ഭാഗം 7

2.5K 331 88
                                    


"അഹാന ആർ യൂ ഓക്കെ! " സേറ മുന്നോട്ട് എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

ഞാൻ അവളെ തന്നെ തുറിച്ചു നോക്കി, ബൈക്കിൽ ഇരിക്കുന്ന ആളെ മനസ്സിലായ ഷോക്കിൽ ആയിരുന്നു ഞാൻ അപ്പോഴും...

"കൃഷ് ഇത് കുറച്ചു ഓവറാണ്! ഇവൾക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ? " സേറ ബൈക്കിലിരിക്കുന്ന കൃഷ്നെ നോക്കി ചൂടായി.

അവൻ ഹെൽമറ്റ് ഊരി സേറയെ നോക്കി ഒരു കൂസലുമില്ലാതെ ഇളിച്ചു. എന്നിട്ട് എന്റെ നേർക്ക് നോക്കി ഒന്ന് പുച്ഛിച്ചു. എന്റെ മനസ്സിൽ അവനോടുള്ള വെറുപ്പും ദേഷ്യവും നിറഞ്ഞു.

"കൃഷ് നീ... " സേറ എന്തോ പറയാനായി തുനിഞ്ഞതും.

" ഇത് അവിടെ കൊടുത്തേക്ക്..." എന്നും പറഞ്ഞു അവന്റെ മുന്നിൽ കിടന്ന ബാഗ് എടുത്തു അവളുടെ കയ്യിലേക്ക് വെച്ചു.

എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം അവൻ ബൈക്ക് സ്റ്റാർട്ട് ആക്കി  ഇങ്ങോട്ടേക്ക് വന്ന അതേ സ്പീഡിൽ തന്നെ സ്കൂൾ ഗേറ്റിനടുത്തേക്ക് തിരിച്ചു.

സേറ പിറകിൽ നിന്നും കൃഷ് എന്ന് വിളിച്ചെങ്കിലും അവൻ തിരിഞ്ഞു നോക്കാതെ അവന്റെ കൈയ്യുയർത്തി കാണിച്ചു.

" എന്തിനാണ് ഗോഡ്! ഈ ചെകുത്താന് ഇത്രയും ഗ്ലാമർ കൊടുത്തത്! അവൻ ആരെയും വായ്നോക്കുന്നില്ല അവന്റെ അഹങ്കാര സ്വഭാവം കാരണം എല്ലാവരും അവനെ നോക്കാനും പേടിക്കുന്നു..." ഫിദ അവൻ പോയ വഴിയെ നോക്കി തനിയെ പറഞ്ഞു.

അത് കേട്ട് എയ്ഞ്ചലും സേറയും ഞാനും പരസ്പരം നോക്കി ചിരിച്ചു.

ബ്രേക്ക് ടൈം കഴിഞ്ഞതും തിരിച്ചു ക്ലാസിലേക്ക് നടന്നു.

"ഓക്കെ ടീ, പിന്നെ കാണാം... " ഫിദ അവരുടെ ക്ലാസിന്റെ മുന്നിലെത്തിയപ്പോൾ എന്നെയും സേറയേയും നോക്കി പറഞ്ഞു.

ഞങ്ങളും പതുക്കെ തലകുലുക്കി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now