പതിനെട്ട്:-

183 27 0
                                    

അവൾ തിരിഞ്ഞു നോക്കി...


അത് ഋഷി ആയിരുന്നു പക്ഷെ എങ്ങനെയാണിവൻ ഇങ്ങോട്ട് വന്നത്

നില : ഋ... ഋഷി

അവൾ അവനെ കണ്ടതും അവന്റെ അടുത്തേക്കോടി അവനെ അലിഗനം ചെയ്തു...

നില : ഋഷി നി.. ഇവിടെ... എങ്ങനെ ഇവിടെക്കെത്തി ഞാൻ ഇവിടെയാണെന്ന് ആരാ പറഞ്ഞെ

ഋഷി : രാജകുമാരി ഇവിടെ ആയിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു...
ഇവിടുത്തെ രാജകുമാരിയാണ് എനിക്ക് ഇവിടത്തേക്ക് ഉള്ള വഴി പറഞ്ഞു തന്നത്...

ഋഷി നടന്നതെല്ലാം വിശദീകരിക്കുന്നു

രണ്ട് രാജ്യങ്ങളും തമ്മിൽ യുദ്ധം നടന്നപ്പോൾ ദേവ ഗിരിയിലെ സൈനികർ എല്ലാം മരിച്ചു വീണിരുന്നു... അതിൽ ബാക്കിയുണ്ടായിരുന്നത് ഋഷി മാത്രം ആണ് അവൻ എങ്ങെനെയോ അവിടെ നിന്നും രക്ഷപെട്ടിരുന്നു ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു അപ്പോഴാണ് രാജകുമാരി നിലയെ ഹർഷ എടുത്തുകൊണ്ടു പോകുന്നത് ഋഷി കാണുന്നത് അപ്പോൾ തന്നെ അവന് ഉറപ്പായിരുന്നു അവൻ അവളെ കൊണ്ട് പോകുന്നത് നീല ഗിരിയിലേക്ക് ആയിരിക്കും എന്ന്
നില നീല ഗിരിയിൽ ആണെന്ന് ഋഷിക്ക് അറിയാമായിരുന്നു അതുകൊണ്ട് തന്നെ അവൻ ഇങ്ങോട്ട് വന്നു...

ദേവഗിരിയിലെ ജനങ്ങളെ ഒന്നും തന്നെ നീല ഗിരിയിലെ സൈനികർ കൊന്നിരുന്നില്ല അവർ ഇപ്പോഴും ജീവനോടെയാണുള്ളത് അവരെ കൊന്ന് അവരുടെ രാജ്യം കയ്യടക്കാൻ മാത്രം ക്രൂരന്മാർ ആയിരുന്നില്ല നീലഗിരിയിലെ സൈനികരും രാജാവും..

നിനക്കായി തോഴി പുനർജനിക്കാം Where stories live. Discover now