part-21

30 9 0
                                    

ചന്ദ്രൻ& പ്രിയ രാവിലെ തന്നെ അരുണിന്റെ വീട്ടിൽ പോയി പിണക്കം മാറ്റി അവരെല്ലാവരും ഒരുമിച്ച് അച്ചുവിനെ കാണാൻ പോയി

പാർവതി: നീ എന്താ കുഞ്ഞിനെ എടുത്ത് രാവിലെ തന്നെ അച്ചു എന്തെ...

വിഷ്ണു: അവൾക്ക് വയ്യ കിടക്കാ... കുറച്ചു കഴിഞ്ഞു വരും
അമ്മ ഇവളെ ഒന്നു കുളിപ്പിച്ചേ...

പാർവതി: എന്തുപറ്റി മോൾക്ക്... ആ പോട്ടെ നീ അവളെ ഇങ്ങോട്ട്  താ...

പാർവതി കുക്കുവിനെ എടുത്തു  കുളിപ്പിക്കാൻ കൊണ്ടുപോയി വിഷ്ണു ഫോൺ നോക്കി ഇരുന്നു
കുറച്ചു നേരത്തിനു ശേഷം പാർവതി അവളെ കുളിപ്പിച്ചു പൊട്ടു വച്ചു കൊടുത്തു
വിഷ്ണു: സുന്ദരി കുട്ടി ആയല്ലോ എന്നിട്ട് എന്തിനാ കരയുന്നെ...

പാർവതി: മോനെ അച്ചുവിനെ വിളിക്ക് ഇവൾക്ക് വിശക്കൂന്നുടക്കും

വിഷ്ണു: അവള് എഴുന്നേൽക്കട്ടെ  അതുവരെ ഞാൻ നോക്കിക്കോളാം

പാർവതി: നീ പാല് കൊടുക്കോ ...

വിഷ്ണു: ഒന്ന് പോ... അമ്മ

അവൻ കുഞ്ഞിനെ എടുത്തു പുറത്തേക്ക് വന്നു

വിഷ്ണു:   അമ്മ ഇപ്പോ വരുവേ... നമുക്ക് അതുവരെ ഇവിടെ നാടകവേ..

പാർവതി: നിന്റെ അതേ സ്വാഭവം ആ കുഞ്ഞിനെ കൂടി       പഠിപ്പിച്ചു അല്ലെ

വിഷ്ണു: പിന്നെ എന്റെ കുഞ്ഞ് അല്ലെ

പാർവതി: എന്റെ കു‌ടെ കരഞ്ഞു നിന്നിട്ട് അവളുടെ അച്ഛനെ കണ്ടപ്പോ അവൾക്ക്  കരച്ചിൽ ഇല്ല കള്ളി

അവള് കുഞ്ഞിനെ  നോക്കി പറഞ്ഞു
ഈ സമയം അവിടെക്ക് ഒരു കാറ്‌ കടന്നു വന്നു

പാർവതി: ആരാ... വിച്ചു അത്

വിഷ്ണു: എനിക്ക് എങ്ങനാ അറിയാ.. ഞാൻ ഇവിടെ അല്ലെ

കാറിൽ നിന്നും ചന്ദ്രനും മറ്റ് എല്ലാവരും ഇറങ്ങി

അമൽ: അച്ചു എന്തേ....

വിഷ്ണു: ഉറങ്ങാ... നിങ്ങള് അകത്തേക്ക് വാ...

ശിവാനി: ഈ സമയത്ത് ആണോ ഉറക്കം

പാർവതി: ഇന്ന് എന്തു പറ്റി എന്ന് അറിയില്ല

അമൽ: ഇത് ആരാ... കുക്കു അല്ലെ...

My Love storyWhere stories live. Discover now