ഭാഗം 32

1.7K 244 102
                                    

" വരുമ്പോൾ ആ nutella roll എടുക്കാൻറക്കേണ്ടാ..." റോഷന്റെ whatsapp മെസ്സേജ് കണ്ടപ്പോഴാണ് ഇന്നല്ലേ ഉമ്മി ഉണ്ടാക്കുന്ന nutella roll കൊണ്ടുവരാം എന്നു പറഞ്ഞത് ഓർമ വന്നത്.

ഞാൻ പെട്ടെന്ന് തന്നെ കിച്ചണിലേക്ക് ഓടി. ഉമ്മി ഇനി മറന്നു കാണുമോ ഇന്നലെ സ്കൂൾ വിട്ട് വന്ന ഉടനെ ഓർമിപ്പിക്കണം എന്നു കരുതിയതാണ്,പക്ഷേ എപ്പോയോ മറന്നു പോയി.

"ഉമ്മീ... അന്ന് പറഞ്ഞ nutella rollന്റെ കാര്യം എന്തായി? ഞാൻ ഇന്നലെ ഉമ്മിയെ ഓർമിപ്പിക്കാൻ വിട്ട് പോയി." ഞാൻ ഉമ്മിയെ നോക്കി പറഞ്ഞു.

'' നിന്റെ ഫ്രണ്ട്സ് നല്ലയാളെയാണെല്ലോ ഏല്പിച്ചത്..." ഉമ്മി എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.

"Pwff..." ഞാൻ പുച്ഛത്തോടെ ഉമ്മിയെ നോക്കി.

അപ്പോഴാണ് ലിയ ദീദിയുടെ കാറിന്റെ Horn കേട്ടത്, അബ്ബക്ക് മിക്കപ്പോഴും തിരക്കുള്ളത് കാരണം ഞാൻ ഇപ്പോൾ സ്ഥിരമായി ലിയ ദീദിയുടെ കൂടെയാണ് പോകാറുള്ളത്.

'' അയ്യോ! ലിയ ദീദി വന്നു, '' ഞാൻ പെട്ടന്ന് തന്നെ തിരിച്ച് ഹാളിലേക്ക് വന്നു എന്റെ ബാഗ് കയ്യിലെടുത്തു.

'' ഇതാ ഇതും കൂടി ബാഗിൽ വെച്ചോ... " ഇതും പറഞ്ഞു ഉമ്മി എനിക്ക് നേർക്ക് nutella roll നിറച്ച ഒരു ബോക്സ് നീട്ടി.

ഞാൻ പുഞ്ചിരിച്ചു കൊണ്ട് അത് ഉമ്മിയുടെ കയ്യിൽ നിന്നും വാങ്ങി ബാഗിൽ വെച്ചു.

ലിയ ദീദി വീണ്ടും കാറിന്റെ ഹോൺ അടിച്ചു.

"എന്നാൽ ഓക്കെ ഉമ്മീ...'' ഞാൻ ഇതും പറഞ്ഞ് ഉമ്മിയുടെ കവിളിൽ കിസ്സ് ചെയ്തതിനു ശേഷം ബാഗും എടുത്ത് പുറത്തേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ഡീ അനൂ..." ഇന്റർവെൽ ആയതും ഫിദ ക്ലാസ്സിൽ വന്നു എന്നെ വിളിച്ചു.

ഞാൻ തലയുയർത്തി അവളെ നോക്കി. എന്താ എന്ന ഭാവത്തിൽ,

"എവിടെ നമ്മുടെ സാധനം?" അവൾ എന്റെ ബാഗും കയ്യിലെടുത്തു കൊണ്ടു ചോദിച്ചു.

"എന്ത് സാധനം!!" ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി.

"Nutella roll..." ഇതും പറഞ്ഞു അവൾ എന്റെ ബാഗ് തുറന്നു ആ ബോക്സ് പുറത്തെടുത്തതും റോഷൻ അത് അവളുടെ കയ്യിൽ നിന്നും തട്ടിപറിച്ചു.

°എന്റെ സ്കൂൾ ഡയറി°Opowieści tętniące życiem. Odkryj je teraz