Chapter 28

192 22 12
                                    


 പെട്ടന്നൊരു ശബ്ദവും കേട്ട് ഞാൻ താഴേക്ക് നോക്കി... പടച്ചോനെ... വെള്ളം നിറച്ച ഗ്ലാസ് താഴെ വീണു പൊട്ടി..

ഞാൻ പിന്നെയും താഴേക്ക് നോക്കി പടച്ചോനെ ചോര .... അത് കണ്ടതും,  എന്റെ കണ്ണുകൾ പതിയെ അടയുന്നത് പോലെ എനിക്ക് തോന്നി... പെട്ടന്ന് ആരൊക്കയോ  എന്നെ പിടിച്ചു .. പിന്നെ ഒന്നും ഓർമയില്ല .... 

***********************************************************************************************

വെള്ളം  നിറച്ച ഗ്ലാസ് താഴെ വീണു, താഴെ വീണ് എന്ന പറഞ്ഞ പോരാ എന്റെ കാലിൽ വീണ പൊട്ടിയത് . കാൽ മുറിഞ്ഞു ചോര വെറുണ്ടായിരുന്നു.. അതാ വെള്ളത്തിന്റെ ഒപ്പം  ഒഴുകാൻ തുടങ്ങി. 

പെട്ടന്നായിരുന്നു എന്റെ ശ്രദ്ധ ലൈബയിലേക് തിരിഞ്ഞത്, അവൾ തലകറങ്ങി വീഴാൻ വേണ്ടി പോയിരുന്നു. പെട്ടന്ന് ഞാൻ അവളെ പിടിച്ചു, അപ്പോഴേക്കും സമീറ ആന്റിയും ഷഹാനും ഒക്കെ വന്ന് അവളെ പിടിച് ലിവിങ് റൂമിലെ സോഫയിൽ കൊണ്ട് കിടത്തി. 

എന്റെ കാൽ നല്ലോണം നീരുണ്ടായിരുന്നു, പെട്ടന്ന് ഉമ്മ വന്നിട്ട് , എന്റെ കാലിലെ ചോര തുടച്ചു ബാൻഡേജ് ഇട്ടു തന്നു.  

"ഇപ്പൊ വേദന ഇൻഡോ ഡാ ??" ഉമ്മ എന്നെ നോക്കി ചോദിച്ചു. 

"കൊഴപ്പല്ല ... ഉമ്മ .." 

എന്നാലും ചോര വന്നത് എന്റെ കാലിൽ നിന്നും തലകർങ്ങി വീണത് അവളും.. നല്ല കഥന്നെ...  

"അല്ല .. ഇനി ഇപ്പൊ പോണോ ??" ഉപ്പ ആഹ്മെദ് മാമാട് ചോദിച്ചു. 

അവിടെ എല്ലാവരും കൂടെ എന്തോ കാര്യത്തിനെ കുർച്ച സംസാരിക്കാൻ തുടങ്ങിയിരുന്നു. എന്താണ് എന്ന് അറിയാൻ ഞാൻ അവിടേക്കു പോയി. 

"ഇന്ന് ഇനി പോവണ്ട ഇക്കാ .. ലിനു എങ്ങനെ കിടക്കുമ്പോ ..." ഉമ്മയിരുന്നു അത്.

"അത് അവൾക് ഇല്ലത്ത ചോര കണ്ട ഒരു വീഴ്ച .. അത് കാര്യമാക്കണ്ട .. നമ്മക് പോയിട്ട് വരാം .. നാളെ അവിടെ എത്തിയില്ലെങ്കിൽ പിന്നെ അത് കാണാൻ പറ്റില്ലാലോ .."

"അതെന്നെ  ... പിന്നെ ഞങ്ങൾ ഒക്കെ ഇവിടെ ഇണ്ടല്ലോ .. എന്തെങ്കിലും ഇണ്ടങ്കിൽ വിളിച്ചു പറയാ .." ഷഹാനായിരുന്നു അത് .

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now