ഭാഗം 51 (അവസാന ഭാഗം)

2.8K 315 276
                                    

"അബ്ബയാണോ നിന്നോട് എല്ലാം പറഞ്ഞത്!! ഹെബ്ബയെല്ലേ??" ഞാൻ അത്ഭുതത്തോടെ അവനെ നോക്കി.

"ആഹ്, നീ വീട്ടിൽ എന്നെ കുറിച്ചു ഇതുവരെ പറയാതിരുന്നതിനെക്കുറിച്ചും മറ്റുമൊക്കെ അങ്കിൾ എന്നോട് പറഞ്ഞിരുന്നു, നിനക്ക് ഒരാളോട് crush ഉണ്ടെന്ന് നിന്റെ അബ്ബയോട് പറഞ്ഞ അന്ന് അങ്കിൾ എന്നെ വിളിച്ചു ചോദിച്ചിരുന്നു, പക്ഷേ അന്ന് നിന്റെ അബ്ബയുടെ മുഖത്ത് നോക്കി എനിക്കും നിന്നെ ഇഷ്ട്ടമാണെന്നുള്ളത് എനിക്ക് പറയാൻ കഴിഞ്ഞില്ല... പിന്നീട് ഞാൻ എല്ലാം പറഞ്ഞു, അന്ന് തൊട്ട് നിന്റെ അബ്ബയുമായി ഞാൻ നല്ല കമ്പിനിയാണ്..."

ഞാൻ കേട്ടത് വിശ്വസിക്കാനാവാതെ നിന്നു, എല്ലാം അറിഞ്ഞിട്ടും അബ്ബ എന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നെല്ലേ!! ഹെബ്ബയാണ് spy എന്നു കരുതി, അബ്ബയായിരിക്കും എന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല... എന്നാലും എന്റെ ഡി സീ...അബ്ബ ഇത്രയും വലിയ പണി തരും എന്നു ഒട്ടും കരുതിയില്ല...

" ഇന്ന് ഞാൻ വരുന്നുണ്ട് എന്ന് പറഞ്ഞതും അബ്ബ തന്നെയാണോ?" ഞാൻ അവനെ നോക്കി.

അവൻ ഒരു കള്ളച്ചിരിയോടെ തലക്കുലുക്കി.

" ഓഹ് ഗോഡ്...ഓക്കെ അത് വിട്... അന്ന് ഞാൻ പോകുമ്പോൾ മെസ്സേജ് അയച്ചപ്പോൾ നീ എന്താണ് തിരിച്ചു അയച്ചത് ആർക്കും വേണ്ടാത്ത ഒരു ഹാപ്പി ജേർണി... അതും പോരാ ഈ ഒരു മാസത്തിനിടയിൽ ഒരിക്കലെങ്കിലും നീ എനിക്ക് മെസ്സേജ് അയച്ചോ?" ഞാൻ ഗൗരവത്തോടെ അവനോടായി ചോദിച്ചു.

" അന്ന് പിന്നെ ഞാൻ എന്ത് അയക്കണം പോകരുത് എന്നോ? അതിനൊന്നും ഈ കൃഷ്നെ കിട്ടില്ല..."

അഹങ്കാരം...ഞാൻ അവനെ ദേഷ്യത്തോടെ നോക്കി.

"പിന്നെ ഈ ഒരു മാസം...രണ്ടു മാസത്തേക്ക് പോയ നിന്നെ ഞാൻ ഒരു മാസം കൊണ്ട് ഇവിടെ എത്തിച്ചില്ലേ!!!" അവൻ വിജയഭാവത്തിൽ ചിരിച്ചുകൊണ്ടു എന്നെ നോക്കി.

"ഏഹ്!! നീ വരുത്തിച്ചെന്നോ? ഹലോ സാർ ഞാൻ അബ്ബ പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ വന്നതെന്ന് കരുതിയെങ്കിൽ തെറ്റി, ഇത് ഞാൻ സ്വയം എടുത്ത തീരുമാനമാണ്..." ഞാനും വിട്ടുകൊടുത്തില്ല.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now