അപരാജിതന്‍ 4

548 13 0
                                    

ആ ക്രൗര്യം നിറഞ്ഞ വിഷ ജീവി പാറുവിന്റെ കഴുത്തു ലക്ഷ്യമാക്കി കടിക്കുവാൻ ആയി ആയം കിട്ടാൻ പത്തി പരമാവധി പുറകിലേക്ക് വലിച്ചു ..മരണത്തിനും ജീവനും ഇടയിൽ ഉള്ള ക്ഷണനേരം ,,,പാറുവിനു എഴുന്നേല്ക്കാനോ താഴെക്കു ചാടി വീഴാനോ ഉള്ള മനഃസാന്നിധ്യ൦നഷ്ടപ്പെട്ടിരുന്നു .

അലറികരഞ്ഞുകൊണ്ട് തന്നെ ആ വിഷസർപ്പത്തിന്റെ ദംശനം ഏൽക്കാൻ അവൾ തയാറായി,

തന്റെ മരണം ആണ് എന്നവൾ ഉറപ്പിച്ചു.

മാലിനി അതിവേഗത്തിൽ ഓടി എങ്കിലും സാരി കാലിൽ തട്ടി കമഴ്ന്നു നിലത്തു അടിച്ചു വീണു.

അതെ കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാതെ കരഞ്ഞുകൊണ്ട് തന്റെ പൊന്നുമോൾടെ മരണംകാണേണ്ടി വരുന്ന ഭീകരമായ അവസ്ഥയിൽ ഒന്നും ചെയ്യാൻ ആകാതെ നോക്കി കിടക്കേണ്ട ഗതിയിൽ കിടന്നു. മാലിനി പൊട്ടി കരഞ്ഞു.പൊന്നൂ.........എന്നു വിളിച്ചു അലറി കൊണ്ട്.

ആദിശങ്കരൻ മുന്നോട്ടു ആഞ്ഞു കുതിക്കുകയാണ് ..........................

ലക്ഷ്മി അമ്മെ ..........................................അവൻ ഉറക്കെ വിളിച്ചു.

ശ്രീയുടെ കണ്ണുകൾ ഭയം കൊണ്ട് അടഞ്ഞു , ബോധം ഇല്ലാതെ ഭയന്ന് വീഴുന്ന പോലെ..ആ വിഷജീവി തന്റെ ഭയപ്പെടുത്തുന്ന കൊടിയ വിഷം നിറഞ്ഞ പല്ലുകല്‍ കാണിച്ച് അവളുടെ കഴുത്തു ലക്ഷ്യമാക്കി മുന്നോട്ട് ആയുകയാണ്.

നിമിഷങ്ങൾക്കുള്ളിൽ തന്റെ മകള്‍ ആ ജീവിയുടെ വിഷമേറ്റ് പിടഞ്ഞു മരിക്കുമല്ലോ...ആരെയാ വിളികേണ്ടത് . മാലിനി തന്റെ സ൪വ്വശക്തിയും എടുത്തു കൈകൂപ്പി കരഞ്ഞു വിളിച്ചു.....

ശങ്കരാ .......................................................................................

ഭഗവാന്‍ ശിവശങ്കരനെയോ അതോ ആദിശങ്കരനെയോ...

ക്ഷേത്രത്തിൽ പൂജയോട് അനുബന്ധിച്ചു വലിയ മണിനാദം മുഴങ്ങാൻ തുടങ്ങി, അമ്പലത്തിൽ നിന്നും ഇടക്കയുടെ ശബ്ദം മുറുകി.

ആ...യി ....യി യി യി യി യി....... ഉയർന്ന . ശബ്ദത്തില്‍ ഒരു പരുന്തു ചിലക്കുന്ന ശബ്ദം,

ക്ഷേത്രത്തിന് വടക്ക് കിഴക്കുള്ള വനഭാഗത്ത് നിന്നും വലിയ ഒരു പരുന്ത് ആൽത്തറ ലക്ഷ്യമാക്കി പാറി വന്നു കൊണ്ടിരിക്കുന്നു.

അപരാജിതന്‍ -BOOK 1حيث تعيش القصص. اكتشف الآن