അപരാജിതന്‍ 6

697 17 0
                                    


അപരാജിതന്‍

6

ശേ... ഈ അപ്പു എന്താ ചെയ്തത് ആ ശേഖരനേ അങ്ങ് ചവിട്ടി കൂട്ടായിരുന്നു, അയാള്‍ അപ്പു ആണ് പാറുവിനെ രക്ഷിചതു എന്നറിഞ്ഞാ അവന്റെ കാലേ വീഴും , പക്ഷേ ഈ പൊട്ടന്‍ അപ്പുവിന് അതൊന്നും വേണ്ടല്ലോ,,, എന്നാലും അതാ ഒരു കഷ്ടം...മൊത്തത്തില്‍

ഒന്നും പറയാനില്ല ബാലുചേട്ടാ പൊളിച്ചു തകർത്തു."

മനു ആകെ സന്തോഷവാൻ ആണ്.

""എന്തായാലും പാറുവിനു കുറച്ചൊക്കെ മാറ്റം ഒക്കെ വന്നല്ലോ.എന്നാലും ഇതൊരു സിനിമ കണ്ട ഫീൽ ഉണ്ട്ട്ടോ ബാലു ചേട്ടാ....... കാര്യം എന്റെ ആദിശങ്കരൻ ഒരു കിടുകാച്ചി ആണെങ്കിലും പ്രണയത്തിൽ അവൻ ഒരു മാടപ്രാവ് ആണ് .ഒരേ സമയം വില്ലത്തവും അതെ സമയം പ്രണയവും.ഓ എന്നാലും ആ ഇടി എന്റമ്മോ ,,, കളരിയോ മർമ്മമോ കരാട്ടെയോ എന്തൊക്കെയാ ,,,""""""

ബാലു വെറുതെ ചിരിച്ചു.

"എന്നാലും ആ അമ്പലത്തിലെ പ്രേമം ആഹാ ,,,, അടിപൊളി , എന്നാലും എനിക്ക് അപ്പു വയ്യാതെ കിടന്നപ്പോൾ ഒരുപാട് വിഷമമായി അപ്പൊ തന്നെ പാറു അവനു കഞ്ഞി ഒക്കെ കൊണ്ട് കൊടുത്തില്ലേ ,,അപ്പൊ ഒരുപാട് സന്തോഷം ആയി , പാറുന് സ്നേഹം ഉണ്ട് അപ്പുനോട് ...പക്ഷെ അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാണ് പെട്ടെന്ന് അവള്‍ക്ക് ഒരു ഭാവമാറ്റം വന്നത്, അതെ സമയ൦ ആ വികടാങ്ക ഭൈരവൻ എന്ന നാറി അവിടെ വരികയും ചെയ്തു . പിന്നെ ഓടി മറഞ്ഞു, അതൊക്കെ ആണ് കൂട്ടിമുട്ടിക്കാൻ പറ്റാത്ത സംഭവങ്ങൾ ,,"""

"എന്നാലും ബാലു ചേട്ടാ ഈ അപ്പു പാറുനേം ഒക്കെ എനിക്ക് കാണിച്ചു തരണേ ....

ഹ ഹ ഹ ...........തീർച്ചയായും ,,,,,,,,,,,,,,,,

കള്ളാ അപ്പൊ ഈ ഇവരൊക്കെ ഇപ്പൊ ഉണ്ടല്ലേ ,,,,,,,,,,,,,,,,,

ബാലു വെറുതെ ചിരിച്ചു ...

എന്തായാലും കൊള്ളാം ത്രില്ലിംഗ് ആണ്.

മനു നമുക് പോകണ്ടേ സമയം ദേ അഞ്ചുമണി ആയി.

ഓ അത് ശരി ആണല്ലോ

അത് മാത്രവും അല്ല എനിക്ക് തൊണ്ട ഒക്കെ നന്നായി വേദനിക്കുന്നുമുണ്ട്.

അപരാജിതന്‍ -BOOK 1Where stories live. Discover now