അപരാജിതന്‍ 5

600 16 0
                                    


അപരാജിതന്‍

5

ഏറെ നേരം നിശബ്ദത മാത്രം ആയിരുന്നു.

മനു ഇരുന്നു തേങ്ങുന്നുണ്ട്.ബാലുവിന്റെ കണ്ണുകളും നിറഞ്ഞു.

മനു പോക്കറ്റിൽ നിന്ന് ടവൽ എടുത്തു കണ്ണുനീർ തുടച്ചു.

ശ്വാസം ഉള്ളിലേക്ക് വലിച്ചു എടുത്തു,

ഇനീ പറയല്ലേ ബാലു ചേട്ടാ, എനിക്ക് സങ്കടപ്പെടാന്‍ വയ്യ

ബാലു ഒന്നും മിണ്ടിയില്ല,

കുറച്ചു കഴിഞ്ഞു മനു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവന്റെ അമ്മയെ വിളിച്ചു.

കുറച്ചു നേരത്തെ റിങ് നു ശേഷം അവന്റെ 'അമ്മ ഫോൺ എടുത്തു

ഹലോ പറഞ്ഞു.

അവൻ ഒന്നു൦ മിണ്ടുന്നുണ്ടായിരുന്നില്ല.

"മനുകുട്ടാ ,,,,,,,,,,എന്താ ഒന്നും മിണ്ടാത്തെ, നീ ഇനി എന്നാ വരുന്നത് ഇങ്ങോട്ടു "' അമ്മ ചോദിച്ചു.

"ഞാൻ ഉടൻ വരാം മമ്മ" അവൻ മറുപടി പറഞ്ഞു.

"നിന്റ പപ്പാ ഒരുപാട് എന്നോട് ദേഷ്യം കാണിക്കുന്നുണ്ട് , നിന്നെ കയറൂരി വിട്ടേക്കുക ആണെന്ന് പറഞ്ഞു......സാരമില്ല പപ്പയോട് 'മമ്മ പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട് ട്ടോ, നിന്റെ തിരക്കുകൾ കഴിഞ്ഞു വന്നാൽ മതി....പിന്നെ ഭക്ഷണമൊക്കെ പുറത്തു നിന്ന് കഴിക്കുമ്പോ സൂക്ഷിക്കണേ , ഇറച്ചി ഒന്നും കഴിക്കണ്ട"

അവൻ മൂളി.

"പിന്നെ സമയത്തു കിടന്നു ഉറങ്ങണെ,,,ഉറക്കം ഇളക്കരുത്"

അതൊക്കെ കേൾക്കുമ്പോ അവനു വിഷമം വരുന്നുണ്ട്.

ആ മമ്മ.,,,,,,,,,,,,,അവൻ മറുപടി പറഞ്ഞു.

പിന്നെ കാശിനു വല്ല ആവശ്യവും ഉണ്ടെങ്കിൽ മമ്മയോട് പറയണം കേട്ടോ, മമ്മ അക്കൌണ്ടില്‍ ഇട്ടു തരാം.

ആ മമ്മ ,,,,,,പിന്നെയും അവൻ മറുപടി പറഞ്ഞു.

മനുകുട്ടാ അതുപോലെ പപ്പയെ ഒന്ന് വിളിക്കണംട്ടോ ആ ദേഷ്യം ഉണ്ടെന്നേ ഉള്ളു , നീ എന്ന് പറഞ്ഞാ ജീവൻ ആണ് , ഒരുപാട് വിഷമത്തിൽ ആണ് , നീ വിളിക്കുന്നില്ല എന്നും പറഞ്ഞു,...സമയം കിട്ടുമ്പോ മതി, ഒന്ന് വിളിക്കു , ഒരു മനഃസമാധനം കിട്ടുമല്ലോ മൂപ്പർക്ക്,

അപരാജിതന്‍ -BOOK 1Donde viven las historias. Descúbrelo ahora