അപരാജിതന്‍ 2

631 16 3
                                    


അപരാജിതന്‍

2

സാവിത്രി 'അമ്മ മരണപ്പെട്ടു,,,,
അപ്പു രാവിലെ തന്നെ ഗോഡൗണിലെ കുറച്ചു മരാമത്തു പണികൾക്കായി പോയത് കൊണ്ട് ഈ വാർത്ത ഒന്നും അറിഞ്ഞിരുന്നില്ല.കുറെ പണിക്കാരോടൊപ്പം അവൻ അടിയന്തിരമായി പണികളിൽ തന്നെ ആയിരുന്നു.
അപ്പോളാണ് വറീത് ചേട്ടൻ ഓടി അവന്റ അടുത്തു എത്തിയത്.
അപ്പു .............നീ അറിഞ്ഞോ.............?
അപ്പു ചെയ്തുകൊണ്ടിരുന്ന പണി മാറ്റി വെച്ച് അയാളുടെ സമീപത്തേക്ക് ചെന്ന് കാര്യം ചോദിച്ചു..
ഡാ രാജശേഖരൻ മൊതലാളിയുടെ 'അമ്മ മരിച്ചു...
അപ്പു അയാളുടെ വാക്കുകൾ കേട്ട് ഞെട്ടിതരിച്ചു.
അവനു വിശ്വസിക്കാൻ സാധിച്ചില്ല.
എപ്പോ ...??...... എന്താ പറ്റിയതു ..ഞാൻ വരുന്ന വരെ രാവിലെ വെല്യമക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ..
അവന്റ കണ്ണിൽ വെള്ളിടി വെട്ടിയ പോലായി...
രാവിലെ ഏഴര ആയപ്പോ മക്കൾ ചെന്ന് നോക്കിയപ്പോ അമ്മ മരിച്ചു കിടക്കുന്നൂ എന്നാണ് അറിഞ്ഞത്..
ശ്വാസം മുട്ടുന്ന പോലെ അപ്പുവിന് തോന്നി, വല്യമ്മ ഒരാൾ മാത്രം ആണ് തനിക്ക് അവിടെ ഒരു കൈതാങ്ങു ആയി ഉള്ളത്.
അവനു ദേഹം തളരുന്ന പോലെ തോന്നി . അവൻ നിലത്തിരുന്നു.
കണ്ണിൽ നിന്നൊക്കെ കണ്ണീർ നിറഞ്ഞൊഴുകി.
അവൻ വേഗം എഴുന്നേറ്റു,
ഞാൻ പോകാണ്. ഞാൻ ഒന്ന് കണ്ടോട്ടെ ........
അവൻ വേഗം പുറത്തേക്ക് ഓടി , രാവിലെ ആയതിനാൽ വണ്ടികൾ ഒക്കെ കുറവാണ് .
അവൻ ഓടുകയായിരുന്നു. അവൻ നിശ്ചയം ഇല്ലായിരുന്നു എന്ത് ചെയ്യണം എന്നു കവലയിലൂടെയും ഇടവഴികളിലൂടെയും മറ്റും അവൻ ഓടി ഓടി ഒടുവിൽ അവൻ ജങ്ഷനിൽ എത്തി.
അവന്റ സുഹൃത്ത് നജീബ് അവിടെ ഉണ്ടായിരുന്നു.
നജീ ... പെട്ടെന്ന് എന്ന ഒന്ന് വീട്ടിൽ ആക്കി താടാ ..
വല്യമ്മ മരിച്ചൂനു പറഞ്ഞടാ....
ആര് സാവിത്രി അമ്മയോ .. നജീബ് വേഗം തന്ന ഓട്ടോ സ്റ്റാർട്ട് ആക്കി വേഗത്തിൽ തന്നെ വണ്ടി വിട്ടു.
ഓട്ടോ പാലിയം തറവാട്ടിലേക്കുള്ള റോട്ടിൽ എത്തി.
വണ്ടി പുറത്തു പാർക്ക് ചെയ്തു രണ്ടുപേരും ഉള്ളിലെക്ക് ചെന്ന്,,
മരണം അറിഞ്ഞു ആളുകൾ വരുന്നേ ഉള്ളൂ..
വീടിനു ഉള്ളിൽ ഹാളിൽ ആണ് മൃതദേഹം കിടത്തിയിരിക്കുന്നത്.
രാജിയും മാലിനിയും മറ്റുള്ളവരും അലമുറ ഇട്ടു കരയുന്നുണ്ടു.
പ്രതാപൻ രാജശേഖരൻ ഒക്കെ പുറത്തു ഇരിക്കുന്നുണ്ട്.
വരുന്നവർ വരുന്നവ൪ വീട്ടിനുള്ളിൽ കയറി മൃതദേഹം കണ്ടു തൊഴുതു ഇറങ്ങുന്നുണ്ടു.
നജീബും കയറാനായി ഒരുങ്ങിയപ്പോൾ അപ്പുവിനെ വിളിച്ചു.
അപ്പു ഉള്ളിലേക്ക് കയറാ൯ ഭയം ആയിരുന്നു. അപ്പുവിന് പണ്ടേ ആ വീട്ടിനുള്ളിലേക്ക് പ്രവേശനം ഇല്ലല്ലോ ..
