അവന്റെ ലോകം💫🕊️

308 61 20
                                    

വീട്ടിൽ വന്നതിനു ശേഷവും അവനെ കാണാൻ അവൾക്ക് കഴിഞ്ഞില്ല , അവൻ ഒന്ന് ok ആകുന്നതുവരെ പോകേണ്ടയെന്ന് ശ്രുതി പറഞ്ഞു... അവന് പെട്ടെന്ന് ഇൻഫെക്ഷൻ ആക്കുമെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞെതെങ്കിലും അത് അവളിൽ വിഷമുണ്ടാക്കി....

ബന്ധുക്കാരിൽ ചിലരും നാട്ടുക്കാരിൽ ചിലരും കല്യണം നടക്കാത്തതിനെ തുടർന്ന് പലതും പറഞ്ഞുണ്ടാക്കി , വിവാഹം വേണ്ടായെന്ന് വെച്ചതോടെമാര്യേജ് മുടങ്ങി... ജയ്ക്കും ശ്രുതിക്കും അതിൽ വിഷമുണ്ടായി എന്നാൽ വിദ്യക്ക് അതിൽ കുഴപ്പം ഒന്നും തോന്നിയില്ല....

അങ്ങനെ ദിവസങ്ങൾ കടന്നുപോയി അവൻ പൂർണമായും ok ആയതും അവൾ അവിടേക്ക് പോയി....

അകത്തേക്ക് കേറി ചെന്നതും സാധങ്ങൾ അടുക്കി പെറുക്കി വെക്കുന്ന നിതനെ കണ്ട് അവൾ നിന്നു...

നിത   : മോൾ ആയിരുന്നോ ഞാൻ കരുതി ശ്രുതി ആക്കുമെന്ന്

വിദ്യ    : കുക്കൂ.....

നിത    : അവൻ റൂമിൽ ഉണ്ട് അങ്ങോട്ടേക്ക് ചെല്ല്...

വിദ്യ     : അവ ok താനാ ഇപ്പോ??

നിത     : അഹ്..... Ok ആയി വരുന്നു..

അവൾ അതിനൊന്നും ചിരിച്ചു അടുത്ത റൂമിലേക്ക് പോയി ;

റൂമിലേക്ക് കയറിയതും മരുന്നിന്റെ മണം അവളുടെ മൂക്കിൽ തുളച്ചു കേറി , വാതിലിന്റെ സൈഡിൽ അവളെ കണ്ടതും അവൻ ബെഡിൽ നിന്ന് എഴുനേറ്റിരുന്നു ശേഷം അവൾക്ക് നേരേ ഒരു പുഞ്ചിരി നൽകി... അതിൽ പണ്ടത്തെ പോലെ ഒരു ഉഷാർ ഇല്ലായിരുന്നു...

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now