Chapter 9

207 29 12
                                    

ഞാൻ കണ്ടു. അവൻ എന്നെ നോക്കി നില്കുന്നത് ഞാൻ കണ്ടു. ഒരു നിമിഷം ഞാൻ അവനെ തന്നെ നോക്കി നിന്നു പോയി.

അവൻ എൻറെ നേരെ നിൽക്കുന്ന മരച്ചുവട്ടിൽ നിൽക്കുണ്ടായിരുന്നു. അവന്റെ കൂടെ ചാച്ചും രയ്യാനും ഇണ്ടായിരുന്നു. ഞാൻ അവനെ നോക്കിയതും അവൻ കണ്ണ് എടുത്തു മാറ്റി. അപ്പോൾ ഞാൻ തിരിഞ്ഞു കോറിഡോറിലേക്ക് നടക്കാനായി നിന്നു. പക്ഷെ ഒരു രണ്ടു നിമിഷം കഴിഞ്ഞപ്പോൾ ഞാൻ പിന്നെയും തിരിഞ്ഞു... ഈ പ്രവിശ്യവും അവൻ എന്നെ നോക്കുന്നത് ഞാൻ കണ്ടു. ഞാൻ അവനെ പിടിച്ചു എന്ന് അവനും മനസിലായി...

ഞാൻ അറിയാത്തെ തന്നെ എൻറെ കാലുകൾ അവന്റെ അടുത്തേക്ക് ചലിച്ചു. എൻറെ ഒരോ കാൽവെപ്പിലും അവൻ എന്നെ ഇടക്കണ്ണ് ഇട്ട് നോക്കുണ്ടായിരുന്നു. എന്നാൽ എനിക്ക് അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല.

ഞാൻ അവന്റെ അടുത്തേക് എത്തിയതും അവന്റെ മുന്നിൽ ഞാൻ നിന്നു.

"ഇയ്യ്‌ എന്താ ഇവിടെ കറങ്ങി നടക്കണേ??" ആസാദ് എന്നോട് ചോദിച്ചു.

"ഞാൻ ചാച്ചുന്നോടെ ഒരു കാര്യം ചോയ്ക്കാൻ വന്നതാ.."

അവൻ എന്നെ നോക്കി മുഖം അപ്പുറത്തേക്ക് തിരിച്ചു.

"ചാച്ചു ഇന്ന് ലേറ്റ് ആവും ന്ന് സൽമാൻ പറഞ്ഞു.."

"ആാ ഇയ്യ്‌ പോയിക്കോ... ഞാൻ ലേറ്റ് ആവും.. ഉമ്മാടെ പറയണേ..."

ഇതു ചാച്ചു പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നടന്നു. കൊറച്ചു നടന്നു വന്നപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. വീണ്ടും അവൻ നോക്കുന്നത് ഞാൻ പിടിച്ചു.
അതെ സമയം ഒരു മഴയും പെയ്തു. ഞാൻ ക്ലാസ്സിലേക്ക് കയറി പോയി.

സ്കൂൾ വിടാൻ ടൈം ആയിരുന്നു. കൊറച്ചു സമയം കഴിഞ്ഞപ്പോൾ ബെൽ അടിച്ചു. ഞങ്ങൾ എല്ലാരും പൊറത്തേക് ഇറങ്ങി, അപ്പോഴത്തെ മഴ ഇപ്പഴും നിന്നില്ലായിരുന്നു. ഒരു സുഖമുള്ള കുളിർമഴ എന്നൊക്കെ പാറ യണം എന്നുണ്ട് പക്ഷെ കുട ഇല്ലാത്തത് കൊണ്ട് അങ്ങനെ പറയാൻ എന്നെകൊണ്ട് വയ്യ. ഈ മഴയത് ഞാൻ എങ്ങനെ വീട്ടിൽ പോകും. എന്നാലും വേണ്ടീലാ മഴ നഞ്ഞഞ്ഞു പോകാം എന്ന് തീരുമാനിച്ചു. ഞാൻ ഗേറ്റ് വിട്ടു പൊറത്തേക്ക് ഇറങ്ങി.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now