43❣️

441 49 130
                                    

Next morning......

എല്ലാവരും വിവാഹത്തിന്റെ തയ്യാറെടുപ്പിൽ ആണ്....... പെണ്ണിനെ ഒരുക്കുന്നു.... മണ്ഡലത്തിലെ കാര്യങ്ങൾ നോക്കുന്നു... സദ്യ വട്ടങ്ങൾ കൃത്യമാണോ... എല്ലാം ഒരുങ്ങിയോ...
അങിനെ അങിനെ നൂറ് കൂട്ടം കാര്യങ്ങൾക്കായി ഓടി നടക്കുകയാണ് എല്ലാവരും...... ഒരു വിവാഹ നടത്തുക എന്ന് പറയുന്നത് നിസാര കാര്യം അല്ലല്ലോ...............

എല്ലാം ചെയ്യുന്നുണ്ടെങ്കിലും പലരുടെയും മനസ്സിൽ പല ചിന്തകൾ ആയിരുന്നു.....
ദേവയുടെ മനസ്സിൽ ഭയം ആയിരുന്നു....
യഥാർത്ഥ അർജ്ജുൻ തന്നെ ആയിരിക്കുമോ...? മീര വീണ്ടും കഭളിപ്പിക്ക പെടുമോ? ഇനി തന്റെ കൂട്ടുകാരിയുടെ മനസുതകർന്നു കാണാൻ അവൾ ആഗ്രഹിച്ചിരുന്നില്ല അതാണ് അവളെ ഇങ്ങനെ എല്ലാം  ചിന്തിപ്പിക്കാനുള്ള കാരണം......

മീരയാണെങ്കിൽ പതിവിലും ശാന്ത യായിരുന്നു... എന്ത് കൊണ്ടോ അവളുടെ മനസ്സ് ഇപ്പോൾ ശാന്തമാണ്.... ഉറപ്പായും തനിക്കൊപ്പം അർജ്ജുൻ ഉണ്ട്.... വൈകാതെ തന്നെ അവൻ തനിക്കുമുൻപിൽ വരും എന്ന് അവൾ ഉറച്ച് വിശ്വസിച്ചു......

ഋഷിയോടും, മൃണുവിനോടും, ജൂവാനോടും എല്ലാം അവർ കാര്യം അവതരിപ്പിച്ചിരുന്നു... അവരുടെ മനസിലും ഇത് പോലെ പല
ചോദ്യങ്ങളും ഉയർന്നു വന്നു.....

ജൂവാനാണെങ്കിൽ തന്റെ സംശയങ്ങൾ സത്യമാണോ എന്ന് അന്വേഷണത്തിൽ ആയിരുന്നു...ഇത് കൂടി കേട്ടപ്പോൾ തന്റെ
അന്വേഷണം പുറത്തിയാകാറായി എന്ന് അവന് മനസിലായി

ജിന്ന് കല്യാണ കാര്യങ്ങളിൽ അവർക്കൊപ്പം നിന്നും...
എത്ര തിരക്കിൽ പെട്ടാലും തന്റെ കുഞ്ഞി പെങ്ങളെ ശ്രെദ്ധിക്കാൻ അവൻ മറന്നില്ല...

ജിൻ തങ്ങളോട് ഒളിക്കുന്നത് എന്താകും
എന്ന തീവ്ര ചിന്തയിൽ ആയിരുന്നു ചെന്നും, ജിതിയും, ചന്തുവും...... പക്ഷെ അവർ ആരും കാര്യം എന്താണ് എന്ന്
ജിന്നിന്നോട് ചോദിച്ചില്ല......അവർക്ക് അറിയാം സമയമാകുമ്പോൾ അവരോട് അവൻ തന്നെ പറയും എന്ന്

ഇവർ ആരും കാണാതെ ഇരു ജോഡി കണ്ണുകൾ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു
ഒരാളുടെ കണ്ണിൽ തട്ടി എടുക്കാനുള്ള
ആഗ്രഹം ആണെങ്കിൽ.... മാറ്റയാളുടെ കണ്ണിൽ തന്റെ പ്രിയപെട്ടവളെ സംരക്ഷിക്കും എന്ന ആത്മവിശ്വാസം ആണ്

മീരാർജ്ജുനം ❣️Where stories live. Discover now