നാ ഞങ്ങ ളങ്ങോട്ട് ഇറങ്ങട്ടെ
ദേവൻ: ആട മക്കളെ ....എന്തെങ്കിലും ആവശ്യമുണ്ടെൽ വിളിക്ക് ....പാവം പിള്ളേര് വീട്ടുകാരാരും കൂടെ ഇല്ലല്ലോ
ആനന്ദ്: ആ അച്ഛാ.... ജാനി വാ
ജാനി: ആഹ്...

Our Perfect Love Story 💕 HopekookWhere stories live. Discover now