ധ്വനി......❤️‍🩹

323 35 14
                                    

വർഷങ്ങൾക്ക് ശേഷം വീണ്ടും താൻ ഇവിടെ, എവിടെയാണോ തന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും ചവിട്ടി അരച്ചത് അവിടെ, ഇന്ന് ഈ വീടിനു മുന്നിൽ നിൽക്കുമ്പോൾ ചിരിയോടെ സ്വീകരിക്കാൻ ആരുമില്ല.

തന്നെ അറക്കാനായി കൊടുത്തവർ എല്ലാരും ഈ ലോകം വിട്ട് ദൂരേക്ക് പോയിരിക്കുന്നു . അപ്പോഴും അവർ എല്ലാം എന്നേ മാത്രം ഒറ്റയ്ക്ക് ആക്കി.

എന്തിനായിരുന്നു എല്ലാരും കൂടി എന്റെ ജീവിതം വെച്ച് പന്തുകളിച്ചത്?!

ഒരു ദീർഘാശ്വാസമെടുത്തു ആ പടിക്കൽ ഇരുന്നപ്പോഴേക്കും രാമൻ മാമ വന്നു തലക്കോൽ കൂട്ടം തന്നു...

രാമൻ : ധ്വനി മോൾ ഇനിയെന്ന തിരികേ പോകുന്നത്??

" ഞാൻ ഇനി ഇവിടെ ആകും മാമേ "

രാമൻ : അപ്പോൾ തിരികേ രാകീറിന്റെ അടുത്തേക്ക്....

" ഇല്ല ഇനി അങ്ങോട്ടേക്ക് ഒരു പോക്കില്ല, മാമ കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത് . പറ്റുമെങ്കിൽ എനിക്ക് ഇവിടെ ഒരു ജോലി തരപ്പെടുത്തി തരണം "

രാമൻ : അതിനു എന്താ ഞാൻ റെഡി ആക്കി തരാലോ ☺️അല്ലേലും സഹിച്ചും ഷെമിച്ചും അവന്റെ കൂടെ ഇത്രയും നാൾ കഴിഞ്ഞില്ലേ എന്റെ കുട്ടി.

അതുപറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടെങ്കിലും പുച്ഛമാണ് തോന്നിയത്. തന്നെ ആ പടുകുഴിയിലേക്ക് തള്ളിവിടാൻ ഈ വൃത്തിയും ഒരു തരത്തിൽ കാരണക്കാരനാണ്...

രാമൻ : മാമ അറിഞ്ഞിരുന്നില്ല അവൻ ഇങ്ങനെയൊരു വൃത്തികെട്ടവനാണെന്ന്, അങ്ങനെ അറിഞ്ഞിരുന്നേൽ ഒരിക്കലും ഈ ബന്ധം ഞാൻ മോൾക്ക് കൊണ്ടുവെരില്ലായിരുന്നു🥺

" മം.... എല്ലാം മനസ്സിലാക്കാൻ 3 വർഷം വേണ്ടി വന്നു അല്ലേ ( പുച്ഛചിരിയോടെ ) അതൊക്കെ കഴിഞ്ഞു ഇനി മുന്നോട്ട് നല്ല രീതിയിൽ ജീവിക്കാനാണ് ഞാൻ വന്നത് പഴയ കാര്യങ്ങൾ പൊടി തട്ടിയെടുക്കാനല്ല "

എന്നേ ഒന്ന് നോക്കി ആ വൃദ്ധൻ ഇറങ്ങി, അകത്തേക്ക് കേറിയതും തുടച്ച് വൃത്തിയാക്കിയിട്ടിരിക്കുന്ന വീടും മുറികളും അത് കണ്ടപ്പോൾ ഇത്രയും നാൾ താൻ കിടന്ന രാകീറിന്റെ വീട്ടിലെ ചായ്‌പ്പ് ആണ് മനസ്സിലേക്ക് കടന്നു വന്നത്....

ѕтσяιєѕ σf ναяισυѕ ℓуf 👣Kde žijí příběhy. Začni objevovat