Chapter 14

186 32 8
                                    


Happy reading:
ഇരു മനസും ആഗ്രഹിച്ചത് കിട്ടാൻ പോവ്വാണ് എന്ന് അറിഞ്ഞിട്ടും അവർക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല.  അവർ മനസിലാകാൻ മറന്ന സത്യം അവരുടെ ഇടയിൽ സംഭവിച്ചിരുന്നു. 

ആസാദിന്റെയും ലെയ്‌ബയുടെയും എൻഗേജ്മെന്റ് അവരുടെ വീട്ടുകാർ ഉറപ്പിച്ചു,  may 25ന്. 

പക്ഷെ ലെയ്‌ബയുടെ മനസിന്  അത് താങ്ങാനായില്ല.  അവൾക്ക് എന്ത്‌ക്കൊണ്ടോ അവളുടെ മനസിനെ പിടിച്ചു നിർത്തിതാൻ കഴിഞ്ഞില്ല.  എനി  അവളുടെ എൻഗേജ്മെന്റ് ഇന്  അഞ്ചു ദിവസം മാത്രം ബാക്കി.

പക്ഷെ തന്നെ അന്ന്  മനസിലാക്കാൻ കഴിയാത്ത ഒരാളോടൊപ്പം അവൾ എങ്ങനെയാണ് ഒരു ജീവിതം ജീവിച്ചു തീർക്കുക എന്ന് അവൾ ആലോചിച്ചു. 

വീട്ടിൽ എല്ലാവരും സന്തോഷത്തിലായിരുന്നു. ലെയ്‌ബയുടെ എൻഗേജ്മെന്റ് ഇന്റെ സന്തോഷവും ആഘോഷവും അവിടെ ആരംഭിച്ചിരുന്നു.

പക്ഷെ അവളുടെ മനസത്തിനു തയ്യാറായിരുന്നില്ല. മനസ് കൊണ്ട് അവൾ വെറുത്ത ഒരു പുരുഷനോടൊപ്പം ജീവിക്കുന്നത് ആലോചിച്ചിട്ടായിരുന്നു അത്.

അവൾ അവളുടെ ഉപ്പാനോട് തനിക് ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന് പറയാൻ തീരുമാനിച്ചു. പക്ഷെ അവരുടെ ഒക്കെ സന്തോഷം കാണുമ്പോൾ അവളുടെ മനസ് ഒന്ന് പിടഞ്ഞു.

ലെയ്‌ബ pov:

ഞാൻ എന്റെ റൂമിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുകയായിരുന്നു. പടച്ചോനെ എനിക്ക് എന്തിനാ നീ എങ്ങനെ ഒരു അവസ്ഥ തന്നത്. മനസിന്റെ അടിത്തട്ടിൽ അവനെ പൂട്ടി വെച്ചപ്പോൾ അവനെ നീ എന്നിൽ നിന്നകറ്റി ഇപ്പൊ അവനെ വെറുത്തപ്പോൾ നീ അവനെ എന്റെ കയ്യത്തും ദൂരത്തു എത്തിച്ചല്ലോ പടച്ചോനെ.

"ലെയ്‌ബ.... ഇയ്യ് ന്താടി ഒറ്റക് ഇരിക്കണേ?? "  ഉമ്മ വന്നു ചോദിച്ചു. 

"ഒന്നുല ഉമ്മ.. " ഞാൻ പറഞ്ഞു.

"അവിടെ ഉപ്പ ഭയങ്കര ആഘോഷത്തില... അങ്ങോട്ടേക്ക് വായോ ഇയ്യ്.. " ഉമ്മ പറഞ്ഞു.

"ആാാ.. ഉമ്മ.. "
എന്നും പറഞ്ഞു ഉമ്മ താഴത്തേക് ഇറങ്ങി. പിറകെ ഞാനും.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now