ഭാഗം 34

1.9K 206 117
                                    

പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്. കേണൽ അങ്കിളിന്റെ പൊടി പോലും അവിടെയെവിടെയും കണ്ടില്ല.

ഞാൻ മുഷിപ്പോടെ കൃഷ്ന്റെ ഭാഗത്തേക്ക് നോക്കി,കുറച്ചു മാറി നിന്ന് ആരുമായോ ഫോണിൽ സംസാരിക്കുകയാണ് അവൻ,എന്റെ നോട്ടം കണ്ടതും അവൻ ഫോണിൽ എന്തോ പറഞ്ഞത്തിനു ശേഷം call cut ചെയ്തു എന്റടുത്തേക്ക് വന്നു.

"കേണൽ അങ്കിൾ എവിടെ? ഇവിടെയെവിടെയും കാണുന്നില്ലാലോ!" ഞാൻ അവനെ നോക്കി ചോദിച്ചു.

"Actually..." എന്നും പറഞ്ഞു അവൻ എനിക്ക് എതിർവശത്ത്‌ ഇരുന്നു. " ഗ്രാൻപ ഇവിടെ വരില്ല." എന്നിട്ട് എന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

"ഏഹ്!! What do you mean?!"
ഞാൻ കാര്യം മനസ്സിലാവാതെ അവനെ നോക്കി.

" I mean ഗ്രാൻപക്ക് ഈ സ്ഥലം തന്നെ അറിയില്ല, പിന്നെ എങ്ങനെ ഇവിടെ വരാനാണ്..." അവൻ എന്റെ മുഖത്തേക്ക് നോക്കി ഒരു ഇളി ഇളിച്ചു കൊണ്ടു മറുപടി പറഞ്ഞു.

"What!!അപ്പോൾ നമ്മളെന്തിനാണ് ഇവിടെ വന്നത്!!" ഞാൻ അമ്പരപ്പോടെ അവനെ നോക്കി.

"ജസ്റ്റ് ഇവിടെ വരെ ഒന്ന് വരാം എന്ന് കരുതി..." അവൻ ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു.

"അപ്പോൾ നിന്റെ ഗ്രാൻപ എന്നെ കാണണം എന്നു പറഞ്ഞതോ?" ഞാൻ തെല്ലൊരു ദേഷ്യത്തോടെ അവനെ നോക്കി ചോദിച്ചു.

"വെറുതെ..."

"ഓഹ് ഗോഡ്..." ഞാൻ ദഹിപ്പിക്കുന്ന മട്ടിൽ അവനെ നോക്കി.

ഒന്നും ചിന്തിക്കാതെ ഇവന്റെ കൂടെ വന്ന എന്നെ പറഞ്ഞാൽ മതി.

"ഞാൻ പോകുന്നു..." കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ അവിടെ നിന്നും എഴുന്നേറ്റു.

"റി..." അവൻ എന്തോ പിറുപിറുത്തു.

"ഏഹ്!!എന്താ പറഞ്ഞത്?" ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് അവനെ നോക്കി.

"ഉം...nothing..."

ഞാൻ ഒന്ന് രണ്ടു നിമിഷം അവനെ തന്നെ നോക്കിയ ശേഷം വീണ്ടും തിരിഞ്ഞു നിന്നു.

"I said sorry...മോർണിംഗ് തന്നെ അബിയുമായി വഴക്കിട്ടിരുന്നു..." അവന്റെ ശബ്ദം എനിക്ക് പിറകിൽ നിന്നായി ഞാൻ കേട്ടു.

°എന്റെ സ്കൂൾ ഡയറി°Donde viven las historias. Descúbrelo ahora