Chapter 13

199 31 13
                                    

ഞങ്ങൾ അവിടെ നിന്നു കൊറെ അലോയ്‌ച്ചു എന്തിനാ അവർ എൻറെ ബുക്ക്‌ എടുത്തു കൊണ്ട് പോയത് എന്ന്.  ബെൽ അടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് കയറി. ഇംഗ്ലീഷ് പീരിയഡ് തുടങ്ങിയിരുന്നു. അവിടന്ന് ഒരു അഞ്ചു  മിനിറ്റ് കഴിഞ്ഞപ്പോൾ,  ഡോർ തുറന്നു ആരോ വന്നു. ബുക്കിൽ നിന്ന് തലയുയർത്തി ഞാൻ അവിടെക്ക് നോക്കി അത് അയേഷയായിരുന്നു. എൻറെ ബുക്ക്‌ അവൾ അവിടെ വെച്ചട്ട് പോയി.

പടച്ചോനെ ഒന്നും മനസിലാവാന്ന് ഇല്ലല്ലോ. കൊണ്ട് പോയത് ലെയ്‌ബ തിരിച്ചു തന്നത് ആയിഷ. ബുക്ക്‌ പാസ്സാക്കി പാസ്സാക്കി അവസാനം എൻറെ കയ്യിൽ കിട്ടി.

ഞാൻ വെറുതെ ബുക്ക്‌ തുറന്നു നോക്കി. നോക്കുമ്പോൾ കണ്ടത് ഒരു ലവ് ലെറ്റർ എൻറെ ഹോംവർക്കിന്റെ താഴെ എഴുതി വെച്ചിരിക്കുന്നു.

കണ്ടപാടെ ഞാൻ അത് കീറി എടുത്തു. ഷഹാൻ എന്നെ നോക്കി ചിരിച്ചു. 

"എന്നാലും അവൾ എന്തിനാവും അനക്ക് ലെറ്റർ തന്നെ... ഇനി ഞാൻ അറിയാതെ ഇയ്യ്‌ അവളെ പ്രൊപ്പോസ് ചെയ്ത?? " ഷഹാൻ എന്നെ നോക്കി ചോദിച്ചു.

"ഇത് അതൊന്നുമല്ലടാ... വേറെ ന്തോ ദുരുദ്ദേശം ഇണ്ടടാ.. നമ്മക് നോക്കാം"

ഇതൊക്കെ പറഞ്ഞു ഇരിക്കുമ്പോളാണ് ബെൽ അടിച്ചത്.

ടീച്ചർ പോയി ബുക്ക്‌ എടുത്ത് വെക്കാൻ ഇല്ല സാവകാശം മാത്രം തന്നു കൊണ്ട് കണക്ക് മാഷ് കയറി വന്നു. വന്നപ്പോൾ ബാക്കിൽ മൂന്നു പേരുണ്ടായിരുന്നു.

ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലായിട്ടുണ്ടവും.

സൽമാൻ ആയിഷ പിന്നെ എൻറെ ലേബയും.

പിന്നെ ഞാൻ ക്ലാസ്സിൽ അവളെ നോക്കി ഇരികുകയായിരുന്നു. ഇന്നത്തെ മാത്‍സ് ക്ലാസും പോയി.

************************************

ശേഷം എൻറെ വീട്ടിൽ :

എന്തിനായിരിക്കും അവളാ ലെറ്റർ എൻറെ ബുക്കിൽ എഴുതി വെച്ചത് എന്നോർത്തു ഒരു പിടിയും കിട്ടുന്നില്ല. അപ്പോഴാണ് അയേഷയുടെ വരവ്. സ്കൂളിന്നു നേരെ ട്യൂഷന് പോയിട്ടുള്ള വരവാണ്.

അവൾ എന്നെ കണ്ടതും മുഖഭാവമൊക്കെ മാറിയിരുന്നു. പക്ഷെ സോഫയിൽ ഇരിക്കുന്ന എന്നെ മൈൻഡ് ആക്കാതെ അവൾ റൂമിലേക്കു പോയി. ഇവളെ പിടിച്ച കാര്യം അറിയാം. ഞാനും പിന്നാലെ അവള്ടെ അടുത്തേക്ക് പോയി.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now