അവൻ അതുകൊണ്ടു തന്ന മടിച്ചു നിന്നു , നജീബ് അവൻ കൂട്ടാതെ വീട്ടിനുള്ളിൽ കയറി മൃതദേഹം കണ്ടു പുറത്തേക്കിറങ്ങി .
പാവം അപ്പു ,,, അവൻ ഒരുപാട് സങ്കടത്തോടെ തന്നെ വീടിന്റ പുറത്തു ഗാര്ഡന് സമീപം നീളത്തിൽ കെട്ടിയിരിക്കുന്ന കൈവരിയിൽ ആർക്കും ഒരു ശല്യമാകാതെ ഇരുന്നു ,
ഓരോ മരണവും അവനു ഭയം തന്നെ ആണ്, തൻറെ അമ്മയുടെ മരണം തന്നെ അവനു ഓർമ്മ ഉണ്ടല്ലോ...ആ ഇരിപ്പു അവൻ അവിട ഇരുന്നു,
നജീബ് കുറച്ചു നേരം അവനോടൊപ്പം ഇരുന്നിട്ട് തിരികെ ഓട്ടം പോയി.
മക്കൾ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. എന്തായാലും എല്ലാവരും പുറപ്പെട്ടിട്ടുണ്ട് . ഒരു മൂന്നുമണിക്കുള്ളിൽ എല്ലാവരും എത്തും എന്നാണു അറിയാൻ കഴിഞ്ഞത്,
ശ്യാം ശ്രിയ എല്ലാരും വാർത്ത അറിഞ്ഞപ്പോൾ തന്നെ ഫ്‌ളൈറ്റിൽ ഉടൻ വീട്ടിലെത്തി.
ശ്രിയ എല്ലാം അമ്മയുടെ ഒപ്പം അച്ഛമ്മയുടെ ദേഹത്തിനു സമീപം ഇരിക്കുകയാണ്.
പുണ്യമരണം ആണെന്ന് തന്നെ ആണ് എല്ലാവരും പറയുന്നതും , ഒരു അസുഖവും ഇല്ലാത്ത ആർക്കും ഒരു ബാധ്യത ആകാതെ ഒരാളെയും ബുദ്ധിമുട്ടിക്കാതെ മരണപ്പെട്ടു. അത് തന്നെ മഹാഭാഗ്യം അല്ലെ..
അപ്പോളേക്കും ചെറിയ ചെറിയ പണികൾക്കൊക്കെ ആയി അപ്പു എഴുനേറ്റു ,
അവൻ വല്യമ്മയെ ഒരുവട്ടം എങ്കിലും ഒന്ന് കാണണം എന്നുണ്ടായിരുന്നു.
അവൻ മടിച്ചു മടിച്ചു ശ്യാമിന്റ അടുത്തേക്ക് ചെന്നുനിന്നു.
ആ അപ്പു, .. അവൻ അവന്റ തോളത്തു കൈ വെച്ചു.
ശ്യാം സാറേ ....അവൻ വിളിച്ചു.
എന്താ അപ്പൂ?
വല്യമ്മേ ഒരു തവണ ഒന്ന് കാണണം എന്നുണ്ട് ,
എന്നെ ഒരേ ഒരു തവണ , സാറേ ഒരു തവണ മാത്രം മതി
എന്നെ ഒന്ന് വീട്ടിൽ കയറ്റാവോ ...
എനിക്കങ്ങോട് കയറാൻ അനുവാദം ഇല്ലല്ലോ ... ഇത്രയും നാൾ ആയി പോലും ഞാൻ അവിടെ കയറിയിട്ടുമില്ല ...വല്യമ്മേ ഒരേ ഒരു തവണ കണ്ടാൽ മതി സാറേ ..എനിക്ക് സങ്കടം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്...
അവൻ അത് പറയുന്നത് കേട്ടപ്പോ ശ്യാമിനും സങ്കടം ആയി .
അവൻ അപ്പുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു. വീടിന്റ ഇളം തിണ്ണ വരെ എത്തി , അവിട അടുത്ത് രാജശേഖരനും പ്രതാപനും ഒക്കെ ഇരിക്കുന്നത് കണ്ടു അല്പം ഭയന്ന് അവൻ ഒതുങ്ങി നിന്നു .
ശ്യാം അത് കൂസാതെ അപ്പുവിന് കൈപിടിച്ച് വീട്ടിനുള്ളിൽ പ്രവേശിച്ചു..
അപ്പു വല്യമ്മയുടെ ശരീരം കണ്ട ഒരുപാട് സങ്കടം ആയി .
പക്ഷ അവിട കിടന്നു കരയുന്നതൊക്ക കണ്ടാൽ ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി അവൻ സ്വയം നിയന്ത്രിച്ചു .

അപരാജിതന്‍ -BOOK 1Opowieści tętniące życiem. Odkryj je teraz