അപരാജിതന്‍ 10

740 16 3
                                    

അപരാജിത൯

10

അപ്പു കണ്ട സ്വപ്നത്തെ കുറിച്ചു പറഞ്ഞു ബാലു കഥ നിർത്തി.

മനു ബാലുവിനെ നോക്കി ഇരുന്നു

ബാലു ഒരു സിഗരറ്റിനു തീ കൊളുത്തി.

മനു നല്ല വിഷമത്തില്‍ ആയിരുന്നു, നടന്ന പല കാര്യങ്ങളും അവന്റെ മനസിനെ ഒരുപാട് നോവിപ്പിച്ചിരുന്നു.

ഹോ ,,,എന്നാലും എന്തൊരു ക്രൂരൻമാർ ആണ് കുലോത്തമനും ഗുണശേഖരനും മറ്റും, കാലകേയൻ വേറെ, ആ അച്ഛന്റെയും അമ്മയുടെയും പിടച്ചിൽ ഒക്കെ ഓർക്കാൻ കൂടി വയ്യ, ഭയങ്കരം തന്നെ

ആ തള്ളയും മോളും ഉണ്ടല്ലോ തനി അവസരവാദികൾ ആണ് അവ൪ക്കു ആ മരത്തലയനെ മതി ശിവരഞ്ജനെ, മുത്ത്‌ പോലെ നമ്മുടെ ചെറുക്കന്‍ അവിടെ ഉള്ളപോ അവരുടെ കണ്ണില്‍ പിടിക്കില, അതെങ്ങനെ ആ വൈശാലിയിലെ തള്ളയുടെ മകള്‍ അല്ലെ ,,,രാജശേഖരന്റെ ഭാര്യ അല്ലെ.... പാറുവിന്റെ അമ്മയല്ലേ..അപ്പൊ ഇങ്ങനെ ഒക്കെയേ കാണിക്കൂ,,അല്ലാതെ എന്താ,... സത്യത്തില്‍ എനിക്കിപോ അപ്പു പാറുവിനെ നേടണം എന്ന് ഒരു ആഗ്രഹവും ഇല്ല, കാരണം അപ്പുവിനെ കിട്ടണമെങ്കില്‍ അവള് നൂറു ജന്മ൦ എങ്കിലും പുണ്യം ചെയ്യണം അവള്‍ക് അതിനുള്ള ഒരു യൊഗ്യത ഇല്ല,, വെറും പൊട്ടികാളി.

മനു,,, നീ മാലിനികൊച്ചമ്മെയേ അങനെ ആണോ ധരിച്ചു വെച്ചിരിക്കുന്നത്, മനസില്‍ ശരിക്കും ഒന്ന് ആലോചിച്ചേ ...ബാലു പറഞ്ഞു

മനു കുറച്ചു നേരം മിണ്ടാതെ ഓരോന്നൊക്കെ ആലോചിച്ചു.

ബാലു ചേട്ടാ ,,,,അങ്ങനെ ചിന്തിക്കുമ്പോള്‍ തെറ്റ് പറയാ൯ പറ്റുന്നുമില്ല, ഒന്നാമത് അവ൪ പലപ്പോഴും പറയുന്നുണ്ട്, അപ്പുന് ഈ കുട്ടിക്കളി കൂടുതല്‍ ആണ് എന്ന്, എന്റെ കുട്ടി എന്റെ അപ്പു എന്ന് തന്നെ അല്ലെ അവനെ വിളിക്കുന്നതും, അപ്പു അല്ലെ ഇവിടെ കൂടുതല്‍ ഓവ൪പസസീവ്നെസ് കാണിച്ചത്‌, അവനെ ഒന്ന് നന്നാക്കാന്‍ വേണ്ടി അല്ലെ അവര്‍ ശാസിച്ചത്,,,, മനുഷ്യ൪ എല്ലാവരും എപ്പോളും ഒരേ മൂഡില്‍ തന്നെ ഇരിക്കില്ലല്ലോ,,, എപ്പോളും അപ്പുവിനെ സ്നേഹിച്ചു ബഹുമാനിച്ചു ഇരിക്കാന്‍ അവരെ കൊണ്ടും സാധിക്കില്ലല്ലോ,,,

Has llegado al final de las partes publicadas.

⏰ Última actualización: Jun 22, 2021 ⏰

¡Añade esta historia a tu biblioteca para recibir notificaciones sobre nuevas partes!

അപരാജിതന്‍ -BOOK 1Donde viven las historias. Descúbrelo ahora