ധ്വനി ❤️‍🩹

200 36 70
                                    

അടുത്ത പുലരിയെ വരവേറ്റുകൊണ്ട് എഴുന്നേറ്റു , എന്നത്തേയും പോലെ കഴിക്കാനുള്ളത് മാത്രമുണ്ടാക്കി ഞാൻ റെഡിയാകനായി മുറിയിൽ
കയറി. തന്റെ കൈയിൽ ഉണ്ടായിരുന്ന ഇളം നീല നിറത്തിലെ ഒരു കോട്ടൺ സാരീയെടുത്തു ഉടുത്തു.. മുടി ഇപ്പോഴത്തെയും പോലെ ഒന്ന് പിരിച്ചു കെട്ടി സ്ലൈഡ് വെച്ചു, ബാഗ് എടുത്ത് കതക് പൂട്ടി പുറത്തേക്ക് ഇറങ്ങി...

പോകുന്ന വഴിയിൽ രാമൻ മാമനെ കണ്ടതും അദ്ദേഹത്തിനായി ഒരു ചിരി നൽകി ;

രാമൻ : ഇന്നു കൂടിയേ ഉള്ളു അല്ലേ??

" അഹ്.... 🥰 "

രാമൻ : പോയി വാ മാമ വേറേ ജോലി കണ്ട് വെച്ചിട്ടുണ്ട്..

" അതൊന്നു വേണ്ടിയിരുന്നില്ല "🥲

രാമൻ അതിനൊന്നും ചിരിച്ചുകൊണ്ട് പോയി ;

ബസ്സ് സ്റ്റോപ്പിൽ എത്തിയതും പരിചയമുള്ള ഒരു മുഖം കണ്ടതും കണ്ണുകൾ അങ്ങോട്ടക്ക് ചലിച്ചു ...

" മോൻ എങ്ങോട്ടാ?? "

: അച്ഛന്റെ വീട്ടിലേക്ക് പോകുവാ ചേച്ചിയോ?!

" ഞാൻ സ്കൂളിലേക്ക് "☺️

: അഹ്മ് ☺️

ബസ്സ് അപ്പോഴത്തേക്കും വന്നതും അതിലേക്ക് കേറി അവനായി ഒരു ചിരി സമ്മാനിച്ചു...

അൽപ്പ നേരത്തെ യാത്രയ്ക്ക് ശേഷം സ്കൂളിൽ എത്തി... അവിടെ എത്തിയതും കണ്ണുകൾ കാശിന്റെ കാർ അവിടെയുണ്ടോയെന്ന് നോക്കി. എന്നാൽ അവിടെ കാറില്ലായിരുന്നു...

" കാശി വന്നില്ലേ?? 😢"

നേരെ ഹെഡ് മാഷിന്റെ റൂമിലേക്ക് പോയി ;

: അഹ്.... ആരിത് ധ്വനിയോ??

" മാഷേ..... ഇന്ന് അവർ വരില്ലേ?? "

: അറിയില്ല മോളേ.... കുറച്ച് കഴിഞ്ഞ് വരുമായിരിക്കും

" അഹ്മ്..... ഞാൻ എന്നാൽ പുറത്ത് കാണും അവർ വരുമ്പോൾ ഒന്ന് വിളിക്കണേ "

: ആഹ്.... വിളിക്കാം ഞാൻ

ആ മുറിയിൽ നിന്ന് ഇറങ്ങി ;

തന്റെ നിഴൽ വെട്ടം കണ്ടതും കുട്ടികളിൽ ചിലർ അരികിലേക്ക് വന്നു സംസാരിച്ചു.. ഞാനും ആ കുട്ടികളോട് നിറഞ്ഞ ചിരിയാൽ സംസാരിച്ചു...

You've reached the end of published parts.

⏰ Last updated: May 04 ⏰

Add this story to your Library to get notified about new parts!

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now