Chapter 33

191 25 27
                                    

"ഡാ... ഇന്ന് നീ പറയണം അവളോട്... നീ അന്ന് അങ്ങ്നെ ചെയ്തത് അവൾക് വേണ്ടിയാ എന്ന് .." ഞാൻ ബീച്ചിൽ ഇരിക്കവേ, തിരമാലകൾ നോക്കി നിൽക്കുന്ന ആസാദിനെ നോക്കി പറഞ്ഞു. 

"ഞാൻ പറഞ്ഞാലും വിശ്വസിക്കണ ഒരു സാധനം.. ഞാൻ പറഞ്ഞു തരൊന്നും വേണ്ടല്ലോ ഷഹാനെ അനക് , അവൾക് ഇന്നേ  കണ്ണ് എടുത്ത കണ്ടുട ഇപ്പൊ... അതിന്റെ ഇടയിൽ ഇതും പറഞ്ഞു പോയ മതി..." ഞാൻ പറഞ്ഞത് കേട്ടതും അവൻ എന്റെ നേരെ തിരിഞ്ഞു. 

"ഞാനായിട്ട് ഇണ്ടാക്കിയതല്ലല്ലോ... നീ എന്നെ അല്ലെ ഓരോന്ന് ഇണ്ടാക്കിയത്... ഇനി അനുഭവിക്ക്..." ഫോണും എടുത്ത് ഞാൻ പറഞ്. 

"അത് അപ്പൊ എനിക്ക് അറിയോ.. ഇങ്ങ്നെ ഒക്കെ കല്യാണം ഉറപ്പിക്കും എന്ന്..." 

"ദേ.. ഒരു കാര്യം ഞാൻ പറയാ... അവിടന്ന് കരയിപ്പിച്ചട്ട് ഇന്റെ പെങ്ങളെ കൊണ്ടുപോവാൻ ആൺ അന്റെ ഉദ്ദേശം എങ്കിൽ  അവിടെ വെച്ചട്ട് അന്നേ ഞാൻ തല്ലി കൊല്ലും.. അളിയനാണ് ചങ്കാണ് എന്നൊന്നും ഞാൻ നോക്കുല... അതോണ്ട് മര്യാദക് നീ പോയി പറഞ്ഞോ..." ഫോണിൽ നോക്കി ഇരിക്കെ ഞാൻ അവനോട് പറഞ്ഞു. 

"ഇയ്യ്‌ ങ്ങ്നെ പറയല്ലേ ഷഹാനെ... എനിക്ക് അവൾ ജീവനാണ് എന്ന് അനക് അറിയാലോ.."

"ഞാൻ അറിഞ്ഞിട്ട് എന്താക്കാനാ ??? ഇയ്യ്‌ അവളോട് അന്ന് എന്താ സംഭവിച്ചേ   എന്തിനാ അവളോട് അങ്ങ്നെ ഒക്കെ പറഞ്ഞത് എന്ന്  പറഞ്ഞില്ലങ്കി അവൾ   എത്ര  വിഷമിക്കും എന്ന് അറിയോ??  ഇപ്പൊ തന്നെ നീറി പോകയാ പാവം... കല്യാണം ഒറപ്പിച്ചതിനു ശേഷം അവൾ ഷെറിക്കൊന്ന് ചിരിച്ചിട്ട് ഞാൻ കണ്ടിട്ടില്ല ... ആതൊണ്ടേ മോൻ പോയി കാര്യങ്ങൾ ഒക്കെ അവളോട്  പറ... ഇയ്യ്‌ അവളോട് ഒന്ന് സംസാരിച്ച തീരാവുന്ന പ്രേഷങ്ങൾ മാത്രേ ഇല്ലോ.. "

"അതിന് ഇന്നേ മിണ്ടാൻ സമ്മയ്ക്കണ്ടേ അവള് ..."

"അതൊക്കെ ശെരിയാ പക്ഷെ, അവൾക് അന്നേ ഇപ്പഴും ഭയങ്കര ഇഷ്ടാ... അനോടെ ദേഷ്യം ഇണ്ടായിരുന്നങ്കിൽ, അന്ന് ആരാ ചെക്കൻ  എന്ന്  കാണിക്കാൻ  ഞാൻ അവൾക് അന്റെ  ഫോട്ടോ കാണിച്ചപ്പോ വലിച്ചു എറിയണ്ടത, പക്ഷെ അവൾ കരയല്ലേ ചെയ്തേ, അപ്പൊ അവൾക്ക് അന്നേ ഇപ്പഴും ഇഷ്ടാണ് എന്നല്ലേ..  പിന്നെ ഇയ്യ്‌ അത്രപേരുടെ മുന്നിൽ വെച് അവളോട് അങ്ങ്നെ ഒക്കെ പറഞ്ഞതിന്റെ ഒരു ദേഷ്യം കാണിക്കാണ് എന്നൊള്ളോ ... അല്ലാണ്ട് അവൾക്ക് അന്നേ മറക്കാൻ ഒന്നും പറ്റില്ല..." 

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now