part-7

31 5 2
                                    

അച്ചു യാത്ര പറഞ്ഞു പെട്ടന്നു തന്നെ അവിടന്ന്  ഇറങ്ങി

ഇതേ സമയം ചന്ദ്രൻ & പ്രിയ

ആതിര: അപ്പോ അച്ചു രാവിലെ  തന്നെ അമ്പലത്തിലേക്ക് പോയോ..

പ്രിയ: അവള് ഏതോ ഫ്രണ്ടിനെ കാണാൻ കൂടിയ പോയത് ഇപ്പോ എത്തിക്കാണും വീട്ടിൽ

കൃതി: അല്ല പ്രിയമ്മ കള്ളം പറയാ..
അച്ചു ആന്റി പറഞ്ഞല്ലോ ഞാനാ അച്ചു ആന്റിയുടെ ഫ്രണ്ട് എന്ന്

ചന്ദ്രൻ: അല്ല വാവേ അച്ചു ആന്റി കൂടെ പഠിക്കുന്ന ഫ്രണ്ടിനെ കാണാനാ പോയത്.. വാവ അച്ചുന്റെ കൂടെ കള്ളികുന്ന ഫ്രണ്ട് അല്ലേ

അതും പറഞ്ഞു അയാൾ അവളെ വരി എടുത്ത് മടിയിൽ വച്ചു

കൃതി: അങ്ങനെ ആണോ അപ്പോ എനിക്ക് അച്ചു ആന്റിയെ കാണണം

പ്രിയ: ഞങ്ങൾ പോകുബോ കൂടെ പോരേ വാവേ നീ

കൃതി:അപ്പോ അമ്മയും കുഞ്ഞാവയും ഒറ്റക്ക് ആവില്ലേ

ആതിര:ഓ... ഓർമ്മ ഉണ്ട് അല്ലേ അപ്പോ

കിരൺ:എന്താ അമ്മയും മോളും കൂടി

കിരൺ അതും പറഞ്ഞു അകത്തേക്ക് കയറുമ്പോൾ ആണ് പ്രിയയെയും ചന്ദ്രനെയും കാണുന്നത്

കിരൺ: അങ്കിളും, ആന്റിയും എപ്പോ വന്നു

ചന്ദ്രൻ: ഞങ്ങൾ രാവിലെ വന്നതാ..
          നീ ഓഫീസിന് ആയിരിക്കും അല്ലേ

കിരൺ: അല്ല അങ്കിൾ ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ.
അച്ചു എന്തേ..

പ്രിയ: അവള് അമ്പലത്തിൽ പോയതാ...പിന്നെ ഏതോ ഫ്രണ്ടിന്റെ വീട്ടിൽ പോണം എന്നു പറയുന്നുണ്ടായി.

കിരൺ mind voice: അവളുടെ ഫ്രണ്ട് ആരാന്ന് എനിക്ക്‌ അറിയാം

കൃതി: അച്ഛാ നമുക്ക് അച്ചു ആന്റിനെ വിളിച്ചിട്ട് വരാം..

കിരൺ: അത് എന്തിനാ അച്ചു ഇപ്പോ വീട്ടിൽ കണ്ണില്ല നീ പ്രിയമ്മ പോകുബോ കൂടെ പോകോ

കൃതി: പറ്റില്ല എനിക്ക് അച്ചു ആന്റിനെ ഇപ്പോ കൂട്ടിവരണം

ആതിര: വാവേ നീ അടി വാങ്ങും ഇന്ന്

കൃതി: അല്ലേലും കുഞ്ഞാവ വന്നപ്പോ ആർക്കും എന്നെ വേണ്ടല്ലോ

പ്രിയ: ആരാ വാവയോട് അങ്ങനെ പറഞ്ഞേ എല്ലാവർക്കും വാവയെ ഇഷ്ട്ടട്ടോ

My Love storyWhere stories live. Discover now