ഭാഗം 46

1.6K 204 241
                                    

"ഹെബ്ബാ എഴുന്നേൽക്ക് ലേറ്റ് ആയി..." ഞാൻ അവളെ തട്ടി വിളിച്ചു.

" നീ പോയിക്കോ ഞാൻ അവനോട് കാര്യങ്ങൾ പറഞ്ഞോളാം..." ഉറക്കച്ചടവോടെ ഇതും പറഞ്ഞു അവൾ തിരിഞ്ഞുകിടന്നു.

" ദേ ഹെബ്ബാ... നീ കളിക്കാതെ എഴുന്നേൽക്കുന്നുണ്ടോ!!!" ഞാൻ അവൾ പുതച്ചിരുന്ന ബ്ലാങ്കറ്റ് എടുത്തുമാറ്റി.

"ഒരു അഞ്ച് മിനിറ്റ് കൂടി..." അവൾ ഇതും പറഞ്ഞു വീണ്ടും തിരിഞ്ഞു കിടന്നു.

ഇങ്ങനെയൊന്നും വിളിച്ചാൽ ഇവൾ എഴുന്നേൽക്കാൻ സാധ്യതയില്ല, ഇനി ഒറ്റൊരു വഴിയേ ഉളളൂ... ഞാൻ അവിടെ ഉണ്ടായിരുന്ന വാട്ടർ ബോട്ടിൽ കയ്യിലെടുത്തു കുറച്ചു വെള്ളം കയ്യിലാക്കി അവളുടെ മുഖത്തേക്ക് കുടഞ്ഞു.

"മമ്മീ വെള്ളം ഒഴിക്കല്ലാ... ഞാൻ എഴുന്നേറ്റു..." എന്നു പറഞ്ഞു അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.

ഞാൻ വായും പൊളിച്ചു അവളെ നോക്കി. ഇത്ര പണിയേ ഉണ്ടായിരുന്നുള്ളൂ ഇവളെ എഴുന്നേല്പിക്കാൻ... ഒന്ന് രണ്ടു നിമിഷം കണ്ണും മിഴിച്ചു അവൾ എന്നെ തന്നെ നോക്കി. പതുക്കെ അവൾക്ക് കാര്യം മനസ്സിലായി,

" നാണമില്ലാലോ, ആന്റി ഇപ്പോഴും നിന്നെ ഇതു പോലെ തന്നെയാണോ എഴുന്നേൽപ്പിക്കാറുള്ളത്?" ഞാൻ അവളെ കളിയാക്കിക്കൊണ്ടു ചിരിച്ചു.

"പോടി ദുഷ്ട്ടത്തി... നിനക്കുള്ള പണി ഞാൻ പിന്നെ തരാം..." അവൾ ദേഷ്യത്തോടെ എന്നെ നോക്കിയ ശേഷം വാഷ്റൂമിനടുത്തേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഫോണും നോക്കി താഴത്തേക്ക് ഇറങ്ങിവരുമ്പോഴാണ് ഉമ്മി രണ്ട് കയ്യിലും ഓരോ പ്ലേറ്റും എടുത്തുകൊണ്ട് കിച്ചണിൽ നിന്നും വരുന്നത് കണ്ടത്. ഞാൻ ഉമ്മിയുടെ കയ്യിലുള്ള പ്ലേറ്റിലേക്ക് നോക്കി. ഓഹ് ഗോഡ് വീണ്ടും വെജ് സാൻവിച്ച്.... ഇന്ന് പെട്ടു.

"ആഹ്, എഴുന്നേറ്റോ! ഹെബ്ബ ഇവിടെ? ദാ ബ്രേക്ഫാസ്റ്റ്, വേഗം വന്ന് കഴിക്ക്‌..." എന്നെ കണ്ടതും ഉമ്മ ഇതും പറഞ്ഞു ഡൈനിങ് ടേബിളിനടുത്തേക്ക് നടന്നു.

" ഇതിനെയാണോ ബ്രേക്ക് ഫാസ്റ്റ് എന്ന് വിളിക്കേണ്ടത്!!" ഉമ്മി കേൾക്കാതെ പതുക്കെ പറഞ്ഞുക്കൊണ്ട് ഞാൻ ടേബിളിനടുത്തേക്ക് നടന്നു.

°എന്റെ സ്കൂൾ ഡയറി°Waar verhalen tot leven komen. Ontdek het nu