അപരാജിതന്‍ 8

548 12 0
                                    


അപരാജിതന്‍

8

<<<<<<<<O>>>>>>>>

രാജശേഖര൯ ആ നോട്ടുകെട്ടുകള്‍ കയ്യില്‍ എടുത്തു,

എല്ലാം കൊള്ളാം, നിങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് ഒരുപാട് കടപ്പാടും അവനോടുണ്ട്, പക്ഷെ ഈ അഹങ്കാരം മാത്രേ സഹിക്കാന്‍ പറ്റാത്തത് ഉള്ളു ,,,,,,,,,, ഒരു രൂപക്കുള്ള ഗതി ഇല്ല,,,,,,,ഇത്രയും രൂപ ഒകെ വേണ്ടെന്നു വെക്കുമോ ? അയാള്‍ പറഞ്ഞു.

അത് കേട്ട് മാലിനി ഒന്ന് മന്ദഹസിച്ചു,

അത് അഹങ്കാരമല്ല രാജേട്ടാ .............അത് അവന്റെ അഭിമാനം ആണ് ,

അതുകേട്ടു മനസിലാകാത്ത പോലെ രാജശേഖരന്‍ മാലിനിയെ നോക്കി

"രാജേട്ട ,,,,,എല്ലാരേം കരുതുന്ന പോലെ അവനെ കരുതരുത്,

അവനെ നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല,പക്ഷേ എനിക്ക് നന്നായി അറിയാം",,,,,,,,,

രാജേട്ടന്‍ അവനു അവന്റെ അധ്വാനത്തിന്റെ തുക കൊടുക്കാന്‍ തയ്യാര്‍ ആയപ്പോ ഓര്‍ക്കണമായിരുന്നു , അങ്ങനെ ചെയ്യുമ്പോ ആ വൃത്തികെട്ടവന്‍മാരുടെ മുന്നില്‍ അടിയറവ് വെച്ച് പോകേണ്ടി ഇരുന്ന എന്റെ മാനത്തിന്റെ വില കൂടി ആയി അത് മാറും എന്ന് ,,,,,,,,,,അവന്‍ ആ തുക വാങ്ങിക്കില്ല ,,,എനിക്കുറപ്പായിരുന്നു...

ആദിശങ്കരന്‍ ചെയ്യുന്നത് ഒന്നും പ്രതിഫലം നോക്കി അല്ല..

അത് പറയുമ്പോഴും എല്ലാവരുടെയും മുന്നില്‍ അപ്പുവിന്റെ സ്ഥാനം ഉയര്‍ന്നതിന്റെ അഭിമാനം മാലിനിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു.....

അപ്പോള്‍ ആണ് രാജശേഖര൯ അതില്‍ ഇങ്ങനെ ഒരു അര്‍ഥം കൂടെ ഉണ്ട് എന്ന് മനസിലായത്

ഒരു നിമിഷത്തേക്ക് അയാളുടെ തലകുനിഞ്ഞു പോയിരുന്നു ,

അത് കണ്ടപ്പോഴും മാലിനി ഒന്ന് പുഞ്ചിരിച്ചു.

ആദിശങ്കരന് വേണ്ടി ഉള്ള പുഞ്ചിരി.

<<<<<<<<<O>>>>>>>>>

ആദി ആ ക്യാബിനിൽ നിന്നും ഇറങ്ങിയപ്പോൾ അവൻ പോലുമറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു .

അപരാജിതന്‍ -BOOK 1Donde viven las historias. Descúbrelo ahora