ഭാഗം 25

1.8K 181 132
                                    

What!! Don't fall for me!!! Idiot, stupid... ഞാനെന്തിന് അവനെ പ്രേമിക്കണം!! ഇവനെയൊന്നും cold blood എന്നൊന്നുമെല്ല വിളിക്കേണ്ടത് flirt എന്നാണ് ശരിക്കും വിളിക്കേണ്ടത്,ഞാൻ മനസ്സിൽ കൃഷ്നെ ചീത്തയും പറഞ്ഞു ക്ലാസ്സിലേക്ക് കയറി.

പതിവ് സീൻ തന്നെ അവിടെ,
"ദേ അഹാന,അഹാന" എന്നു പരസ്പരം പറഞ്ഞുകൊണ്ട് എല്ലാവരും എന്നെ നോക്കുന്നു. സേറ പറഞ്ഞത് പോലെ ഇപ്പോൾ അവരെയൊന്നും ഞാൻ മൈൻഡ് ചെയ്യാറുപോലും ഇല്ല. ഞാൻ വേഗം കൃഷ്ന്റെ സീറ്റിലേക്ക് നോക്കി.

ഭാഗ്യം അവനവിടെ ഇല്ല,

" അഹാനാ..." സേറ എന്നെ കണ്ടതും എന്റെടുത്തേക്ക്‌ വന്നു. "ആർ യൂ..."

"I am fine.." ഞാൻ വേഗം അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.എന്നൊക്കെ കൃഷ്മായി എന്തെങ്കിലും ഒരു സീൻ ആകുന്നുണ്ടോ അന്നൊക്കെ ഇവളുടെ വായിൽ നിന്നും ആദ്യം കേൾക്കുന്ന ഡയലോഗാണിത്.. ഞാൻ മെല്ലെ എന്റെ സീറ്റിനടുത്തേക്ക് നടന്നു.

സേറയും ലുഖ്മാനും റോഷനും ബാക്കിയുള്ളല്ലെല്ലാവരുടെയും നോട്ടം എന്റെ മുഖത്തു തന്നെയാണ് പക്ഷേ അവരാരും ഒന്നും ചോദിക്കുന്നില്ല.

"What!!!" ഞാൻ പെട്ടെന്ന് തലയുയർത്തി അവരെല്ലാവരുടെയും മുഖത്തേക് നോക്കി. എന്റെ ഫ്രണ്ട്സ് ഒഴിച്ചു ബാക്കിയെല്ലാവരും മുന്നോട്ട് തന്നെ തിരിഞ്ഞിരുന്നു. ഞാൻ അവർക്ക് നേർക്ക് തിരിഞ്ഞിരുന്നു."Guys... നിങ്ങൾക്ക് വല്ലതും ചോദിക്കാനുണ്ടോ?"

റോഷൻ ലുഖ്മാനെ നോക്കി, ലുഖമാൻ സേറയേയും പക്ഷേ സേറ എന്നെ നോക്കിയതെല്ലാതെ ഒന്നും ചോദിച്ചില്ല.

"ഓഹ് ഗോഡ്..." ഞാൻ മടുപ്പോടെ തലതാഴ്ത്തി. " നിങ്ങൾക്ക് എന്താണ് ചോദിക്കാനുള്ളതെന്നു എനിക്കറിയാം... ഞാൻ പറയാം..." ഇതും പറഞ്ഞു ഞാൻ അവരോട് എല്ലാം വിവരിക്കാൻ തുടങ്ങി. ബോയ്ഫ്രണ്ടിനെ കുറിച്ചും കൃഷ് എന്നെ അവന്റെ enemy നമ്പർ one ആണെന്നു പറഞ്ഞതും പിന്നീട് ഇന്നലെ i like you എന്നു പറഞ്ഞതും ഇപ്പോൾ അവൻ്റെ ബോയ്ഫ്രണ്ട് ആണെന്നു പറഞ്ഞതുമൊക്കെ....

റോഷനും സേറയും വായും പൊളിച്ചു എന്നെ നോക്കി. ലുഖ്മാൻ ഒഴിച്ചു ബാക്കിയെല്ലാവരുടെയും expression same തന്നെയായിരുന്നു.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now