അപരാജിതന്‍ 7

634 14 0
                                    


അപരാജിതന്‍

7

ആദി ആ ഇരുട്ടിൽ നടന്നു കൊണ്ടിരുന്നു. ഉള്ളിൽ ആരോ പറയുന്ന പോലെ, നിനക്കു ഇനിയെ മുന്നോട്ടു പോകാ൯ സാധിക്കൂ നിനക്കു ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ട്, തടവിൽ നിന്ന് രക്ഷപെട്ടു എന്ന് മാത്രം കരുതിയാൽ മതി എന്ന്.വിജനമായ റോഡ് ആണ്, ഒരു വണ്ടികൾ പോലും ഇല്ല,

ഈ രാത്രി ഇനി നജീബിനെ വിളിച്ച അവനു ഒരു ബുദ്ധിമുട്ട് ആകില്ലേ, ഒന്നാമത് ഉമ്മയും പെങ്ങളും മാത്രേ ഉള്ളു, അവൻ നടന്നു തുടങ്ങി.

കാലിനു നല്ല വേദന ഉണ്ട്, പാറു വെള്ളത്തിൽ വീണു എന്ന് കേട്ടപ്പോ ഭയന്ന് ഓടിയപ്പോ കാലു വഴുതി കല്ലിൽ ഇടിച്ചതല്ലേ

കാലു നന്നായി മുറിയുകയും ചെയ്തു ചോരയും വന്നു, ഷൂസിൽ ആ ഭാഗം മുട്ടുമ്പോ നല്ല നോവ് ഉണ്ട്, ചുണ്ടിന്റെ ഉള്ളില്‍ മുറിഞ്ഞിട്ടുണ്ട് നന്നായി, ചോരയുടെ ചുവ വായില്‍ ഉണ്ട്. വിറക് കൊണ്ടല്ലേ അടിച്ചത് അവ൪.

ഇരു കൈകളിലും ബാഗുകൾ ഉണ്ട് അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റും പുസ്തകങ്ങളും അല്ലാതെ തനിക്ക് എന്ത് സമ്പാദ്യം.

എന്നാലും അവളെ തല്ലേണ്ടി ഇരുന്നില്ല ഒരുപാട് വേദനിച്ചു കാണും

അല്ലാതെ എന്ത് ചെയ്യും അത്രയും വലിയ കുറുമ്പല്ലെ അവൾ കാണിച്ചത്, എനിക്ക് എന്തേലും പറ്റുന്നത് പോകട്ടെ അവൾക്ക് എന്തേലും സംഭവിച്ചിരുന്നെങ്കിലോ, പിന്നെ ഞാൻ ജീവിച്ചിരിന്നിട്ടു വല്ല കാര്യവും ഉണ്ടോ.

എന്റെ അല്ലെ അവള്, എന്റെ പാറു അല്ലെ,,, കുറുമ്പ് ഒരുപാട് കാണിച്ചതുകൊണ്ടല്ലേ അടിച്ചത്.

അവൻ നടന്നു നീങ്ങുക ആണ് അങ്ങനെ ഒക്കെ ചിന്തിച്ചു.

ഉള്ളിൽ ഒരു ആശ്വാസം ഉണ്ട് സ്വാതന്ത്ര്യത്തിന്റെ ആശ്വാസം, ഇതുപോലെ ആ കമ്പനിയിൽ നിന്ന് കൂടെ അടിച്ചു ഇറക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ,

അവൻ വെറുതെ മുകളിലേക്കു നോക്കി ലക്ഷ്മി അമ്മ നക്ഷത്രമായി തെളിഞ്ഞു കത്തുകയാ

അതെ ..........തിരിച്ചു തല്ലാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, തല്ലു തുടങ്ങിയ എനിക്ക് തന്നെ പറയാൻ സാധിക്കില്ല എന്താ ഞാൻ ചെയ്യുക എന്ന് പിന്നെ ലക്ഷ്മി അമ്മ പറഞ്ഞിട്ടുള്ള പോലെ പാറു എന്റെ ആകുമ്പോ ഇവരൊക്കെ എന്റെ ബന്ധുക്കൾ ആകില്ലേ, അപ്പൊ പിന്നെ എന്റെ കയ്യീന്നു തല്ലു വാങ്ങിയ ആർക്കാ മോശം വരിക, ഭാവി അമ്മായി അപ്പനെ തല്ലിയ ചീത്തപ്പേര് വേണ്ടല്ലോ.

അപരാജിതന്‍ -BOOK 1Where stories live. Discover now